Pages

Monday, February 9, 2026

ജലമലിനീകരണം ഇല്ലാതാക്കാൻ ജനങ്ങൾ ഒന്നിക്കണം കുഞ്ഞച്ചൻ പരുത്തിയറ

 

ജലമലിനീകരണം ഇല്ലാതാക്കാൻ  ജനങ്ങൾ  ഒന്നിക്കണം 

കുഞ്ഞച്ചൻ പരുത്തിയറ

 


ജലത്തിൻറെ  പി.എച്ച്.മൂല്യം അനുവദനീയമായ  നിന്ന് അളവില് നിന്ന് വ്യത്യാസപെട്ടാൽഅത് മലിനജലമാകും .വെള്ളത്തില് അനുവദനീയമായ അളവില് കൂടുതല് ജൈവ ഘടകങ്ങളോ കോളീഫോം, -കോളി ബാക്ടീരിയ, വൈറസ്സ്, പ്രോട്ടോസോവ മുതലായവ) രാസഘടകങ്ങളോ കാത്സ്യം കാര്ബനേററ്റ്, മഗ്നീഷ്യം, ഇരുമ്പ്, ക്ളോറൈഡ്, ഫ്ലൂറൈഡ്, സള്ഫേറ്റ്, നൈട്രേറ്റ് മുതലായവ  തുടങ്ങിയവ  ഉണ്ടായിരിക്കുകയോ ചെയ്താൽ വെള്ളം മലിനജലമാണ്.മലിനജലം ഉപയോഗിക്കുന്നത് മൂലം മനുഷ്യര്ക്ക് പലവിധ രോഗങ്ങള് പിടിപെടുന്നു.ജലജന്യരോഗങ്ങളും സാംക്രമിക രോഗങ്ങളും പിടിപെടുന്നത് വെള്ളത്തിലെ മലിനതമൂലമാണ്  കോളറ, വയറിളക്കം, ടൈഫോയ്ഡ്, പോളിയോ, മഞ്ഞപ്പിത്തം, ഗിന്നിപ്പുഴു രോഗം, കുടൽ രോഗങ്ങൾ എന്നീവ  ഉണ്ടാകാനിടയുണ്ട്. 

നിശ്ചിത അളവില് കൂടുതല് രാസാപദാര്ത്ഥങ്ങള് കുടിവെള്ളത്തിലടങ്ങിയാല് മാരകരോഗങ്ങളായ കാന്സര്, നാഡിവ്യൂഹത്തകര്ച്ച, ശ്വാസകോശരോഗങ്ങള്, തലച്ചോര്-കരള് സംബന്ധമായ രോഗങ്ങള് എന്നിവയും ത്വക്ക് രോഗങ്ങള് ,പേശി ക്ഷയം തളര്വാതം, എല്ലുകള്ക്കും പല്ലുകള്ക്കും തകരാറ് എന്നിവയും കൂടാതെ വൈകല്യമുള്ള കുട്ടികളുടെ ജനനവും ഉണ്ടാകാനിടയുണ്ട്.

വ്യാവസായിക മലിനീകരണം- വ്യാവസായശാലകളില് നിന്ന് സംസ്കരിക്കപ്പെടാതെ രാസമാലിന്യങ്ങള് അടങ്ങിയ മലിനജലം അതേപടി പുറത്തേക്ക് വിടുന്നതും അത് ജലാശയങ്ങളില് എത്തുന്നതും ആണ് ഏറ്റവും മാരകമായ ജലമലിനീകരണം. വ്യവസായശാലകളില് ഉണ്ടാകുന്ന ഖരമാലിന്യങ്ങള് ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ അതിന്റെ പരിസരത്ത് തന്നെ കൂട്ടിയിടുന്നതും മാരകമായ അവസ്ഥ സൃഷ്ടിക്കുന്നു. മഴക്കാലത്ത് അവിടെ നിന്ന് ഒലിച്ചു വരുന്ന ജലം  സമീപത്തെ ജലാശയങ്ങളില് എത്തുന്നു. നഗരമാലിന്യം മൂലമുള്ള മലിനീകരണംകേരളത്തില് വ്യാപകമായി നിലനില്ക്കുന്ന പ്രശ്നമാണ് നഗരമാലിന്യം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രശ്നം നിലനില്ക്കുന്നു. കഴിയുന്നുടത്തോളം ഉറവിടത്തില്  തന്നെ സംസ്കരിക്കാതെ അങ്ങിങ്ങ് ചിതരിക്കിടക്കുകയും പലകേന്ദ്രങ്ങളില് ശേഖരിക്കപ്പെട്ടു സംസ്കരിക്കണം .കൃഷിയിടങ്ങളില് നിന്നുള്ള മലിനീകരണം കൃഷിയിടങ്ങളില് പലയിടത്തും അശാസ്ത്രീയമായും അമിതമായും രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുകയാണ്. അവ വളരെ വേഗം ജലാശയങ്ങളിലും ജലവാഹിനികളിലും എത്തി ഉപരിതല ജലവും ഭൂഗര്ഭ ജലവും മലിനമാക്കുന്നു. കൂടാതെ മണ്ണും മലിനമാക്കുന്നു.

സുരക്ഷിതമല്ലാത്ത അകലങ്ങളിലുള്ള (കക്കൂസ് ടാങ്കും കിണര്/ജലസ്രോതസ്സ് തമ്മിലുണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ അകലം മണ്ണിന്റെ ഘടന അനുസരിച്ച് 7.5 മീറ്റര് മുതല് 15 മീറ്റര് വരെ ആണ്) കിണറില്/ജല്സ്രോതസ്സില് കക്കൂസ് മാലിന്യം എത്തുന്നു. അവസ്ഥ മൂലം കേരളത്തിലെ ഭൂരിഭാഗം കിണറുകളും മനുഷ്യമാലിന്യത്താല് മലിനീകരിക്കപ്പെടുന്നു. മഴക്കലത്തുണ്ടാകുന്ന കലക്കവെള്ളം സുരക്ഷിതവെള്ളത്തെ മലിനമാക്കുന്നു. വ്യാവസായിക-ദ്രവ-ഖരമാലിന്യങ്ങള് ശാസ്ത്രീയമായി സംസ്കരിക്കാന് ഇന്നുസംവിധാനമുണ്ട്. നിയമവ്യവസ്തയുമുണ്ട്. യാതൊരു കാരണവശാലും വ്യാവസായികശാലയിലെ മാലിന്യങ്ങള് അതേപടി കൂട്ടിയിടാനോ അതേപടി പുറത്തേക്ക് തള്ളാനോ അനുവദിക്കരുത്. അത് നമ്മുടെയും നമ്മുടെ മക്കളുടെയും ജീവിതമാണ് തകര്ക്കുക.

 

നഗരമാലിന്യങ്ങള് ഏറെയും നമ്മുടെ ജീവിതശൈലിയുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതും നമ്മുടെ തെറ്റായ ശുചിത്വ ബോധം കൊണ്ട് വലിചെറിയുന്നതുമാണ്. അതിനാല് മാലിന്യങ്ങള് കുറയ്ക്കാനും അവരവര് ഉണ്ടാക്കുന്ന മാലിന്യം സ്വയം ഉറവിടത്തില് തന്നെ സംസ്കരിക്കാനുമുള്ള യഥാര്ത്ഥ വിദ്യാസമ്പന്നരുടെ സംസ്കാരം നാം പുലര്ത്തണം. സംസ്കരിക്കാന് കഴിയാത്തവ നിശ്ചിതസ്ഥാനങ്ങളില് മാത്രം നിക്ഷേപിച്ച് അധികൃതരുമായി സഹകരിക്കണം. ജൈവ- അജൈവമാലിന്യങ്ങള് വേര്തിരിച്ച് നിക്ഷേപിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. 

വീടുകള്, ഹോട്ടലുകള്, കടകള്, അറവ്ശാലകള്, കല്യാണമന്ധപങ്ങള്, ഇറച്ചി കടകള് , കോഴി- പന്നി ഫാമുകള് തുടങ്ങിയവയില് നിന്ന് മാലിന്യങ്ങള് ഓടാകളിലേക്കും ജലാശയ പരിസരങ്ങളിലേക്കും തള്ളുന്നവരേയും പൊതുസ്ഥലങ്ങളില് കൊണ്ട് വന്ന് അവിടെ രഹസ്യമായി നിക്ഷേപിക്കുന്നവരെയും അതാതു പ്രദേശത്ത് ജനങ്ങളുടെ സമിതി  രൂപീകരിച്ച് കയ്യോടെ പിടികൂടണം. അങ്ങനെയുള്ളവര്ക്കെതിരെ കര്ശനനടപടി എടുക്കാന് അധികൃതരെ പ്രേരിപ്പിക്കണം.കക്കൂസ്  മാലിന്യങ്ങള് ടാങ്കില് നിറച്ച് കൊണ്ട് പോകുന്നത് പതിവായിട്ടുണ്ട്. കക്കൂസ് മാലിന്യം എവിടേക്കാണ് കൊണ്ട്പോകുന്നതെന്നോ എവിടെയാണ് കളയുന്നതെന്നോ അന്വേഷിച്ചിട്ടുണ്ടോ? തോടുകളിലും പുഴകളിലും ആളൊഴിഞ്ഞ സ്ഥലത്തും അവ തള്ളുന്നു. അത് അവിടെയുള്ളവരുടെ കുടിവെള്ളം മലിനമാക്കുന്നു. മാലിന്യപരിപാലനവും ശുചിത്വവും പ്രാദേശിക ഭരണസ്ഥാപനങ്ങളുടെ അനിവാര്യ ചുമതലയാണ്. അതിനാവശ്യമായ ശാസ്ത്രീയവും ഭലപ്രദവുമായ സംവിധാനങ്ങള് ഉണ്ടാക്കേണ്ടത് അവയുടെ ഉത്തരവാദിത്തമാണ്. ജല മലിനീകരണം  തടയാൻ  ജനങ്ങൾ ഒന്നിക്കണം

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

 

 

No comments: