Pages

Saturday, February 28, 2026

ഓരോ യാക്കോബായക്കാരനും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം.

 

ഓരോ യാക്കോബായക്കാരനും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയം.

 

ഭാരതത്തിന്റെ പരമോന്നത കോടതിയുടെ അന്തിമ വിധി 2017 വന്നുകഴിഞ്ഞു.. ചെയ്യാവുന്നതെല്ലാം യാക്കോബായ സഭാ അധികാരികൾ ചെയ്തു കഴിഞ്ഞു. ഇനിയും സ്വന്തം വിശ്വാസികളെ വഞ്ചിക്കരുത്. സഭ ഒന്നായി പോകുക. അതു മാത്രമാണ് മുന്നിലുള്ളത്. യാക്കോബായ, ഓർത്തഡോൿസ്ഒരു സഭ തന്നെയാണ്. യാക്കോബായ എന്നത് മലങ്കര ഓർത്തഡോൿസ്സഭയുടെ വിളി പേരാണ്

സമയം നഷ്ടമാക്കാതെ പരിശുദ്ധ കാതോലിക്ക ബാവയുമായി യോജിക്കാനുള്ള വഴിയെകുറിച്ച് ചർച്ച ചെയ്യുക. എത്രയും പെട്ടെന്ന് ദേവലോകത്ത് പോകുക. ഒന്നായി പോകുക എന്നാണ് പ്രധാന മന്ത്രിയും പറഞ്ഞത്.വ്യക്തി, രാഷ്ട്രീയ,സാമ്പത്തിക താത്പര്യങ്ങൾ മാത്രം മുൻ നിർത്തി യാക്കോബായ സഭയുടെ അധികാര കസേരയിൽ ചിലർ കടിച്ചു തൂങ്ങുകയാണ്. ഇനി എത്രനാൾ? ട്വിൻ്റി-20 ചെയർമാൻ ശ്രീ. സാബു എം ജേക്കബിൻ്റെ വാക്കുകൾ വിശ്വാസി സമൂഹം ശ്രദ്ധിക്കുക.

പ്രൊഫ. ജോൺ കുരാക്കാർ

 

No comments: