Pages

Monday, January 27, 2014

കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി കലാമണ്ഡലം വാര്‍ഷികവും പുരസ്‌കാരദാനവും

കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി കലാമണ്ഡലം വാര്‍ഷികവും പുരസ്‌കാരദാനവും


കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി കലാമണ്ഡലം പന്ത്രണ്ടാം വാര്‍ഷികാഘോഷവും കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരദാനവും ഫിബ്രവരി ഒന്ന് രണ്ട് തീയതികളില്‍ നടക്കും. ഒന്നിന് രാവിലെ ഒമ്പതിന് മഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് തായമ്പക, ചെണ്ടമേളം, കേളി, തുള്ളല്‍, ഭക്തിഗാനസുധ തുടങ്ങിയവ അരങ്ങേറും. വൈകിട്ട് നാലിന് നഗരത്തില്‍ സാംസ്‌കാരികഘോഷയാത്ര. വൈകിട്ട് ആറിന് കലാമണ്ഡലം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കഥകളി. രണ്ടിന് വൈകിട്ട് നാലിന് സാംസ്‌കാരികസമ്മേളനം കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. നൃത്തോത്സവം ഉദ്ഘാടനം അയിഷാ പോറ്റി എം.എല്‍.എ. നിര്‍വ്വഹിക്കും. ജസ്റ്റിസ് ഡി.ശ്രീദേവി പ്രഭാഷണം നടത്തും. കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക കഥകളി പുരസ്‌കാരം മാത്തൂര്‍ ഗോവിന്ദന്‍കുട്ടിക്ക് ചടങ്ങില്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മാനിക്കും. കൊട്ടാരക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് വടക്കടത്ത് കലാപ്രതിഭകള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുമെന്ന് കലാമണ്ഡലം ചെയര്‍മാന്‍ പി.ഹരികുമാര്‍, ജന. സെക്രട്ടറി അഡ്വ. എന്‍.സതീഷ്ചന്ദ്രന്‍, കൊട്ടാരക്കര ഗംഗ, സി.മുരളീധരന്‍ പിള്ള, കെ.മോഹനന്‍ പിള്ള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 


                        പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: