Pages

Friday, March 1, 2024

പഠിക്കാൻ കോളേജിലും ഹോസ്റ്റലിലുംവിടുന്ന മക്കളുടെ സുരക്ഷിതത്വം ആര് ഉറപ്പാക്കും?

 

പഠിക്കാൻ കോളേജിലും ഹോസ്റ്റലിലുംവിടുന്ന മക്കളുടെ സുരക്ഷിതത്വം ആര് ഉറപ്പാക്കും? 

വയനാട് വെറ്ററിനറി കോളജിൽ   ഒരു വിദ്യാർഥി ക്രൂര മർദനത്തിനിരയാവുകയും ദുരൂഹ സാഹചര്യത്തിൽ മരിക്കുകയും  ചെയ്തിരിക്കുന്നു . കോളജിലെ  ആൾക്കൂട്ട മർദനത്തിൽ ഒളിവിലായിരുന്ന രണ്ട് എസ്.എഫ്. നേതാക്കൾ കൂടി കീഴടങ്ങി. എസ്.എഫ്. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ ഇന്നലെ രാത്രിയാണ് കീഴടങ്ങിയത്. മറ്റൊരാൾ കൂടി കസ്റ്റഡിയിലുണ്ട്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി..

രണ്ടാം വർഷ ബിരുദ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ ദുരൂഹ മരണത്തിൽ ഒളിവിൽ പോയ 12 പ്രതികളിൽ നാല് പേരാണ് ഇന്നലെ പിടിയിലായത്. എസ്.എഫ്. പ്രവർത്തകനായ മുഖ്യപ്രതി കൊപ്പം ആമയൂർ സ്വദേശി അഖിലിനെ പാലക്കാട്ടെ ബന്ധു വീട്ടിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി പത്ത് മണിയോടെ എസ്.എഫ്. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവർ കൽപ്പറ്റ ഡി.വൈ.എസ്.പിക്ക് മുന്നിലെത്തി കീഴടങ്ങി. വയനാട് സ്വദേശികളായ ഇരുവരേയും കൂടാതെ ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്.. നിലവിൽ ഒളിവിൽ കഴിയുന്ന എട്ട് പേരും എസ്.എഫ്. പ്രവർത്തകരാണെന്നാണ് വിവരം. അതിനിടെ, സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടണമെന്നും കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കിയിരിക്കുകയാണ് എസ്.എഫ്. ഇതര വിദ്യാർഥി സംഘടനകൾ. എം.എസ്.എഫും .ബി.വി.പിയും ഇന്നലെ കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതിന് പിന്നാലെ കെ.എസ്.യു ജില്ലാ കമ്മിറ്റി ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് സംഘടന പ്രതിഷേധ മാർച്ചും നടത്തിയിരുന്നു. പഠിക്കാൻ കോളേജിലും ഹോസ്റ്റലിലുംവിടുന്ന മക്കളുടെ സുരക്ഷിതത്വം ആര് ഉറപ്പാക്കും? കോളേജിൽ പഠിക്കാൻവിടുന്ന കുട്ടികൾ ഗുണ്ടകളും അക്രമികളുമായിമാറുന്നത് എത്ര കഷ്ടമാണ്?. ആവർത്തിച്ചുണ്ടാകുന്ന അക്രമസംഭവങ്ങൾ  കേരളത്തെ  നടുക്കിയിരിക്കുകയാണ് .2024 ഫെബ്രുവരി 14-ന്കാംപസിൽ വാലന്റൈൻസ് ഡേ പരിപാടിക്കിടെയുണ്ടായ സംഭവത്തിന്റെപേരിലായിരുന്നു അക്രമം.

കാംപസുകളിലെ രാഷ്ട്രീയജാഗ്രതയുടെ പ്രതീകമായി നിലകൊള്ളേണ്ട വിദ്യാർഥിസംഘടനകൾ അക്രമത്തിന്റെയും ധാർഷ്ട്യത്തിന്റെയും പതാകാവാഹകരാകുന്ന നിർഭാഗ്യകരമായ കാഴ്ചയാണ്കേരളത്തിൽ ഏറെക്കാലമായി കണ്ടുവരുന്നത്. എസ്.എഫ്..ക്കാർ പഠനത്തിന്വിഘാതംസൃഷ്ടിക്കുന്നെന്ന്സങ്കടപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യചെയ്തത് ഏതാനുംവർഷംമുമ്പാണ്. അതിനുപിന്നാലെ കോളേജിലെ എസ്.എഫ്.. സഹയാത്രികനെ അതേ സംഘടനയുടെ നേതാക്കൾതന്നെ കുത്തിപ്പരിക്കേല്പിച്ച സംഭവമുണ്ടായി. സംഘടനയുടെ ഗുണ്ടായിസത്തിനുനേരേ എതിർപ്പിന്റെ സ്വരമുയർത്തിയതായിരുന്നു പ്രകോപനം. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ എസ്.എഫ്.. പ്രവർത്തകൻ ധീരജിനെ കലാലയകവാടത്തിൽവെച്ച്യൂത്ത് കോൺഗ്രസ്-കെ.എസ്.യു. പ്രവർത്തകർ കുത്തിക്കൊന്നത് 2022 ജനുവരിയിലാണ്. സംസ്ഥാനത്തെ പ്രബലമായ വിദ്യാർഥിസംഘടനകളൊന്നും സ്വന്തം ശക്തിദുർഗങ്ങളിൽ ഗുണ്ടായിസത്തിന്മടികാണിക്കാറില്ല. കാംപസുകളിൽ രാഷ്ട്രീയം വേണ്ടാ എന്നുവാദിക്കുന്ന വലിയൊരു വിഭാഗം ആളുകളുണ്ട്. നിലപാടിലെ പിഴവ്തിരിച്ചറിയുകയും ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നവരെക്കൂടി നിരായുധരാക്കുന്നവിധത്തിലാണ്വിദ്യാർഥിരാഷ്ട്രീയം സാരാംശത്തിൽനിന്ന്അകന്നുപോയിരിക്കുന്നത്. സിദ്ധാർഥനെ കിരാതമായി ആക്രമിച്ചത് എസ്.എഫ്.. പ്രവർത്തകരാണെങ്കിലും അതിനുപിന്നിൽ രാഷ്ട്രീയകാരണങ്ങളല്ല. വിദ്യാർഥിനേതാക്കൾ അക്രമത്തിന്റെമാത്രമല്ല, അയുക്തിയുടെകൂടി പ്രതിനിധികളായിമാറിയതിന്റെ തിക്തഫലമാണവിടെ കണ്ടത്. അത് പൂക്കോട് വെറ്ററിനറി കോളേജിലെമാത്രം പ്രശ്നമല്ല; കേരളത്തിലെ കാംപസ് രാഷ്ട്രീയത്തിലെ നടപ്പുപ്രവണതയുടെ അനുരണനമാണ് അവിടെ കണ്ടത്.  കലാലയങ്ങളിലേക്ക് അയക്കുന്ന നമ്മുടെ കുട്ടികൾ സുരക്ഷിതരായിരിക്കണം, നല്ലവരായി വളരുകയുംവേണം.ഭാവനയും സർഗാത്മകതയും മനുഷ്യത്വവും വളരേണ്ട ക്യാംപസുകൾ ക്രിമിനലുകളുടെ കയ്യിലാണ്  ചോർത്തിയെടുക്കുന്ന ചോദ്യക്കടലാസുകളും വടിവാളുകളും കഠാരകളുമാണ് അവിടം ഭരിക്കുന്നത്. എല്ലാറ്റിനും വളംവയ്ക്കുന്നതു രാഷ്ട്രീയ നേതൃത്വങ്ങളും.സാരവത്തായ  വിദ്യാർത്ഥി  രാഷ്ടീയം ഇന്ന്  കോളേജുകളിൽ  നടക്കില്ല . വിദ്ധാർത്ഥി രാഷ്ടീയം  നിരോധിക്കുന്നത് തന്നെയാണ് നല്ലത് .   പ്രതിപക്ഷമില്ലാത്ത ക്യാംപസുകളുടെ ദുരവസ്ഥ കൂടിയാണിത്.കേരളത്തിലെ പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.ഒരു പരിധിവരെ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങളിലേക്കു വഴിനടത്തുന്നതു നേതാക്കൾ തന്നെയാണെന്നാണ് .രാഷ്ട്രീയ നേതൃത്വത്തെ പേടിച്ചു നിൽക്കുന്നവരാണ് ഇവിടത്തെ കാക്കിയിട്ടവർ.  പൊതുസമൂഹം  കൊലപാതക രാഷ്ട്രീയത്തിന് എതിരെ  പ്രതികരിക്കണം .

 

പ്രൊഫ്. ജോൺ കുരാക്കാർ