ജനം ജലം തേടി ജനം പാലയനം ചെയ്യുന്ന
കാലം വിദൂരമല്ല .
മാത്യു ലുക്ക്
ലോകത്ത് ശുദ്ധ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . കേരളത്തിലും
മഴക്കാലം മാറിയാൽ ജനം വെള്ളത്തിനുവേണ്ടി
നെട്ടോട്ടം ഓടുകയാണ് .2030 ഓടെ 70 കോടിയോളം ജനം വെള്ളത്തിനുവേണ്ടി
പലായനം ചെയ്യും; മലിനജലം കാരണം വർഷംതോറും ലക്ഷക്കണക്കിന് മരണം: ഞെട്ടിപ്പിക്കുന്ന കണക്കുകൾ .നാനൂറു കോടിയോളം ആളുകള് അതായത് ലോകജനസംഖ്യയുടെ മൂന്നില് രണ്ടോളം വര്ഷത്തില് ഒരു മാസമെങ്കിലും കടുത്ത ജല ദൗര്ലഭ്യം നേരിടുന്നു
ലോകജനസംഖ്യയുടെ പകുതിയിലധികം, ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ടി വരുന്ന സ്ഥിതിയാണ് ഇന്ന് ലോകത്തുള്ളത് .ആഗോളതലത്തിൽ 200 കോടി ജനങ്ങൾക്ക് കുടിക്കേണ്ടി വരുന്നത് മനുഷ്യ വിസർജ്യത്താൽ മലിനമായ ജലമാണ് .എല്ലാവര്ക്കും ശുദ്ധമായ കുടിവെള്ളം അവരുടെ അവകാശമാണ് .ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശത്തെ, ജീവിതത്തെ ആനന്ദപൂർണമാക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമായി 2010
ൽ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. കുടിവെള്ളം മാത്രമല്ല, ദൈനംദിന ജീവിതത്തിനാവശ്യമായ ജലത്തിന്റെ അവകാശവും പ്രധാനമാണ് ശുചിത്വപാലനം, തുണി കഴുകൽ, ഭക്ഷണമൊരുക്കല്, വ്യക്തിശുചിത്വം, വീടിന്റെ ശുചിത്വം ഇങ്ങനെ എല്ലാ ആവശ്യങ്ങള്ക്കുമുള്ള ജലത്തിന് മനുഷ്യര്ക്ക് അവകാശമുണ്ട്. എല്ലാവർക്കും ശുദ്ധജലത്തിലേക്ക് തുല്യ അവസരം നേടിയെടുക്കാന് ഐക്യരാഷ്ട്ര സംഘടന അംഗരാഷ്ട്രങ്ങളെ നിരന്തരം ഓര്മിപ്പിക്കുന്നു.
പ്രകൃതിയുടെ വരദാനമായ വെള്ളം എല്ലാവരുടേയും അവകാശമാണെന്നും അത് സൗജന്യമായി ഉപയോഗിക്കാന് ഓരോരുത്തര്ക്കും അവകാശമുണ്ടെന്നും ഉള്ള ബോധം എല്ലാവർക്കും ഉണ്ടാകണം
ജനങ്ങൾ ഓരോ വേനലിനെയും വരള്ച്ചയേയും ഭീതിയോടെയാണ് കാത്തിരിക്കുന്നത്. ഓരോ മഴക്കാലത്തും പകര്ച്ചവ്യാധികളുടെ ഭീകരത നാം അനുഭവിച്ച്കൊണ്ടിരിക്കുന്നു. മണ്ണ്-ജലം-ജൈവസമ്പത്ത് എന്നിവ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒട്ടേറെ നിയമം നമുക്കുണ്ട് .പക്ഷെ കാഴ്ച്ചപ്പാടിന്റെയും ശാസ്ത്രീയ ചിന്തയുടേയും അഭാവവും അവബോധക്കുറവും തെറ്റായ മനോഭാവവും പ്രശ്നങ്ങള് കൂടുതല് രൂക്ഷമാകുന്നു.
വായു കഴിഞ്ഞാല് മനുഷ്യനും മറ്റ് ജീവജാലങ്ങള്കും ജീവന് നിലനിര്ത്താന് ആവശ്യമായ രണ്ടാമത്തെ ഘടകമാണ് വെള്ളം.ജീവന്റെ ഉറവിടം ജലമാണ്. ജീവന്റെ നിലനില്പ്പിനു ആധാരവും ജലമാണ്. കുടിക്കാനും ഗാര്ഹിക ആവശ്യങ്ങള്ക്കും മാത്രമല്ല കാര്ഷിക-വ്യാവസായിക്കവശ്യങ്ങള്ക്കും വൈദ്യുതി ഉല്പ്പാദനത്തിനും എല്ലാം വെള്ളം വേണം.ജല സ്രോതസ്സിന്റെ പ്രധാന ഭാഗം ഭൂഗര്ഭജലമാണ്. മഴവെള്ളം കൊണ്ട് വീണ്ടും വീണ്ടും അത് പരിപുഷ്ടമാകുന്നു. ഭൂഗര്ഭജലം ഒരിക്കല് മാലിനീകരിക്കപ്പെട്ടാല് ശുദ്ധീകരിക്കുക എളുപ്പമല്ല.ഭൂമിയില് ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളമാണ്.
ലഭ്യമാകുന്ന വെള്ളത്തിന്റെ 97.5 ശതമാനവും ഉപ്പുവെള്ളമാണ്. (1.78 ശതമാനം വീതം മഞ്ഞപ്പാളികളായും ഭൂഗര്ഭജലമായും സ്ഥിതി ചെയ്യുന്നു.)അവശേഷിക്കുന്ന 2.5 ശതമാനത്തിന്റെ 0.3 ശതമാനം മാത്രമാണ് ജീവജാലങ്ങള്ക്ക് ഉപയോഗിക്കാന് കഴിയുന്നത്.ആഗോലതലത്തിലായാലും ദേശീയതലത്തിലയാലും സംസ്ഥാനതലത്തിലായും ജലലഭ്യതയും സുരക്ഷിതമായ കുടിവെള്ളവും ഗൌരവപ്പെട്ട പ്രേശ്നമാണ്.കേരളത്തിൽ മഴക്കാലത്ത് പോലും കുടിവെള്ള പ്രശ്നം നേരിടുന്ന പ്രദേശങ്ങളുണ്ട്.
രാഷ്ട്രങ്ങള് തമ്മിലും സംസ്ഥാനങ്ങള് തമ്മിലും പ്രദേശങ്ങള് തമ്മിലും വെള്ളം സംബന്ധിച്ച് തര്ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നു.മഴവെള്ളം മണ്ണിലേക്കിറങ്ങി ലഭിക്കുന്ന ജലത്തിന്റെ സംരക്ഷണം ഉറപ്പാക്കാനും മുഴുവന് ജലവും ഒഴുകിപ്പോയി കടലിലെത്തതിരിക്കാനും നടപടികള് സ്വീകരിക്കണം.
ജലാശയങ്ങളും തണ്ണീര്ത്തടങ്ങളും വയലുകളും സംരക്ഷിച്ചും വിപുലപ്പെടുത്തിയും കൂടുതല് ജലം സംരക്ഷിച്ചു നിർത്തേണ്ടതാണ് . പുഴ നശിപ്പിക്കാതെയും ഉപരിതല/ഭൂഗര്ഭാജലസ്രോതസ്സ് ശക്തിപ്പെടുത്തേണ്ടതാണ്.ഏറ്റവും കൂടുതല് വെള്ളം കൃഷിക്കാണ്. വെള്ളം മണ്ണില് താഴാന് ഏറെ സഹായിക്കുന്ന കൃഷികൾക്ക് കൂടുതൽ പ്രാധാന്യം നൽകണം .കൃഷി കഴിഞ്ഞാല് പിന്നെ കൂടുതല് വെള്ളം ഉപയോഗിക്കുന്നത് വ്യാവസായികാവശ്യത്തിനാണ്. ജലം അമിതമായി ഉപയോഗിക്കുന്നതും ജലംതന്നെ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നതുമായ വ്യവസായങ്ങള് ജലപ്രേശ്നം രൂക്ഷമാകും.
മൂന്നാമതായി കൂടുതല് വെള്ളം ഉപയോഗിക്കുന്നത് ഗാര്ഹികാവശ്യങ്ങല്കക്കാണ്. അശാസ്ത്രീയമായും വീണ്ടു വിചാരമില്ലാതെയും വെള്ളം വീടുകളില് ഉപയോഗിക്കുന്നത് ആപത്ത് വിളിച്ച് വരുത്തുന്നു. ധാരാളിത്തം ഒഴിവാക്കി ഓരോരുത്തരും മിതമായി ഉപയോഗിച്ചാല് 50 ശതമാനം വരെ വെള്ളം പല വീടുകളിലും ലാഭിക്കാവുന്നതാണ്.വൈദ്യുതി ഉല്പ്പധനത്തിനുവെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പാഴാക്കുന്നില്ല.
