Pages

Monday, August 31, 2026

MY LIFE -MY REAL LIFE -PROF, JOHN KURAKAR

 

MY LIFE -MY REAL LIFE

 

,.കഴിഞ്ഞ കാലത്തെ ഒരു പിടി നല്ല ഓർമ്മകൾ മാത്രം മതി എനിക്ക്  ജീവിക്കാൻ . മരണത്തിനും ജീവിതകത്തിനും ഇടയിലുള്ള  നൂൽ പാലത്തിലൂടെ  കടന്നു പോയ വ്യക്തിയാണ് ഞാൻ  . ആരും  ഒരിക്കലും  മുഴുവൻ മാർക്കും വാങ്ങരുത്  എന്ന്  ആഗ്രഹിച്ചുകൊണ്ട്  ചോദ്യം തയാറാക്കുന്ന  അധ്യാപരെപോലെയാണ് ജീവിതം . ജനനത്തിനും മരണത്തിനും  ഇടക്കുള്ള സമയമാണ്  നമുക്കുള്ളത് . അതിൽ ആരെല്ലാ നമുക്ക്  തുണയാകുമെന്നോ തണലാകുമെന്നോ  നമുക്കറിയില്ല , എന്നിലെ അവസാനജീവൻറെ  ത്തുടിപ്പുവരെയും  പൊരുതും , എന്റെ ജീവിതം  കൊണ്ട്  സമൂഹത്തിനു മാറ്റം വരുന്നത് ഞാൻ കാണും . ഒരു മെഴുകുതിരി പോലെ  എന്റെ ജീവിതം എരിഞ്ഞ്  തീർന്നാലും  എന്റെ ഹൃദയത്തിലെ തീ  അണയാതെ ഞാൻ  കാത്തുസൂക്ഷിക്കും . എന്റെ  വേദനയിലും  എന്റെ പ്രതിസന്ധികളിലും  ഞാൻ  കരയാതെ  ചിരിച്ചുകൊണ്ടേയിരിക്കും . എന്നെ ചേർത്തുപിടിച്ചവർക്കായി  എന്നിലെ പുഞ്ചിരി  ഞാൻ മായാതെ കാത്ത്  സൂക്ഷിക്കും ,  ജീവിതത്തിൽ  തോറ്റവരുടെ കൂട്ടത്തിൽ  എൻ്റെ  പേര് എഴുതി ചേർക്കാൻ  ആർക്കും  ആവില്ല . ധന്യമായ ജീവിതം നയിച്ചവരുടെ കൂട്ടത്തിൽ  പോരാടി ജയിച്ച എന്റെ പേരുകൂടി  സമൂഹം  എഴുതി ചേർക്കും . മനുഷ്യനെ മാനസികവും ശാരീരികവുമായി  തകർക്കുന്ന രണ്ടു ക്യാൻസറുകളെ  അതിജീവിച്ച വ്യക്തിയാണ് ഞാൻ . വയറ്റിൽ  വരുന്ന കാൻസറുകളിൽ  ഗുരുതരവും  സങ്കീര്ണവുമാണ്  മലാശയ കാൻസർ , അതുപോലെ  തന്നെ യാണ്  തൈറോയിഡ്  ക്യാന്സറും , തൈറോയ്ഡ്  നീക്കം ചെയ്താലും  ഐഡിൻ  തെറാപ്പിയും  മാനസികമായി   തകർക്കുന്ന  ഒന്നാണ് . ഓപ്പറേഷനു  മുൻപ്  25 റേഡിയേഷനും  25 കിമോതെറാപ്പിയും   ഓപ്പറേഷന്  ശേഷം  65 കീമോയും  കഴിഞ്ഞ വ്യക്തിയാണ് ഞാൻ , ഇതുകൂടത്തെ  അതി സങ്കീണ്ണമായ  നിരവധി  ഗുരുതര  പ്രശ്നങ്ങൾ നേരിട്ട വ്യക്തിയാണ് ഞാൻ ,  2022 മാർച്ച്  22 ഒരിക്കലും  മറക്കാനാവാത്ത  ദിനമാണ്  എനിക്ക് .

പ്രൊഫ . ജോൺ കുരാക്കാർ

" GOOD  MORNING  DOCTOR "

No comments: