വെള്ളത്തിനു പകരമായി മറ്റൊന്നില്
ബാബു പൊന്നച്ചൻ , Former Chief
Manager SBI
ജലത്തെ കുറിച്ച് ഖുർആനിൽ പറയുന്നത് വളരെ പ്രസക്തമാണ് "പറയുക, നിങ്ങള് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല് ആരാണ് നിങ്ങള്ക്ക് ഒഴുകുന്ന ഉറവ വെള്ളം കൊണ്ടു വന്നുതരിക’". വെള്ളത്തിന്റെ ഗൗരവം നമ്മള് ഇളം തലമുറയെക്കൂടി ബോധ്യപ്പെടുത്തണം. നമ്മുടെ കുട്ടികൾ
പാഴാക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് ഒന്ന് കുറക്കാന് കഴിഞ്ഞാല് നമുക്ക് കുറെയൊക്കെ പിടിച്ച് നിൽക്കാൻ കഴിയും."അയല്ക്കാരന് കുടിവെള്ളം പോലുമില്ലാത്ത സമയത്ത് നാം ചെടി നനച്ചും വീട് കഴുകി വൃത്തിയാക്കിയും കിണര് വറ്റിക്കരുത്.വരള്ച്ച കാലം. ഉള്ള വെള്ളം അയല്പക്കങ്ങള്ക്കു കൂടി കൊടുത്ത് നാം മാതൃകകളായിത്തീരണം." അതാണ് ഇസ്ളാം മതം പഠിപ്പിക്കുന്നത്.
.ഉപയോഗ ശൂന്യമായിക്കിടക്കുന്ന ജലസ്രോതസ്സുകളെ വീണ്ടെടുക്കാൻ നമുക്ക് കഴിയണം.കുളിക്കാനും കഴുകാനുമായി ധാരാളം വെള്ളമുപയോഗിക്കുന്ന മലയാളികള് വെള്ളം കുടിക്കുന്നതില് വളരെ പിറകോട്ടാണെന്നതാണ് മെഡിക്കല് റിപ്പോര്ട്ട് പറയുന്നത്. ക്രിയാത്മകമായ ബോധവല്ക്കരണത്തോടുകൂടി നാട്ടിന് പുറങ്ങളില് മലിനമായും കാടുപിടിച്ച് ഉപയോഗ ശൂന്യമായ ജലസ്രോതസ്സുകളെ വീണ്ടെടുക്കാനും വരള്ച്ചയുടെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങള്ക്ക് ആശ്വാസത്തിന്റെ കുടിവെള്ളമെത്തിക്കാനും നമുക്ക് കഴിയണം .ജലാശയങ്ങള് സംരക്ഷിക്കാന് കര്മ്മ പരിപാടികള് സംഘടനക്ക് മുമ്പിലുണ്ട്. നന്മയുടെ നീരുറവകള് വറ്റിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തില് ജലസംരക്ഷണം സ്വന്തം ബാധ്യതയും കടപ്പാടുമാണെന്ന് മനസ്സിലാക്കി ഈ ലോകത്തെ വരും തലമുറയ്ക്ക് കൂടി ഉപകരിക്കുന്ന രീതിയില് പ്രവർത്തിക്കേണ്ടിയിരിക്കുന്നു .ഭൂമിയില് എല്ലാവര്ക്കും ഒരുപോലെ ആവശ്യമായ വിഭവങ്ങളെ നാം കരുതലോടെ വേണം ഉപയോഗിക്കാന്. നമ്മുടെ അമിതവ്യയം മറ്റൊരാളുടെ ഉപഭോഗത്തെ ഹനിക്കുന്ന രീതിയിലാകരുത്.ജലസംരക്ഷണത്തിന്റെ അനിവാര്യത ഓര്മിപ്പിച്ച് ഒരു ജലദിനംകൂടി വരുന്നു. മാര്ച്ച് 22 ലോക ജലദിനം. