Pages

Sunday, February 22, 2026

മഴ വെള്ളം പ്രകൃതിയുടെ ദാനം PROF, JOHN KURAKAR

  

മഴ വെള്ളം പ്രകൃതിയുടെ ദാനം

PROF, JOHN KURAKAR

മഴവെള്ളം താരതമ്യേന ശുദ്ധവും പൂർണ്ണമായും സൗജന്യവുമായ ജലസ്രോതസ്സാണ്.ഓരോ വർഷവും ഭൂഗർഭ ജലസ്രോതസുകൾ വറ്റിക്കൊണ്ടിരിക്കുകയാണന്നു നമുക്ക് അറിയാം .നമുക്ക്   ലഭിക്കുന്ന മഴവെള്ളം സംരക്ഷിക്കണം എന്ന തിരിച്ചറിവ്  മലയാളിക്ക് ഉണ്ടായി തുടങ്ങിയിട്ടുണ്ട്  എന്ന് വീടുകളിൽ മഴവെള്ള സംഭരണി നിർമിക്കുന്നവരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട് എന്ന കാര്യം വ്യക്തമാക്കുന്നു .10,000 ലീറ്റർ ശേഷിയുള്ള ഒരു ടാങ്കിന് ഒരു വർഷം ശരാശരി നാലു ലക്ഷം (10 പ്രാവശ്യം) ലീറ്റർ മഴവെള്ളം നിറയുമെന്നാണ് ഏകദേശ കണക്ക്. മഴക്കാലത്ത് വെള്ളമെടുക്കുന്നതിനനുസരിച്ച് വീണ്ടും നിറയും. പക്ഷേ, വേനല്ക്കാലത്തെ ക്ഷാമം പരിഹരിക്കാൻ എത്ര സംഭരണശേഷി വേണമെന്ന് നിശ്ചയിച്ചാണ് ടാങ്കിന്റെ ശേഷി നിർണയിക്കുന്നത്.ഭൂമിക്കടിയിൽ ടാങ്കു പണിതാൽ മോട്ടോർ ഘടിപ്പിച്ച് വെള്ളം പമ്പു ചെയ്യാനുള്ള ക്രമീകരണം കൂടി വേണം.  ഭൂമിയിലെ തറയ്ക്കു മുകളിലാണെങ്കിൽ ടാങ്കിന്റെ താഴ് ഭാഗത്ത് ടാപ്പ് ഘടിപ്പിച്ച് ജലമെടുക്കാം. പമ്പിന്റെ ആവശ്യമില്ല. പക്ഷേ, ഭൂമിയുടെ മുകളിലായതിനാൽ പണിയുന്ന സംഭരണി പുറത്തു കാണുന്നതാണ്. വീടിന്റെ സൗന്ദര്യവും സ്ഥല ലഭ്യതയുമെല്ലാം കണക്കിലെടുക്കേണ്ടി വരും.മഴവെള്ളം ക്ലോറിനേറ്റ് ചെയ്യാത്തതിനാൽ ലാൻഡ്സ്കേപ്പ് സസ്യങ്ങൾക്കും പൂന്തോട്ടങ്ങൾക്കും നല്ലതാണ്. ചെലവുകുറഞ്ഞതും പരിപാലിക്കാൻ എളുപ്പമുള്ളതുമായ ലളിതമായ

സാങ്കേതികവിദ്യകളാണ് ഇത് ഉപയോഗിക്കുന്നത്.മഴവെള്ള സംഭരണം പല കാരണങ്ങളാൽ പ്രധാനമാണ്' പുൽത്തകിടികളിൽ വെള്ളം നനയ്ക്കാനും കുടിവെള്ളം ഉപയോഗിക്കുന്ന എല്ലാറ്റിനും മഴവെള്ളം ഉപയോഗിക്കാം.ദക്ഷിണേഷ്യയിലും മറ്റ് രാജ്യങ്ങളിലും ആയിരക്കണക്കിന് വർഷങ്ങളായി ഇത് ഉപയോഗിച്ചുവരുന്നു.റോമാക്കാർ പോലുള്ള നാഗരികതകൾ അക്വഡക്റ്റുകളും മേൽക്കൂര ചാനലുകളും ഉൾപ്പെടെയുള്ള വിപുലമായ ജലശേഖരണ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തു.കുടിവെള്ളം, ഗാർഹിക ജലസേചനം, കന്നുകാലികൾക്ക് വെള്ളം, ചെറുകിട ജലസേചനത്തിനുള്ള വെള്ളം, ഭൂഗർഭജലനിരപ്പ് പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു മാർഗം എന്നിവയ്ക്കായി മേൽക്കൂരയിലെ മഴവെള്ള സംഭരണി ഉപയോഗിക്കുന്നു. കെനിയ ഇതിനകം തന്നെ ടോയ്ലറ്റുകൾ, അലക്കൽ, ജലസേചനം എന്നിവയ്ക്കായി മഴവെള്ളം വിജയകരമായി സംഭരിക്കുന്നുണ്ട്. 2016 ലെ ജലനിയമം നിലവിൽ വന്നതിനുശേഷം, കെനിയ അതിന്റെ കാർഷിക വ്യവസായത്തെ നിയന്ത്രിക്കുന്നതിന് മുൻഗണന നൽകി. കൂടാതെ, ഓസ്ട്രേലിയയിലെ പ്രദേശങ്ങൾ പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും ശേഖരിച്ച മഴവെള്ളം ഉപയോഗിക്കുന്നു.

