Pages

Tuesday, February 10, 2026

കുടിവെള്ളം ജീവജലം പ്രൊഫ്. ജോൺ കുരാക്കാർ

                                           കുടിവെള്ളം  ജീവജലം

പ്രൊഫ്ജോൺ കുരാക്കാർ


 

ജീവന്റെ ഉറവിടം ജലമാണ്ജീവന്റെ നിലനില്പ്പിനു ആധാരവും ജലമാണ്.  മനുഷ്യ ശരീരത്തിൽ മൂന്നിൽ രണ്ട് ഭാഗവും ജലമാണ്ശുദ്ധജലത്തിന് നിറമോമണമോരുചിയോ ഇല്ല . ഖരം , ദ്രാവകം , വാതകം എന്നീ മൂന്ന് അവസ്ഥകളിലും ജലം കാണപ്പെടുന്നുദ്രാവകാവസ്ഥയെ സൂചിപ്പിക്കാനാണ് ജലം എന്ന പദം ഉപയോഗിക്കുന്നത്ഭൂമിയിൽ വിവിധ രൂപത്തിൽ ലഭ്യമായ ജലത്തിൻറെ ആകെ അളവ് 140 കോടി ഘന കിലോമീറ്റർ ആണെന്ന് യു എൻ  കണക്കാക്കിയിട്ടുണ്ട്ഭൂതലത്തിൻറെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെള്ളത്തിൻറെ 97 ശതമാനവും സമുദ്രങ്ങളിൽ ആണുള്ളത് .ശേഷിക്കുന്ന 3% ഇതിൻറെ മുക്കാൽപങ്കും മഞ്ഞു മലകളിലും ഹിമാനി മലകളിലും ആണ് ഉള്ളത് .

ജലത്തിൻറെ രാസ ഘടന ഇങ്ങനെയാണ്  ജല തന്മാത്ര ഹൈഡ്രജൻറെയും ഓക്സിജൻറെയും ആറ്റങ്ങൾ അടങ്ങിയ ഒരു സംയുക്തമാണ്ജലത്തിൻറെ രാസവാക്യം H2O എന്നാണ്മൂന്ന് അവസ്ഥകളിലും പ്രകൃതിയിൽ കാണപ്പെടുന്ന ഒരേ ഒരു വസ്തു ജലമാണ് .വസ്തുക്കളെ ലയിപ്പിക്കാനുള്ള ഇതിൻറെ കഴിവിനെ കണക്കാക്കി ജലത്തെ സാർവത്രിക ലായകം എന്നും വിളിക്കാറുണ്ട്.ഭൂരിഭാഗവും മനുഷ്യൻ കാരണമാണ് ജലം മലിനമാകുന്നത്.

 

ഐക്യരാഷ്ട്രസംഘടന . ജലത്തിൻറെ പ്രാധാന്യം മനസ്സിലാക്കി 1993 മുതൽ എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിച്ചുവരുന്നു .അതുകൊണ്ട് തന്നെ ഓരോ തുള്ളി ജലവും അമൂല്യമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജലത്തിൻറെ മൂല്യം മനസ്സിലാക്കി മറ്റുള്ളവർക്ക് അത് മനസ്സിലാക്കി കൊടുത്തു ജലത്തെ പാഴാക്കാതിരിക്കുക. നിയൊരു ലോകമഹായുദ്ധമുണ്ടാകുമെങ്കില്‍ അത് ജലത്തിനുവേണ്ടിയായിരിക്കുമെന്ന മുന്നറിയിപ്പ് നമ്മെ ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓര്മ്മപ്പെടുത്തുന്നുജലക്ഷാമം ഭാവിയില്‍ സൃഷ്ടിച്ചേക്കാവുന്ന പ്രതിസന്ധിയും ദുരിതവും ദുരന്തവും എത്രത്തോളം ഭീതിദമാണെന്ന ഓര്മ്മപ്പെടുത്തല്‍ കൂടിയാണ്  ജലദിനം1992 ല്‍ ബ്രസീലിലെ റിയോവില്‍ യുഎന്‍ കോണ്ഫ്രന്സ് ഓണ്‍ എന്വയോണ്മെന്റ് ആന്ഡ് ഡവലപ്പ്മെന്റ്എന്ന  പേരില്‍ വിളിച്ചുകൂട്ടിയ സമ്മേളനത്തിലാണ് ജലസുരക്ഷയ്ക്കുവേണ്ടി ഒരു ആഗോള പ്രചാരപരിപാടിയും കര്മ്മപദ്ധതിയും വേണമെന്ന ആശയം ഉയര്ന്നുവന്നത്.1993 മാര്ച്ച് 22 ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന വിശദമായ ചര്ച്ചയ്ക്കുശേഷം  ദിനം ലോക ജലദിനമായി പ്രഖ്യാപിച്ചു.

