വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു പതിവായി മാറിയിരിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് വ്യാപകമായി കൊണ്ടിരിക്കുകയാണ് .മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്കെതിരെ വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്നുള്ള സൈബർ ആക്രമണം തുടങ്ങിയിട്ട് നാളുകളേറെയായി. സഭാ വക്താവ് പറയാത്തതും അറിയാത്തതുമായ കാര്യങ്ങൾ സഭാനേതൃത്വത്തിന്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്നതായി കാണുന്നു . ഇത് ശരിയല്ല . പല വ്യാജ വാർത്തകളും സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ കരുതിക്കൂട്ടി ഉണ്ടാക്കുന്നവയാണ്
പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്നവർ തെറ്റായ വിവരങ്ങൾ ജനങ്ങളിലേക്ക് നൽകുന്നത് ശരിയല്ല.ഹിന്ദുവും മുസൽമാനും ക്രൈസ്തവനും ഏകോദര സഹോദരങ്ങളായി കഴിയുന്ന നാടാണ് കേരളം .ഇവിടെ വെറുപ്പിന്റെ വിത്ത് വിതയ്ക്കരുത്. വ്യാജ വാർത്തകൾ ചമക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കേണ്ടിയിരിക്കുന്നു .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment