Pages

Monday, August 31, 2026

വാക്കുകൊണ്ട് മുറിവേൽപ്പിക്കുന്നവർ

 

വാക്കുകൊണ്ട് 

മുറിവേൽപ്പിക്കുന്നവർ

 

വാക്കുകൾകൊണ്ട് മുറിവേൽപ്പിക്കുന്നവരാണ്  ബോംബുകൊണ്ടു മുറിവേൽപ്പിക്കുന്നവരേക്കാൾ കൂടുതൽ .ചില മലയാളികളുടെ സ്വഭാവം  എടുത്തുപറയണം ., ഒരു അമേരിക്കൻ രോഗിയെ സന്ദർശിക്കുമ്പോൾ  വരുന്നത് ബൊക്കെയുമായിട്ടാണ് . Getwell soon  എന്ന്  ആശംസിച്ച്  മടങ്ങും , അറബി ചെന്നാൽ  അള്ളാഹു  സുഖപ്പെടുത്തട്ടെ  എന്ന്  പറഞ്ഞു  മടങ്ങും .മലയാളി ചെന്നാലോ  രോഗവിവരങ്ങൾ ലക്ഷണസഹിതം ചോദിച്ചറിയും   എന്നിട്ട് പറയും  എൻറെ  കസിന്  രണ്ടാഴ്ച മുൻപ് ഇതേ അസുഖമായിരുന്നു  മൂന്നാം ദിവസം മരിച്ചു ,.  വാക്കുകൾ മാരകായുധമായി മാറുന്ന കാഴ്ച . കണ്ണീർ കാണാത്ത കണ്ണുകളും  പിടിച്ചുയർത്താത്ത  കൈകളും  അന്യർക്കായി  നൊമ്പരപ്പെടാത്ത  ഹൃദയവും  വെറും ശരീര അവയവങ്ങൾ  മാത്രം ,കണ്ണുകളിൽ കനിവില്ലെങ്കിൽ  അവ മുഖത്തു  ഉരുളിപോലെ ഉണ്ടെന്നു മാത്രം

 

പ്രൊഫ്. ജോൺ  കുരാക്കാർ

No comments: