Pages

Tuesday, January 28, 2014

U.N-U.R.I INTERFAITH HARMONY AWARD TO NEELASWARAM SADASIVAN

ഐക്യരാഷ്ട്രസഭയുടെ യു .ആ.ഐ

മതസൗഹാദ്ദ അവാഡു നീലേശ്വരം സദാശിവന്
ഐക്യരാഷ്ട്രസഭയുടെ യു.ആ.ഐ മതസൗഹാദ്ദ അവാഡു നീലേശ്വരം സദാശിവന് നൽകാൻ തീരുമാനമായി . സദാശിവന്റെ  സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ്  അവാർഡ്‌ .ഹൈ സ്കൂൾ അധ്യാപകൻ , ഹെഡ് മാസ്റർ എന്നീ  നിലകളിൽ  ദീര്ഘകാലം പ്രവർത്തിച്ച്‌ 2001 ഇൽ റിട്ടയർ  ചെയ്തു . ആകാശ വാണി , ദൂരദർശൻ  എന്നിവയിലെ  കലാകാരനാണ് . 1975 മുതൽ  200 ലധികം  പരിപാടികൾ   അവതരിപ്പിക്കാൻ  അവസരം  ലഭിച്ചിട്ടുണ്ട് . 4 വര്ഷമായി   സുഭാഷിതങ്ങൾ  അവതരിപ്പിക്കുന്നു . സര്ക്കാരിന്റെ  വിദ്യാഭ്യാസ  ചാനലായ  വിക്റ്റെർസിൽ  വിദ്യാഭ്യാസ പരിപാടികൾ  അവതരിപ്പിച്ചു  വരുന്നു . കഴിഞ്ഞ 4 വര്ഷമായി  ആകാശ വാണിയിൽ  സുഭാഷിതങ്ങളും  ദൂരദർശനിൽ  മയിൽ പീലി  എന്ന വിദ്യാഭ്യാസ  പരിപാടിയും  നടത്തിവരുന്നു.കവി ,പ്രഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ  നിലകളിൽ  അറിയപെടുന്ന  വ്യക്തിയാണ്  അദ്ദേഹം .
              രവിന്ദ്രനാഥടാഗോർ, ഭൂമി വളരുമോ , നരകം പണിയുന്നവർ  എന്നീ  പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് . നിങ്ങൾക്കു ആകാം  ഒരു പുതിയ മനുഷ്യൻ , ആകാശ വാണി  ചിത്രീകരണങ്ങൾ  എന്നീ  പുസ്തകങ്ങൾ  അച്ചടിയിലാണ്.. കേരള കൌമുദി , ബാലരമ , പൂമ്പാറ്റ , മാതൃനാട്, കനവു , ഗ്രാമം , ഉപമാനം , അക്ഷരം , സ്നേഹരാജ്യം , കലാസാഹിതി, തുടങ്ങിയ  പ്രസീദ്ധീകരനങ്ങളിൽ  കവിതകളും  ലേഖനങ്ങളും  നിരന്തരമായി  പ്രസിദ്ധീ കരിക്കുന്നുണ്ട്. പാഠപുസ്തക  കമ്മറ്റി  അംഗമായിരുന്നു .QIP DPEP  യിലും സംസ്ഥാന  കലോത്സവ കമ്മറ്റിയിലും  അംഗമായിരുന്നു .  നിരവധി  സാമൂഹ്യ  സാംസ്ക്കാരിക  സംഘടനകളിൽ  സജീവമായി  പ്രവര്ത്തിക്കുന്നു . കേരള കാവ്യ കലസാഹിതിയുദെ  സംസ്ഥാന  വൈസ് പ്രസിഡന്റാണ് . കേരള  പാലിയെറ്റിവു   കെയർ,അക്ഷരം കലാസാഹിത്യ സമിതി , ജനകീയ കവിത വേദി , ഭരണ  പരിഷ്ക്കാര വേദി  തുടങ്ങിയ  സംഘടനകളിൽ  സജീവമായി  പ്രവര്ത്തിക്കുന്നു .ലോക സമാധാനത്തിനു വേണ്ടി പ്രവര്ത്തിക്കുന്ന  ഒരു വ്യക്തിയാണ്  സദാശിവൻ. നിരവധി  പുരഷ്ക്കാരങ്ങൾ ഇതിനകം  അദ്ദേഹത്തിനു  ലഭിച്ചിട്ടുണ്ട് 

                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 



1 comment:

Anonymous said...

congratulations to Mr. Neelaswaram Sadasivan. Best wishes
Mathew, Dubai