രാജ്യത്തിൻ്റെ യുവജനങ്ങൾക്ക് മുന്നിൽ ഭരണകൂടം വിറകൊണ്ടു .ധര്മേന്ദ്രപ്രധാൻ രാജിവച്ചു
ഭാരതത്തിൽ യുവജനങ്ങളടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് ഇപ്പോഴത്തെ ഭരണകർത്താക്കൾ രാഷ്ട്രീയഭേദമെന്യെ മനസ്സിലാക്കേണ്ട സമയമാണ്. ഈ പ്രക്ഷോഭം, ഓരോ രാഷ്ട്രീയക്കാരനുമെതിരെയാണ് വിരൽചൂണ്ടുന്നത്. അവർക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല
, മറ്റു യാതൊരു വേർതിരിവുകളുമില്ല. അവർക്കാവശ്യം സമാധാനത്തോടെ അധ്വാനിച്ച് ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുന്ന ഇന്ത്യയെ ആണ്.. നീറ്റ് പരീക്ഷ നീറ്റായി നടത്താൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ല .ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയും കൊള്ളയടിയും അധോലോക ഗുണ്ടായിസവും മൂലം നശിച്ചുപോയ സിസ്റ്റങ്ങൾ കാരണം നാട് വിട്ട് വിദേശത്ത് പോയി കഷ്ടപെടുന്നവർ അനവധിയാണ്. ഇന്ന് പഴയ കാലമല്ല ഒരു പ്രക്ഷോഭത്തിന് തയ്യാറെടുക്കാൻ മാസങ്ങൾ ഒരുക്കങ്ങൾ നടത്തേണ്ടി വന്ന പഴയ ഇന്ത്യ അല്ലിത്..
ഒരു നിമിഷം കൊണ്ട് കോടിക്കണക്കിനു യുവാക്കളെ നിരത്തിലിറക്കാൻ കഴിവുള്ള, സാങ്കേതികമായി വികസിച്ച ഒരു മഹാരാജ്യത്താണ് രാഷ്ട്രീയം കളിക്കുന്നതെന്ന് ഓരോ രാഷ്ട്രീയക്കാരനും ഇനിയുള്ള കാലം ഓർത്താൽ അവരവർക്ക് നല്ലത്. ഏതായാലും മോദിയുടെ കഞ്ഞിയിൽ പാറ്റ വീണു . ഡൽഹിയിൽ നടന്ന അക്രമത്തിനു ഉത്തരവാദി ആരാണ് ?പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ച് വിദ്യാർഥികൾക്കു നേരെ വെടിവയ്ക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ അനുമതി നൽകി. ഇക്കാര്യം പാർലമെന്റിൽ പ്രധാന വിഷയമായി അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ നശിപ്പിച്ച കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കഴിഞ്ഞ 36 ദിവസമായി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥികളുടെയും യുവാക്കളുടെയുo ആവശ്യം നിറവേറിയിരിക്കുകയാണ്
വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ട് സമരം ദുർബലപ്പെടുത്താനും അക്രമം അഴിച്ച് വിട്ട് സമരം അടിച്ചമർത്താനും ശ്രമിച്ചമോദി സർക്കാർ ഒടുവിൽ യുവാക്കൾക്ക് മുന്നിൽ കീഴടങ്ങി. ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെ കൊക്രോച്ച് മൂവ്മെന്റ് ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അവർക്ക് അംഗീകരിക്കേണ്ടി വന്നു.
ഇത് കേവലം ഒരു രാജിയല്ല, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്.
പോലീസ് നടപടിയിൽ രാഹുൽ ഗാന്ധിക്കും മറ്റ് നേതാക്കൾക്കും പരിക്കേറ്റിട്ടും, തങ്ങളുടെ ബുദ്ധിമുട്ടുകളേക്കാൾ വിദ്യാർത്ഥികൾ നേരിട്ട ക്രൂരതയാണ് രാജ്യം ചർച്ച ചെയ്യേണ്ടത് എന്ന അദ്ദേഹത്തിന്റെ നിലപാട് ഓരോ കോൺഗ്രസ്സ് പ്രവർത്തകനും ആവേശമാണ്. നിരന്തരമായി ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായിട്ടും അതിനെതിരെ ശബ്ദിച്ച വിദ്യാർത്ഥികളെ പോലീസുകാരെയും സി.ആർ.പി.എഫിനെയും ഉപയോഗിച്ച് തല്ലിച്ചതച്ച നടപടി വരുംദിവസങ്ങളിൽ പാർലമെന്റിൽ ശക്തമായി ചോദ്യം ചെയ്യും. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് പ്രയോഗിക്കാൻ നിർദ്ദേശം നൽകിയതിന് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയേണ്ടതുണ്ട്. യുവാക്കളെ ആകർഷിക്കാൻ വീഡിയോ ചെയ്യുന്ന പ്രധാനമന്ത്രി, അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സ്വന്തം മൂക്കിന് താഴെ പേപ്പട്ടികളെക്കാൾ മോശമായി വിദ്യാർത്ഥികളെ തല്ലിച്ചതച്ച ഈ മൃഗീയമായ നടപടിയിൽ രാജ്യത്തോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകണം. ഇനി ഒരിക്കലും ഒരു മാറ്റവും ഇവിടെ സാധ്യമല്ലെന്ന് പലരും കരുതിപ്പോന്ന ഇടത്താണ് മാറ്റത്തിന്റെ പുതിയ ചരിത്രമെഴുതി ഇന്ത്യൻ യുവത ഈ വിജയം കൈവരിച്ചത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉയിർത്തെഴുനെല്പ്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. ചോദ്യപേപ്പർ ചോർച്ചയിൽ അവർ അനാസ്ഥയുടെയും നിശബ്ദതയുടെയും തടവറയിലായപ്പോൾ, സമരജ്വാല നെഞ്ചിലേറ്റിയത് ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്




No comments:
Post a Comment