നഗര കൃഷിയെ സംബന്ധിച്ചിടത്തോളം, നഗരപ്രദേശങ്ങളിലെ മഴവെള്ള സംഭരണം ഒഴുക്കിന്റെയും വെള്ളപ്പൊക്കത്തിന്റെയും ആഘാതം കുറയ്ക്കുന്നു.വരണ്ട കാലാവസ്ഥയുള്ള പല രാജ്യങ്ങളും, പ്രത്യേകിച്ച് മഴവെള്ള സംഭരണം നടത്തുന്ന രാജ്യങ്ങൾ വിലകുറഞ്ഞതും വിശ്വസനീയവുമായ ശുദ്ധജല സ്രോതസ്സായി മഴവെള്ള സംഭരണം ഉപയോഗിക്കുന്നു.ജർമ്മനിയിലെ ഏറ്റവും വലിയ മഴവെള്ള സംഭരണ സംവിധാനമാണ് ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിലുള്ളത് , ഇത് പ്രതിവർഷം ഏകദേശം 1 ദശലക്ഷം ഘനമീറ്റർ വെള്ളം ലാഭിക്കുന്നു. . 26,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനലിന്റെ മേൽക്കൂരകളിൽ നിന്ന് സംവിധാനം വെള്ളം ശേഖരിക്കുന്നു. 100 ഘനമീറ്റർ സംഭരണ ശേഷിയുള്ള ആറ് ടാങ്കുകളിലായി വിമാനത്താവളത്തിന്റെ ബേസ്മെന്റിൽ വെള്ളം ശേഖരിക്കുന്നു. ടോയ്ലറ്റ് ഫ്ലഷിംഗ്, പ്ലാന്റുകൾ നനയ്ക്കൽ, എയർ കണ്ടീഷനിംഗ് സിസ്റ്റം വൃത്തിയാക്കൽ എന്നിവയ്ക്കാണ് വെള്ളം പ്രധാനമായും ഉപയോഗിക്കുന്നത്.

നമ്മുടെ ഗ്രഹത്തിൽ ശുദ്ധജലത്തിന് പരിമിതമായ വിഭവങ്ങളേ ഉള്ളൂ എന്ന വസ്തുത നമുക്കെല്ലാവർക്കും അറിയാം. കൊട്ടാരക്കര കുരാക്കാർ   ഗാർഡൻസിൽ  മഴവെള്ള സംഭരണി   വർഷങ്ങളായി  പ്രവർത്തിക്കുന്നു .കുടുംബത്തിലെ എല്ലാ  ജല ആവശ്യങ്ങലക്കും  മഴവെള്ളം  ഉപകരിക്കുന്നുണ്ട് '

മഴവെള്ളം ഫ്ലൂറൈഡ്, ക്ലോറിൻ തുടങ്ങിയ വിഷവസ്തുക്കളിൽ നിന്ന് മുക്തമാണ്. അടുക്കളത്തോട്ടം മഴവെള്ളം നനയ്ക്കുന്നത് കൂടുതൽ തിളക്കമുള്ളതും ആരോഗ്യകരവുമായ സസ്യങ്ങൾ ഉത്പാദിപ്പിക്കാൻ സഹായിക്കും. ജൈവ ഉദ്യാനപരിപാലനം പ്രത്യേകിച്ചും പ്രയോജനകരമാണ്, കാരണം ഇത് പ്രക്രിയയിൽ വെള്ളം സംരക്ഷിക്കുകയും മണ്ണിനെയും സസ്യങ്ങളെയും കൃത്രിമമായി ചേർക്കുന്നതിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു.വിവിധ വീട്ടുജോലികൾക്കായി ശേഖരിച്ച മഴവെള്ളം ഉപയോഗിക്കാം .കാർ കഴുകൽ, കുളം നിറയ്ക്കൽ, പുറംഭാഗം വൃത്തിയാക്കൽ, പൂന്തോട്ടം നനയ്ക്കൽ തുടങ്ങിയ വിവിധ വീട്ടുജോലികൾക്കായി നിങ്ങൾക്ക് മഴവെള്ളം ഉപയോഗിക്കാം. അലക്കൽ, കുളിക്കൽ തുടങ്ങിയ അടിസ്ഥാന ജോലികൾക്കായി മഴവെള്ളം ഉപയോഗിക്കാം.

