ജലപരാമർശം ഖുർആനിