ബഹിരാകാശരംഗത്ത് ഇന്ത്യയുടെ കൈയൊപ്പ്; സ്വകാര്യ കമ്പനിയുടെ വിക്രം-1 റോക്കറ്റ് വിക്ഷേപണം വിജയം
രാജ്യത്തെ ആദ്യത്തെ സ്വകാര്യ ഓര്‍ബിറ്റല്‍ ക്ലാസ് റോക്കറ്റായ വിക്രം-1 വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ ബഹിരാകാശ സാങ്കേതിക വിദ്യാ സ്റ്റാര്ട്ടപ്പായ സ്കൈറൂട്ട് എയ്റോസ്പേസ് ആണ് ഈ അത്യാധുനിക റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് വിക്രം-1 കുതിച്ചുയര്ന്നത്. നിർണായക നേട്ടം കൈവരിച്ച് രാജ്യത്തെ സ്വകാര്യ ബഹിരകാശ ഗവേഷണ മേഖല. ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ് തദ്ദേശീയമായി രൂപകൽപ്പനചെയ്ത് വികസിപ്പിച്ച വിക്രം-1 റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. രാജ്യത്ത് സ്വകാര്യ മേഖലയിൽ ആദ്യമായി വികസിപ്പിച്ച ഓർബിറ്റൽ-ക്ലാസ് റോക്കറ്റാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC-SHAR) ആദ്യ വിക്ഷേപണ പാഡിൽ നിന്നായിരുന്നു വിക്ഷേപണം.വിക്ഷേപണത്തിന് മുന്നോടിയായി, വ്യോമ - നാവിക ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 'ആഗമൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം ആഗോള ഉപഗ്രഹ വിക്ഷേപണ രംഗത്ത് ഇന്ത്യയിലെ സ്വകാര്യ മേഖലയുടെ സാന്നിധ്യം ഉറപ്പിക്കുന്നതാണ്.ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന് ആന്‍ഡ് ഓതറസേഷന്‍ സെന്ററിന്റെ കീഴില്‍ സ്വകാര്യ സംരംഭകര്ക്ക് നല്കിയ പ്രോത്സാഹനവും വലിയ പിന്തുണയുമാണ് ഇത്തരമൊരു സംരംഭത്തിന് ജീവവായു പകര്ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൈപ്പടയില്‍ എഴുതിയ, 'വന്ദേ മാതരം' എന്ന് രേഖപ്പെടുത്തിയ ഒരു പോസ്റ്റ്കാര്ഡും ഇപ്പോള്‍ ഭൂമിയെ വലംവെക്കുന്നുണ്ട്. സ്കൈറൂട്ട് ടീം, നിക്ഷേപകര്‍, നയരൂപകര്ത്താക്കള്‍, ലോകമെമ്പാടുമുള്ള അഭ്യുദയകാംക്ഷികള്‍ എന്നിവരില്‍ നിന്നുള്ള സന്ദേശങ്ങളും ഇതിനൊപ്പം ബഹിരാകാശത്തെത്തിയിട്ടുണ്ട്.
ഈ നേട്ടത്തിലൂടെ, സര്ക്കാര്‍ ഏജന്‍സികളുടെ മാത്രം കുത്തകയായിരുന്ന ബഹിരാകാശ മേഖലയില്‍ സ്വകാര്യ സംരംഭങ്ങള്ക്കും വിജയിക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു. ലോ എര്ത്ത് ഓര്ബിറ്റിലേക്ക് 350 കിലോഗ്രാം വരെ ഭാരം വഹിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള വിക്രം-1 സര്ക്കാര്‍, സ്വകാര്യ സംരംഭങ്ങള്‍ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെയുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്നു
പ്രൊഫ്. ജോൺ കുരാക്കാർ.

No comments:
Post a Comment