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില് പ്രചരിപ്പിക്കാനും അറിവ് നല്കാനും ഐക്യരാഷ്ട്ര സംഘടന മാര്ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. മാനവരാശിയുടെ നിലനില്പ്പിന് ജലം അനിവാര്യമാണ്.സമ്പത്തിനായി നെട്ടോട്ടമോടുന്ന മനുഷ്യര് ഭാവി തലമുറയ്ക്കായി എന്തുകൊണ്ട് ജലം കരുതി വയ്ക്കുന്നില്ല'.44 നദികളും 150 ഉപനദികളും 950 പോഷക നദികളും 9000 ചെറു കനാലുകളും ലക്ഷോപലക്ഷം കിണറുകളും കുളങ്ങളുമുള്ള ദൈവത്തിന്റെ നാടാണ് കേരളം.മഴയുള്ള ദേശവും മണ്സൂണിന്റെ കവാടവുമായ കേരളം മാര്ച്ച്-ഏപ്രില് ആകുമ്പോള് കുടിവെള്ളം കിട്ടാത്ത ഗതികേടിലാണ്. കാലാവസ്ഥ ചതിച്ചു. കാലവര്ഷം ഉണ്ടായില്ല. ഇടവപ്പാതിയും തുലാവര്ഷവും ശുഷ്കിച്ചു എന്നിങ്ങനെ പോകുന്നു ജലക്ഷാമം തുടങ്ങുമ്പോള് ഉണ്ടാകുന്ന പരാതികള്. വരള്ച്ച നേരിടാനുള്ള ബാധ്യത സര്ക്കാരിന്റേതാണെന്നും, കുടിവെള്ളം തരേണ്ടത് സര്ക്കാരാണെന്നുമുള്ള ധാരണ ജനങ്ങളിലുള്ളത് മാറ്റിയേ മതിയാകൂ.
ജലസമൃദ്ധമായിരുന്ന കേരളത്തെ ഈ നിലയിലെത്തിച്ചത് മനുഷ്യർ തന്നെയാണ് , പശ്ചിമഘട്ടത്തിലെ കാടരിഞ്ഞു വീഴ്ത്തിയുംമലകള് തകര്ത്തും തോടുകളും പുഴകളും കനാലുകളും കുളങ്ങളും മണ്ണിട്ട് നികത്തിയും കേരളത്തെ വെള്ളമില്ലാത്ത നാടാക്കി മാറ്റി. ജലസംരക്ഷണം നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാലിക പ്രശ്നമാണെന്ന ബോധം പൊതുവെ ജനങ്ങള്ക്കിടയില് ഉണ്ടായിട്ടില്ല.. ജലം അമൂല്യവസ്തുവാണ്. അത് പാഴാക്കിയാല് ദുഃഖിക്കേണ്ടിവരും. അവനവന് വേണ്ട കുടിവെള്ളം അവനവന് തന്നെ കണ്ടെത്തണം. മഴവെള്ളം സംഭരിക്കണം .ഭൂമിയാണ് നമ്മുടെ ജലസംഭരണി. ജലസ്രോതസ്സുകളും തണ്ണീര്ത്തടങ്ങളും സംരക്ഷിക്കുക.വയലുകളാണ് നാടിന്റെ തണ്ണീര്ത്തടങ്ങള്. വയലുകള് നശിച്ചാല് നാടും നശിക്കുമെന്നതാണ് ചൊല്ല്. തണ്ണീര്ത്തടങ്ങള് ഭൂമിയുടെ വൃക്കകളാണ്. നദികള് സംരക്ഷിച്ച് ജീവജാലങ്ങളെ സഹായിക്കുക. കിനിഞ്ഞിറങ്ങട്ടെ മഴവെള്ളം ഭൂമിയില് ആവോളം. അതിന് എല്ലാവരും സഹകരിക്കണം.
നമ്മുടെ നാട് അതീവ വരള്ച്ചയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നാട്ടിന് പുറങ്ങളിലുള്ള എല്ലാ ജലാശയങ്ങളും വറ്റിക്കൊണ്ടിരിക്കുന്നു. മഴയുടെ ലഭ്യത കുറഞ്ഞിരിക്കുന്നു. ജല സംരക്ഷണത്തിന് നമുക്ക് ഒന്നായി പ്രവർത്തിക്കാം .
No comments:
Post a Comment