കേരളത്തിലെ 44 നദികളും വറ്റിവരണ്ടുകൊണ്ടിരിക്കുകയാണ്പശ്ചിമഘട്ട മലനിരകളാണ് നമ്മുടെ പ്രധാന ജലസ്രോതസ്സ്മരങ്ങളും മണ്ണും ഇഴുകിച്ചേര്ന്ന് പ്രകൃതി ഒരുക്കിയ വരദാനമാണ് പശ്ചിമഘട്ടംഅവിടെനിന്ന് നിര്ഗമിക്കുന്ന കൊച്ചരുവികള്‍ വേനല്ക്കാലമായാലും നമ്മുടെ നദികളെ ജലസമ്പന്നമാക്കുംപെയ്യുന്ന മഴയിലൂടെ ഊര്ന്നിറങ്ങുന്ന ജലത്തെ ഏറ്റുവാങ്ങി ഭൂഗര്ഭത്തില്‍ സംഭരിക്കുകയും അത് കുളംകിണര്‍, പുഴ തുടങ്ങിയ ജലസംഭരണികളിലേക്ക് പകര്ന്ന് നല്കുകയും ചെയ്യുന്നുജലവിതാനം എപ്പോഴും താഴാതെ സുരക്ഷിതമായി നിലനിര്ത്താന്‍ ഇത് സഹായകമാകുംപക്ഷേ ജലസ്രോതസ്സുകള്‍ അനുദിനം ക്ഷയിച്ചുവരുന്ന ഇന്നത്തെ ചുറ്റുപാടില്‍ ഭൂഗര്ഭജലവിതാനം താണുകൊണ്ടിരിക്കുന്നുവളരെ ആപത്കരമായ ഒരു സ്ഥിതിവിശേഷമാണ് സംജാതമായിട്ടുള്ളത്ജലം കിട്ടാക്കനിയാവുകയും ജീവജാലങ്ങള്ക്ക് നിലനില്ക്കാനാവാതിരിക്കുകയും ചെയ്താല്‍ മനുഷ്യരാശിയുടെ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

വെള്ളം ഒരു സുപ്രഭാതത്തില്‍ നമ്മുടെ ജലസ്രോതസ്സുകളില്‍ നിന്നും അപ്രത്യക്ഷമാകുന്ന അവസ്ഥ സങ്കല്പ്പിച്ചുനോക്കൂഎന്തായിരിക്കും നമ്മുടെ ഓരോരുത്തരുടെയും അവസ്ഥ.വരള്ച്ച നേരിടുമ്പോള്‍ വെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന ജനതയെയാണ് നാം കാണുന്നത് .നമ്മുടെ ദൈനംദിന ആവശ്യത്തിനായി എത്ര ലിറ്റര്‍ വെള്ളം വിലകൊടുത്ത് വാങ്ങുവാന്‍ കഴിയുംലോകത്ത് ഏറ്റവും വിലപിടിപ്പുള്ള സാധനം ഏതാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂഅത് മറ്റൊന്നുമല്ല നമ്മുടെ ജീവന്റെ ജീവനായ കുടിവെള്ളം തന്നെവെള്ളം കുടിക്കാനും കുളിക്കാനും മാത്രമല്ല ഭക്ഷണം പാകം ചെയ്യാനും അലക്കാനും തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് അത്യാവശ്യമാണ്വെള്ളത്തിന്റെ 70 ശതമാനവും നാം കൃഷിക്ക് വേണ്ടിയാണ് ഉപയോഗിച്ചുവരുന്നത്പ്ലാറ്റിനംസ്വർണംപെട്രോൾ തുടങ്ങിയവ വിലപിടിപ്പുള്ളതാണെങ്കിലും വെള്ളത്തിന്റെ മുമ്പിൽ ഇവ ഒന്നും അല്ലഅതുകൊണ്ടുതന്നെ വെള്ളത്തെ നമുക്ക് 'ബ്ലൂ ഗോൾഡ്അഥവാ 'നീലസ്വർണംഎന്ന് വിളിക്കാവുന്നതാണ്. 

വെള്ളമില്ലെങ്കിൽ ഭൂമിയിൽ മനഷ്യനടക്കം സർവചരാചരങ്ങളും ഇല്ലാതാകും.. ജീവന്റെ ആധാരം വെള്ളമാണല്ലോഒരു മനുഷ്യന് കുടിക്കാനായി പ്രതിദിനം ശരാശരി 3 ലിറ്റർ വെള്ളം വേണംഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 150 ലിറ്റർ ജലമാണ് ദിനംപ്രതി വേണ്ടിവരികഎന്നാൽ അത് വെറുതെ പ്രകൃതിയിൽ നിന്നും കിട്ടുന്നതുകൊണ്ട് അവയ്ക്ക് പലരും ഒരു വിലയും നൽകുന്നില്ലഎന്നാൽ കടയിൽ നിന്നും ഒരു ലിറ്റർ മിനറൽ വാട്ടർ വാങ്ങുമ്പോൾ 20 രൂപ കൊടുക്കണംഅപ്പോൾ അത് നാം മൂല്യം അറിഞ്ഞുകൊണ്ട് ഉപയോഗിക്കുന്നു.

No comments: