പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കരുത് , അവരിൽ നിന്ന് കടൽ കൂടിയെടുക്കരുത്
തീരങ്ങളോട് ചേർന്നുളള ആഴക്കടൽ മത്സ്യബന്ധനത്തിന് വൻകിട കപ്പലുകൾക്ക് (Deep-sea vessels) അനുമതി നൽകരുതെന്ന ആവശ്യം തികച്ചും ന്യായമാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനവും കേരളത്തിന്റെ സമുദ്ര സമ്പത്തും സംരക്ഷിക്കാൻ ഇത് അത്യന്താപേക്ഷിതമാണ്. ഈ വിഷയത്തിൽ ഉയരുന്ന പ്രധാന ആശങ്കകളും കാരണങ്ങളും താഴെ പറയുന്നവയാണ്:പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം: വൻകിട യാനങ്ങളും ട്രോളറുകളും തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്നത് ചെറുകിട യാനങ്ങളെയും പരമ്പരാഗത തൊഴിലാളികളെയും നേരിട്ട് ബാധിക്കുന്നു. ഇത് അവരുടെ ഉപജീവനമാർഗ്ഗത്തിന് വലിയ ഭീഷണിയാണ്.അമിത മത്സ്യബന്ധനം (Overfishing): ഇത്തരം വൻകിട കപ്പലുകൾ ഒരേസമയം വലിയ അളവിൽ മത്സ്യങ്ങളെ വലയിലാക്കുന്നത് കടലിലെ മത്സ്യസമ്പത്ത് അതിവേഗം കുറയാൻ ഇടയാക്കുന്നു.പരിസ്ഥിതി നാശം: അടിത്തട്ടിലെ മത്സ്യങ്ങളെയും ചെറുമീനുകളെയും വരെ നശിപ്പിക്കുന്ന രീതിയിലുള്ള വലകൾ ഉപയോഗിക്കുന്നത് കടലിന്റെ ആവാസവ്യവസ്ഥയെ (Marine ecosystem) തകിടം മറിക്കുന്നു.സുരക്ഷാ പ്രശ്നങ്ങൾ: തീരത്തോടു ചേർന്ന് വലിയ കപ്പലുകൾ വരുന്നത് പരമ്പരാഗത വള്ളങ്ങളുടെ സുരക്ഷയ്ക്കും അപകടങ്ങൾക്കും കാരണമാകുന്നു.തീരത്തുനിന്നും നിശ്ചിത നോട്ടിക്കൽ മൈൽ വരെയുള്ള ആഴക്കടൽ മേഖല പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് സംസ്ഥാനത്ത് വലിയ ചർച്ചകളും Deepika Editorial പ്രതിഷേധങ്ങളും ഉയർന്നു വരുന്നുണ്ട്. അതിനാൽ, സമുദ്ര ആവാസവ്യവസ്ഥയെയും പാവപ്പെട്ട തൊഴിലാളികളെയും സംരക്ഷിക്കാൻ വൻകിട കപ്പലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.
തീരത്തുനിന്ന് 200 നോട്ടിക്കൽ മൈലിനു ശേഷമുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനാണു വലിയ ട്രോളിംഗ് കപ്പലുകൾക്കു പുതുതായി അനുമതി നൽകുന്നത്. ഇവർക്കുള്ള സർക്കാരിന്റെ ആക്സസ് പാസും ഉദാരമാക്കി. ആഴക്കടൽ യാനങ്ങൾ 200 നോട്ടിക്കൽ മൈലിനു പുറത്തേക്കു മത്സ്യബന്ധനത്തിന് അനുമതി ലഭിക്കാൻ ആക്സസ് പാസിന് 25,000 രൂപ നൽകേണ്ടതുണ്ട്. അതേസമയം, ഈ പാസിനു വൻകിട ട്രോൾ ബോട്ടുകൾക്ക് പ്രത്യേക ഫീസ് ഇല്ല. ചെറുകിട ബോട്ടുകൾക്കു വലിയ ഫീസ് ഈടാക്കുന്നത് ഇത്തരം യാനങ്ങളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെയും ബോട്ടുടമകളെയും പ്രതിസന്ധിയിലാക്കുമെന്നാണ് ആരോപണം. വലിയ ആക്സസ് ഫീസ് ഏർപ്പെടുത്തി തങ്ങളെ മത്സ്യബന്ധന മേഖലയിൽനിന്ന് ആകറ്റാനും വൻകിടക്കാരെ പ്രോത്സാഹിപ്പിക്കാനുമാണു സർക്കാർ ശ്രമമെന്നാണു ചെറുകിട മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്. വർഷങ്ങൾക്കു മുമ്പു കേന്ദ്രസർക്കാർ നിയോഗിച്ച മീനാകുമാരി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻകിട കപ്പലുകൾക്ക് ഇന്ത്യൻ സമുദ്രമേഖലയിൽ പ്രവേശനം അനുവദിക്കാമെന്ന നിർദേശമുയർന്നിരുന്നു. അന്നു മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നു വലിയ പ്രതിഷേധമാണ് ഉയർന്നത്.ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കടൽമേഖലയിൽ ചെറുതും വലുതുമായ 3.14 ലക്ഷം യാനങ്ങളാണു മത്സ്യബന്ധനം നടത്തുന്നത്. ഈ മേഖലയിൽ സുസ്ഥിരമായ മത്സ്യബന്ധനത്തിന് ഒരു ലക്ഷത്തിൽ താഴെ യാനങ്ങൾ മതിയെന്നാണു ഫിഷറീസ് രംഗത്തെ വിദഗ്ധരുടെ പഠനം.
ഇന്ത്യൻ തീരങ്ങളിൽ കാണുന്ന മഞ്ഞ ട്യൂണ അനുവദനീയമായതിലും അധികം പിടിക്കുന്നുണ്ടെന്നാണു കണക്ക്. മത്സ്യത്തിന്റെ അളവിന് ആവശ്യമുള്ളതിനേക്കാൾ അധികം മത്സ്യബന്ധനം നിലവിലുള്ളപ്പോൾ, ഇനിയും വൻകിട കപ്പലുകൾക്കും ട്രോളിംഗ് ബോട്ടുകൾക്കും അനുമതി നൽകുന്നതു കടൽസന്പത്തിന്റെ അമിത ചൂഷണത്തിനു വഴിയൊരുക്കുമെന്നാണു തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തില ഹാർബറുകളുടെ നവീകരണം നടത്തുന്നത് വൻകിട കപ്പലുകളുടെ പ്രവേശനത്തിനു വഴിയൊരുക്കാനാണെന്നു ഡീപ് സീ ഫിഷേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ചാൾസ് ജോർജ് ആരോപിച്ചു. മത്സ്യബന്ധനത്തിന്റെ സുസ്ഥിരത സംബന്ധിച്ച പ്രശ്നങ്ങൾ നേരിടുന്ന കടലിനെ വന്ധ്യം കരിക്കുന്ന നടപടിയാണ് വൻകിടക്കാർക്കു വഴി തുറക്കുന്നതിലൂടെ സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറുകിട യാനങ്ങളെ മുക്കുമെന്ന ഭീതി വളർന്നുകഴിഞ്ഞു. സാധാരണ മീന്പിടിത്തക്കാരുടെ ഭയത്തിന്, സാന്പത്തിക ആശങ്കകൾക്ക്, തൊഴിൽനഷ്ടങ്ങൾക്ക്, ഭാവിയെക്കുറിച്ചുള്ള അങ്കലാപ്പുകൾക്ക് സർക്കാർ മറുപടി കൊടുക്കണം. അതു സർക്കാരുകളുടെ ഉത്തരവാദിത്വമാണ്. പാവങ്ങൾക്കിനി കടലേ ബാക്കിയുള്ളൂ. നമുക്ക് വികസനം വേണം പക്ഷേ, ഏതു പദ്ധതിയായാലും പാവങ്ങളെ ഒഴിവാക്കി കൊണ്ടുള്ള പദ്ധതിയാകരുത് . നമ്മുടെ മീൻപിടിത്തക്കാർക്ക് ഇനിയും വലയെറിയാനാകണം
പ്രൊഫ്, ജോൺ കുരാക്കാർ

No comments:
Post a Comment