ഐക്യരാഷ്ട്രസഭയുടെ
യു .ആർ.ഐ
മതസൗഹാർദ്ദ അവാർഡു നീലേശ്വരം സദാശിവന്
ഐക്യരാഷ്ട്രസഭയുടെ യു.ആർ.ഐ മതസൗഹാർദ്ദ അവാർഡു നീലേശ്വരം സദാശിവന് നൽകാൻ തീരുമാനമായി . സദാശിവന്റെ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് .ഹൈ സ്കൂൾ
അധ്യാപകൻ , ഹെഡ്
മാസ്റർ എന്നീ നിലകളിൽ ദീര്‍ഘകാലം പ്രവർത്തിച്ച് 2001 ഇൽ
റിട്ടയർ
ചെയ്തു . ആകാശ വാണി , ദൂരദർശൻ
എന്നിവയിലെ കലാകാരനാണ്
. 1975 മുതൽ
200 ലധികം പരിപാടികൾ
അവതരിപ്പിക്കാൻ
അവസരം ലഭിച്ചിട്ടുണ്ട്
. 4 വര്‍ഷമായി സുഭാഷിതങ്ങൾ
അവതരിപ്പിക്കുന്നു . സര്‍ക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്റ്റെർസിൽ
വിദ്യാഭ്യാസ പരിപാടികൾ അവതരിപ്പിച്ചു വരുന്നു
. കഴിഞ്ഞ 4 വര്‍ഷമായി ആകാശ
വാണിയിൽ
സുഭാഷിതങ്ങളും ദൂരദർശനിൽ
മയിൽ പീലി എന്ന
വിദ്യാഭ്യാസ പരിപാടിയും നടത്തിവരുന്നു.കവി ,പ്രഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ അറിയപെടുന്ന വ്യക്തിയാണ് അദ്ദേഹം .
രവിന്ദ്രനാഥടാഗോർ, ഭൂമി
വളരുമോ , നരകം പണിയുന്നവർ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്
. നിങ്ങൾക്കു ആകാം ഒരു
പുതിയ മനുഷ്യൻ , ആകാശ
വാണി ചിത്രീകരണങ്ങൾ
എന്നീ പുസ്തകങ്ങൾ
അച്ചടിയിലാണ്.. കേരള കൌമുദി , ബാലരമ
, പൂമ്പാറ്റ , മാതൃനാട്, കനവു , ഗ്രാമം
, ഉപമാനം , അക്ഷരം , സ്നേഹരാജ്യം , കലാസാഹിതി,
തുടങ്ങിയ പ്രസീദ്ധീകരനങ്ങളിൽ
കവിതകളും ലേഖനങ്ങളും നിരന്തരമായി പ്രസിദ്ധീ
കരിക്കുന്നുണ്ട്. പാഠപുസ്തക കമ്മറ്റി അംഗമായിരുന്നു
.QIP DPEP യിലും സംസ്ഥാന കലോത്സവ
കമ്മറ്റിയിലും അംഗമായിരുന്നു
. നിരവധി സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിൽ
സജീവമായി പ്രവര്‍ത്തിക്കുന്നു
. കേരള കാവ്യ കലസാഹിതിയുദെ സംസ്ഥാന വൈസ്
പ്രസിഡന്റാണ് . കേരള പാലിയെറ്റിവു കെയർ,അക്ഷരം
കലാസാഹിത്യ സമിതി , ജനകീയ കവിത
വേദി , ഭരണ പരിഷ്ക്കാര
വേദി തുടങ്ങിയ സംഘടനകളിൽ
സജീവമായി പ്രവര്‍ത്തിക്കുന്നു
.ലോക സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയാണ് സദാശിവൻ. നിരവധി പുരഷ്ക്കാരങ്ങൾ ഇതിനകം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്
പ്രൊഫ്. ജോണ്‍ കുരാക്കാർ
പ്രൊഫ്. ജോണ്‍ കുരാക്കാർ
1 comment:
congratulations to Mr. Neelaswaram Sadasivan. Best wishes
Mathew, Dubai
Post a Comment