 

മഴവെള്ളം  സംഭരിക്കുന്നതിനെയാണ് മഴവെള്ള കൊയ്ത്ത് എന്ന് പറയുന്നത്'.മഴവെള്ളം സംഭരിക്കുന്നതിലൂടെ നമ്മുടെ  ഭാവി തലമുറയ്ക്ക് നമ്മൾ  നൽകുന്ന ഒരു സമ്മാനമാണ് മഴവെള്ള സംരക്ഷണം. മഴയാണ് ജീവിതത്തിന്റെ പ്രാഥമിക സ്രോതസ്സ്. മഴ പെയ്യുമ്പോൾ,  വെള്ളം സമുദ്രത്തിലേക്ക് ഉപയോഗിക്കാതെ പോകുകയോ ദിവസങ്ങളോളം അഴുക്കുചാലുകളിലും മലിനജല ലൈനുകളിലും തങ്ങിനിൽക്കുകയോ പിന്നീട് മലിനജലമായി ഒഴുകിപ്പോകുകയോ ചെയ്യുന്നു.മേല്ക്കൂരയില് പതിക്കുന്ന മഴവെള്ളം ശേഖരിച്ചു പൈപ്പുവഴി താഴെ സ്ഥാപിച്ചിരിക്കുന്ന മഴവെള്ള സംഭരണ ടാങ്കിലേക്ക് എത്തിക്കുന്ന ലളിതമായ ഒരു സംഗതിയാണിത്.പൈപ്പില് ഒരു ഫില്റ്ററും ആദ്യം പെയ്യുന്ന മഴവെള്ളം ഒഴിവാക്കുവാന് ഒരു ടാപ്പും ,മഴവെള്ളസംഭരണി നിറഞ്ഞാല് വെള്ളം പുറത്തുപോകുവാന് ഒരു "ഓവര്ഫ്ളോ പൈപ്പും" സ്ഥാപിക്കണം.ഫെറോസിമെണ്റ്റില് നിര്മ്മിച്ചതോ അല്ലെങ്കില് റെഡിമെയ്ഡായി വാങ്ങാന് ലഭിക്കുന്ന "പ്ളസ്റ്റിക്" ടാങ്കിലോ മഴവെള്ളം ശേഖരിക്കാവുന്നതാണ്.ഇത്തരം സംഭരണികള്ക്ക് നിര്ബന്ധമായും അടപ്പുണ്ടായിരിക്കണം. സൂര്യപ്രകാശം നേരിട്ട് പതിക്കാതിരിക്കാനും പക്ഷികള് കാഷ്ടിക്കാതിരിക്കാനും മറ്റു രീതിയില് ഉള്ള പൊടിപടലങ്ങളോ കരടോ വീഴാതിരിക്കാനും ഇത് ഉപകരിക്കും.ഇത്തരത്തില് ശേഖരിക്കുന്ന വെള്ളം ദീര്ഘനാള് കേടുകൂടാതെ ഇരിക്കും. കുടിക്കാനും മറ്റാവശ്യങ്ങള്ക്കും ഇത് ഉപയോഗിക്കാവുന്നതാണ്.

ഭൂമിയില് ജലലഭ്യത ഉറപ്പു വരുത്തുന്നത് മഴയാണ്

.ജലാശയങ്ങളും തണ്ണീര്ത്തടങ്ങളും വയലുകളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതല് ജലം സംരക്ഷിച്ചു നിര്ത്തേണ്ടതാണ്. കുന്നിടിക്കാതെയുംവയലുകളും തണ്ണീര്ത്തടങ്ങളും ജലാശയങ്ങളും നികത്താതെയും  ഉപരിതല/ഭൂഗര്ഭാജലസ്രോതസ്സ് ശക്തിപ്പെടുത്തേണ്ടതാണ്.സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര് ഭാവി തലമുറയ്ക്കായി എന്തുകൊണ്ട് കരുതി വയ്ക്കുന്നില്ല ജല സമ്പത്ത്. അധികം വൈകാതെ നമ്മുടെ മക്കള് കുടിവെള്ളത്തിനായി റോഡില് ഗുസ്തി പിടിക്കേണ്ടി വരുമെന്നോര്ക്കുക. 44 നദികളും 150 ഉപനദികളും 950 പോഷക നദികളും 9000 ചെറു കനാലുകളും ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം.മഴയുള്ള ദേശവും മണ്സൂണിന്റെ കവാടവുമായ കേരളം മാര്ച്ച്-ഏപ്രില് ആകുമ്പോള് കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ്. കാലാവസ്ഥ ചതിച്ചു. കാലവര്ഷം ഉണ്ടായില്ല. ഇടവപ്പാതിയും തുലാവര്ഷവും ശുഷ്കിച്ചു എന്നിങ്ങനെ പോകുന്നു ജലക്ഷാമം തുടങ്ങുമ്പോള് ഉണ്ടാകുന്ന പരാതികള്.വരൾച്ച  നേരിടാനുള്ള ബാധ്യത സര്ക്കാരിന്റേതാണെന്നും, കുടിവെള്ളം തരേണ്ടത് സര്ക്കാരാണെന്നുമുള്ള ധാരണ ജനങ്ങളിലുള്ളത് മാറ്റിയേ മതിയാകൂ. അവകാശങ്ങള്ക്കുവേണ്ടി സമരം ചെയ്യാന് മുന്കൈ എടുക്കുന്നവര് കടമകളെപ്പറ്റി മറക്കുന്നു. ഭരണഘടന അനുശാസിക്കുന്ന പ്രകൃതി സംരക്ഷണമെന്ന മൗലിക കടമ നിറവേറ്റാന് ഓരോ പൗരനും തയാറാകണം.ജീവന്റെ പ്രഥമ ഘട്ടവും മനുഷ്യ ശരീരത്തിലെ 70% വും ജലമാണ്. ഭൂമിയുടെ മുക്കാല് ഭാഗവും വെള്ളത്താല് ചുറ്റപ്പെട്ടതാണ്. ഭൂമിയുടെ ആവാസ വ്യവസ്ഥക്ക് ഇളക്കം തട്ടാതെ പരിപാലിക്കേണ്ടിയിരിക്കുന്നു . എല്ലാത്തിനും പരകമായി പലതും ശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ടെങ്കില് കൂടി വെള്ളത്തിനു പകരമൊന്നുമില്ല .

വെള്ളമില്ലെങ്കില്പ്പിന്നെ ഭൂമിയിലെ ജീവജാലങ്ങള്ക്കൊന്നും നിലനില്പ്പില്ല.ആയുര്വേദ ഗ്രന്ഥങ്ങളില് മഴവെള്ളത്തെക്കുറിച്ചും ജലത്തിന്റെ ഉപയോഗവ്യവസ്ഥയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. സൂര്യന് ഭൂമിക്കു നല്കുന്ന അമൃതിനു സമാനമായ, ജീവനെ നിലനിര്ത്തുന്ന, തൃപ്തിനല്കുന്ന, ഹൃദയത്തിന് ഹിതമായ, ബുദ്ധിക്ക് ഉണര്വുനല്കുന്ന, വ്യക്തമായി തിരിച്ചറിയാന് കഴിയാത്ത രസങ്ങളോടുകൂടിയ സ്വഛവും നിര്മലവുമായ മഴവെള്ളം കുടിക്കാന് ഏറ്റവും ഹിതമായിട്ടുള്ളതാണ്. ഭൂമിയില് വീണുകഴിഞ്ഞാല് ദേശകാലങ്ങള്ക്കനുസരിച്ചായിരിക്കും മഴവെള്ളത്തിന്റെ ഗുണം. ആദ്യത്തെ മഴയുടെ വെള്ളം കുടിക്കാനോ കുളിക്കാനോ ഉപയോഗിച്ചാല് രോഗകാരണമാകും. അകാലത്തില് പെയ്യുന്ന മഴയുടെ വെള്ളവും ഉപയോഗിക്കരുത്.പാനീയം പ്രാണിനാം പ്രാണം വിശ്വമേവ തന്മയം. പ്രാണനുള്ളവയ്ക്കെല്ലാം പ്രാണനാണ് ജലം. ലോകംതന്നെ ജലാത്മകമാണ്. ജീവന്റെ ഉല്ഭവവും ജലത്തില്നിന്ന്. മനുഷ്യശരീരം 80ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ജലത്തിന്റെ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം.നമ്മുടെ നാട് അതീവ വരള്ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടിന് പുറങ്ങളിലുള്ള എല്ലാ ജലാശയങ്ങളും വറ്റിക്കൊണ്ടിരിക്കുന്നു. മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ഭരണതലങ്ങളിലുള്ളവരും മറ്റും ദുരിതമകറ്റാന് പല പദ്ധതികളുമായിട്ട് കടന്നുവരുന്നു. കുടിവെള്ളത്തിന് സ്വര്ണ്ണത്തേക്കാള് വിലയുണ്ടെന്ന് മനസ്സിലാക്കേണ്ട കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. മഴവെള്ളം  കുടിവെള്ളമാക്കാൻ  നാം പരിശ്രമിക്കണം   മഴവെള്ളം  സംഭരിക്കാൻ  എല്ലാം വീടുകളും തയാറാകണം .

 

No comments: