ടി.പി വധം 11 പ്രതികൾക്ക്
ജീവ പര്യന്തം
----------------------------------------------------------------------
Eleven people, three of them local CPI(M) functionaries, were sentenced to life imprisonment in the sensational TP Chandrasekharan murder case by a special court in Kozhikode, on 28th January,2014,Tuesday.
-------------------------------------------------------------------------------------------------------------------------------------------------
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്ന്
കണ്ടെത്തിയ 12 പ്രതികളില്‍ 11 പേര്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊലയാളി സംഘത്തിലെ ഏഴുപേര്‍ക്കും, സി.പി.എം.നേതാക്കളുള്‍പ്പടെ
ഗൂഢാലോചന നടത്തിയ നാലുപേര്‍ക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. ലംബു പ്രദീപിന്
മൂന്നുവര്‍ത്തെ കഠിന തടവും ലഭിച്ചു. കൊലയാളിസംഘത്തിലെ
ഏഴുപേര്‍ക്കും ജീവപര്യന്തം കൂടാതെ 50,000 രൂപാ വീതം പിഴയും വിധിച്ചു.
സി പി എം നേതാവ് പി.കെ.കുഞ്ഞനന്തന്‍ ഉള്‍പ്പടെ, ടി പി വധത്തില്‍
ഗൂഢാലോചന നടത്തിയ നാലുപേരും ജീവപര്യന്തം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍
നാലുപേര്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും ലഭിച്ചു. പ്രതികള്‍
കെട്ടിവെക്കുന്ന തുകയില്‍ നിന്ന് 3 ലക്ഷം രൂപ ടി.പിയുടെ ഭാര്യ കെ.കെ രമയ്ക്കും
രണ്ട് ലക്ഷം രൂപ ടി.പിയുടെ മകന്‍ അഭിനന്ദിനും നല്‍കണമെന്നും കോടതി ഉത്തരവായി.കൊലയാളി
സംഘത്തില്‍പെട്ട എം.സി ആനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ രജീഷ്, മുഹമദ്
ഷാഫി, അണ്ണന്‍ സിജിത്ത്, കെ ഷിനോജ് എന്നിവര്‍ക്കും, ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട
കെ.സി രാമചന്ദ്രന്‍, ട്രൗസര്‍ മനോജ്, പി.കെ കുഞ്ഞനന്തന്‍ , വാഴപ്പടച്ചി റഫീഖ്
എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട കൊടി സുനി, കിര്‍മാണി മനോജ്
എന്നിവര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ കൈയ്യില്‍ വെച്ചതിനും ശിക്ഷ ലഭിച്ചു. കൊടി
സുനിക്ക് ജീവപര്യന്തത്തിന് പുറമെ പത്തു വര്‍ഷം കഠിനതടവും, കിര്‍മാണി മനോജിന്
ജീവപര്യന്തത്തിന് പുറമെ അഞ്ച് വര്‍ഷം കഠിനതടവുമാണ് ലഭിച്ചത്. കൊലപാതകത്തിന് ശേഷം വാളുകള്‍ ഒളിപ്പിച്ച കുറ്റത്തിനാണ് ലംബു
പ്രദീപന് മൂന്നുവര്‍ഷത്തെ കഠിന തടവ് വിധിച്ചത്. പ്രതികള്‍ക്ക്
പരമാവധി ശിക്ഷയായ വധശിക്ഷതന്നെ നല്‍കണമെന്ന് പ്രോസിക്യൂഷനും പരമാവധി ശിക്ഷ
ഇളവുചെയ്യണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം അപൂര്‍വ്വങ്ങളില്‍
അപൂര്‍വ്വമായി കാണാനാവില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.കേസിന്റെ വിചാരണ
നടത്തിയ എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണ
പിഷാരടിയാണ് ശിക്ഷ വിധിച്ചത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും
ഒരുക്കിയിരുന്നത്.1 കണ്ണൂര്‍ പടന്തഴ ചെണ്ടയാട് മംഗലശ്ശേരി വീട്ടില്‍ എം.സി. അനൂപ്
(32), 2 മാഹി പന്തക്കല്‍ നടുവില്‍ മാലയാട്ട് വീട്ടില്‍ മനോജ് കുമാര്‍ എന്ന
കിര്‍മ്മാണി മനോജ് (32),3 കണ്ണൂര്‍ നിടുമ്പ്രം ചൊകല്‍ ഷാരോണ്‍വില്ല മീത്തലെ
ചാലില്‍ വീട്ടില്‍ എന്‍.കെ.സുനില്‍കുമാര്‍ എന്ന കൊടി സുനി (31),4 കണ്ണൂര്‍
പുതിയതെരുവ് പാട്ട്യം പത്തായകുന്ന് കാരായിന്റവിട വീട്ടില്‍ രജീഷ് തുണ്ടിക്കണ്ടി
എന്ന ടി.കെ.രജീഷ് (35), 5 കണ്ണൂര്‍ ചൊകല്‍
ഓറിയന്റല്‍ സ്‌കൂളിന് സമീപം പറമ്പത്ത് വീട്ടില്‍ കെ.കെ.മുഹമ്മദ് ഷാഫി എന്ന ഷാഫി
(29),
6 കണ്ണൂര്‍ അരയാക്കൂല്‍ ചമ്പാട് പാലോറത്ത് വീട്ടില്‍ എസ്.സിജിത്ത് എന്ന അണ്ണന്‍
സിജിത്ത് (25),7. മാഹി പള്ളൂര്‍ കോഹിനൂര്‍ ആശിര്‍വാദ് നിവാസില്‍ കന്നാറ്റിങ്കല്‍
വീട്ടില്‍ കെ.ഷിനോജ് (30), 8 സി.പി.എം കുന്നുമ്മക്കര
ലോക്കല്‍ കമ്മിറ്റി അംഗം കോഴിക്കോട് കുന്നുമ്മക്കര ജയസുര വീട്ടില്‍
കെ.സി.രാമചന്ദ്രന്‍ (54),11. സി.പി.എം കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി കണ്ണൂര്‍ തുവ്വക്കുന്ന്
കൊളവല്ലൂര്‍ ചെറുപറമ്പ് വടക്കെയില്‍ വീട്ടില്‍ ട്രൗസര്‍ മനോജന്‍ (49),13 സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പാനൂര്‍ കണ്ണങ്ങോട് കുന്നോത്ത്പറമ്പ്
കൊളവല്ലൂര്‍ കേളോത്തന്റവിട് പി.കെ.കുഞ്ഞനന്ദന്‍ (62),
18 മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി.റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ് (38),31കണ്ണൂര്‍ ചൊകല്‍ മാരാംകുന്നുമ്മല്‍ വീട്ടില്‍ എം.കെ.പ്രദീപന്‍ എന്ന ലംബു പ്രദീപന്‍ (36)2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടു വച്ചാണ് റവലൂഷണറി മാര്ക്സിസ്റ്റ് നേതാവ് ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആകെയുണ്ടായിരുന്ന 76 പ്രതികളില്‍ 22 പേരെ നേരത്തേ വിട്ടയച്ചിരുന്നു. തുടര്ന്ന് വിചാരണ നേരിട്ട 36 പ്രതികളില്‍ 24 പേരെ കഴിഞ്ഞ ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കി.76 പ്രതികളും 286 പ്രോസിക്യൂഷന് സാക്ഷികളും 582 രേഖകളും വാളും ഇന്നോവ കാറുമുള്പ്പെടെ 105 തൊണ്ടിമുതലും ഉള്പ്പെടുത്തി ആയിരത്തിലേറെ പേജുള്ള കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. സന്തോഷ് സമര്പ്പിച്ചത്. അന്വേഷണത്തിന് വിരാമമിട്ട് 2012 ആഗസ്റ്റ് 13-ന് വടകര മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്പ്പിച്ചു. സെഷന്സ് കോടതിയിലേക്ക് മാറ്റിയ ഈ കേസില്‍ 2013 ഫെബ്രവരി 11-ന് എരഞ്ഞിപ്പാലത്ത് മാറാട് കേസുകള്ക്കായി സ്ഥാപിച്ച പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിച്ചു. 2013 ഡിസംബര്‍ 20വരെ നീണ്ടുനിന്ന വിചാരണയ്ക്കിടെ 56 പ്രോസിക്യൂഷന് സാക്ഷികള്‍ കൂറുമാറി.

പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment