ഉമ്മൻ ചാണ്ടിയെ കുടുക്കിയവരൊക്കെ കുടുങ്ങി
ഉമ്മൻ ചാണ്ടി നീതിമാൻ ആയിരുന്നു . സരിത എന്ന സോളാർ സ്ത്രീ ഉമ്മൻ ചാണ്ടിയെ കുടുക്കിയത് എങ്ങനെ? ആരാണ് ഇതിനു കാരണക്കാരൻ . അദ്ദേഹം അനുഭവിച്ച മാനസിക വ്യഥ പറഞ്ഞറിയിക്കാനാവില്ല .ഇത്രയും വൃത്തികെട്ട അപവാദങ്ങൾ ഈ നീതിമാന് നേരെ ചമക്കാൻ എങ്ങനെ ആ സ്ത്രീക്ക് തോന്നി? ആര് പറഞ്ഞാലും അത് ചെയ്യാൻ പാടില്ല .മ്മൻ ചാണ്ടി ഒരിക്കലും അപമാനിതനായായിട്ടില്ല അപമാനിതരായത് കേരളത്തിലെ ജനങ്ങളാണ്. അദ്ദേഹത്തെ തേജോവധം ചെയ്തവരെല്ലാം അനുഭവിയ്ക്കും , അനുഭവിച്ചുകൊണ്ടിരിക്കുന്നു .ഉമ്മൻചാണ്ടി ജനങ്ങളോട് കാണിച്ച സ്നേഹത്തിന്റെ 100 ഇരട്ടി തിരിച്ചു ലഭിച്ചു എന്നതോർത്ത് അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും
സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന ആരോപണം ശക്തമായി നിൽക്കെയാണ് പത്തനാപുരത്തെ ജനവിധി പുറത്തുവരുന്നത്. പത്തനാപുരത്തെ വോട്ടർമാർ ഗണേഷ് കുമാറിന് നൽകിയ ഈ തിരിച്ചടി ഉമ്മൻ ചാണ്ടി എന്ന ജനകീയ നേതാവിനോട് ചെയ്ത നീതികേടിനുള്ള മറുപടിയാണെന്ന് മരിയ ഉമ്മൻ വിശ്വസിക്കുന്നു.
വർഷങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ വേട്ടയാടലുകൾക്കും നുണപ്രചാരണങ്ങൾക്കും ജനങ്ങൾ വോട്ടിലൂടെ നൽകുന്ന ശിക്ഷയാണിത്. തന്നെ സ്നേഹിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ ഗണേഷ് കുമാർ വഞ്ചിച്ചുവെന്ന വികാരം വോട്ടർമാരിലുണ്ടായി. മണ്ഡലത്തിൽ വീടുകൾ കയറി മരിയ ഉമ്മൻ നടത്തിയ പ്രചാരണം ഉമ്മൻ ചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടർമാരിൽ ഉണർത്താൻ സഹായിച്ചു.
അധികാരം ഉപയോഗിച്ച് ആരെയും തകർക്കാൻ ശ്രമിച്ചാൽ അതിന് ജനകീയ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്ന വലിയൊരു പാഠമാണ് പത്തനാപുരം നൽകുന്നത്.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം: ആരോടും പക വെക്കാത്ത, കല്ലെറിഞ്ഞവരോട് പോലും ക്ഷമിച്ച ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ശൈലിയുടെ വിജയമായാണ് കുടുംബം ഇതിനെ കാണുന്നത്.
ഉമ്മൻ ചാണ്ടിയുടെ സ്മരണകൾക്ക് മുമ്പിൽ ഈ വിജയത്തെ സമർപ്പിക്കുന്നതിലൂടെ, വരുംകാല കേരള രാഷ്ട്രീയത്തിൽ സത്യസന്ധമായ നിലപാടുകൾക്ക് സ്ഥാനമുണ്ടെന്ന്വിശ്വസിക്കാം .ഉമ്മൻ ചാണ്ടിയെ കുടുക്കിയവരൊക്കെ കുടുങ്ങി .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment