ലോകത്ത് സമാധാനം ഉണ്ടാകട്ടെ.
“മനുഷ്യകുലം
വീണ്ടും യുദ്ധങ്ങളുടെയും
സംഘർഷങ്ങളുടെയും ചുഴിയിൽ
അകപ്പെടുകയാണ്. രാജ്യങ്ങൾ
തമ്മിലുള്ള ഏറ്റുമുട്ടലും
ആയുധങ്ങളുടെ പ്രഹരവും
ലോകത്തെ അസമാധാനത്തിലേക്ക്
വലിച്ചിടുന്നു. പശ്ചിമേഷ്യയിലെ
അശാന്തി ലോകമെമ്പാടുമുള്ള
മനുഷ്യർക്കൊപ്പം ഭാരതീയ
സമൂഹത്തിനും പ്രയാസകരമാണ്.
പഠനത്തിനും, ജോലിക്കും
മറ്റുമായി മലയാളികളടക്കം
നിരവധിപേർ ഗൾഫ്
രാജ്യങ്ങളിലും കുവൈറ്റ്,ഇറാൻ
തുടങ്ങിയ രാജ്യങ്ങളിലും
ഉണ്ട്.എല്ലാവരും
ആശങ്കയിലാണ്. യുദ്ധം
ഒന്നിനും പരിഹാരമല്ല.
രാജ്യത്തിന്റെ
അതിർത്തികൾക്കും, മതങ്ങളുടെ
വേലിക്കെട്ടുകൾക്കുമപ്പുറം മനുഷ്യന്റെ
വേദനയിൽ ആശ്വാസമേകാൻ
പ്രാർത്ഥന നമ്മെ
സഹായിക്കും. ഭരണാധികാരികൾക്ക്
വിവേകപൂർണമായ തീരുമാനം
കൈക്കൊള്ളാൻ സാധിക്കട്ടെ.
യുദ്ധം നഷ്ടങ്ങളുടേത്
മാത്രമാണ്. അവിടെ
ആയുധവ്യാപാരികൾ മാത്രം
സന്തോഷിക്കുകയും സാധാരണക്കാരായ
മനുഷ്യർ ഹൃദയവേദനയോടെ
കഴിയുകയും ചെയ്യുന്നു.
ലോക സമാധാനത്തിനായി
നമുക്ക് പ്രാർത്ഥിക്കാം, പ്രവർത്തിക്കാം
"സമാധാനം ഉണ്ടാക്കുന്നവർ
ഭാഗ്യവാന്മാർ, അവർ
ദൈവത്തിന്റെ പുത്രന്മാർ
എന്ന് വിളിക്കപ്പെടും
'
പ്രൊഫ.
ജോൺ കുരാക്കാർ
1.
No comments:
Post a Comment