ജലഗതാഗതത്തിനു വെള്ളം ഉപയോഗിക്കുന്നു. അതിലൂടെ ഉണ്ടാകുന്ന വ്യാപകമായ മലിനീകരണം വിനോദയാത്രയ്ക്കായി ഉപയോഗിക്കുന്ന ഹൌസ് ബോട്ടുകള് കുട്ടനാടിനെ എത്രമാത്രം മലിനപ്പെടുത്തിയിരിക്കുന്നു എന്നതിന്റെതെളിവ് കൂടിയാണ്.ലഭ്യമായ വെള്ളത്തെ ഏറ്റവും മെച്ചപ്പെട്ട രീതിയില് എങ്ങനെ ഉപയോഗിക്കാം എന്നതാണ് ജലമാനേജ്മെന്റ്
ലഭിക്കുന്ന വെള്ളത്തെ എങ്ങനെ സംരക്ഷിച്ച് ആവശ്യത്തിന് ഉപയോഗിക്കാം, മലിനപ്പെടാതിരിക്കാന് എന്തുചെയ്യണം, എന്ത് ആവശ്യങ്ങള്ക്ക് ഉപയോഗിക്കണം, അതിന്റെ മുന്ഗണന എന്തായിരിക്കണം, ദുരുപയോഗവും അമിത ഉപയോഗവും പാഴാക്കലും എങ്ങനെ തടയാം. കുറച്ച് വെള്ളം ഉപയോഗിച്ച് എങ്ങനെ ആവശ്യങ്ങള് നിറവേറ്റാം എന്നിവയെല്ലാം ജലമാനേജ്മെന്റിന്റെ ഭാഗമായി ഓരോരുത്തരും സമൂഹം കൂട്ടായും ചര്ച്ച ചെയ്ത് തീരുമാനമെടുക്കെണ്ടതാണ്.
എന്തുകൊണ്ടാണ് കുടിവെള്ളം അവകാശമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചത്? അത് ഒരാളുടെ ജീവിതാവശ്യം എന്നതിനോടൊപ്പം അന്തസ്സിന്റെ പ്രതീകവുമാണ്. കുടിവെള്ളം കിട്ടാതിരിക്കുന്നതും കുടിവെള്ളത്തിനു വേണ്ടി അലയേണ്ടി വരുന്നതും മണിക്കൂറുകളും ദിവസങ്ങളും കാത്തിരിക്കേണ്ടി വരുന്നതും ഒരാളുടെ അഭിമാനത്തിന് ക്ഷതമെപ്പിക്കുന്നത് കൂടിയാണ്. മാത്രമല്ല അത് കിട്ടാതിരുന്നാല് ജീവിതം ദുരിതപൂര്ണമാകും, മലിനജലമാണ് കിട്ടുന്നതെങ്കില് രോഗത്തിനും മരണത്തിനും അടിമപ്പെടുകയും ചെയും. അതിനാല് സുരക്ഷിതമായ കുടിവെള്ള ലഭ്യത ഓരോ കുടുംബത്തിന്റെയും ജീവിത നിലവാരം ഉയര്ത്തുന്നത് തന്നെയാണ്.നമ്മുടെ നദികളും തണ്ണീർ തടങ്ങളും വളരെ പ്രധാനപെട്ടതാണ്. ഇവ നമുക്ക് കുടിക്കാനും ഭക്ഷണത്തിനും മറ്റ് വിളകൾക്കും ആവശ്യമായ വെള്ളം നൽകുന്നു, ഊർജം ഉൽപ്പാദിപ്പിക്കുകയും എല്ലാത്തരം ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും ചെയ്യുന്നു. നദികൾ ഗതാഗത മാർഗമായും പ്രവർത്തിക്കുന്നു, അവ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്ന മത്സ്യം നൽകുന്നു. തണ്ണീർത്തടങ്ങളും തടാകങ്ങളും പ്രധാനപ്പെട്ട വെള്ളപ്പൊക്ക സംരക്ഷണം നൽകുന്നു... മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവയില്ലാതെ ജനങ്ങൾക്ക് ജീവിക്കാനാവില്ല സമൃദ്ധമായ അനേകം നദികളും പുഴകളും ഇതര ജലാശയങ്ങളും ഉൾക്കൊള്ളുന്ന ഭൂപ്രകൃതിയാണ് കേരളത്തിനുള്ളത്. കേരളത്തിലെ ജീവനാഡിയായി വിശേഷിപ്പിക്കുന്ന ഇത്തരം ജലാശയങ്ങളിൽ പ്രമുഖമാണ് കേരളത്തിലെ നദികൾ. ജല ശ്രോതസുകൾ നഷ്ടപ്പെടാതെയും
മലിനമാകാതെയും നാം സൂക്ഷിക്കണം .
-----------------------------------------------------------------------------------------------------------------------------------------------------------
No comments:
Post a Comment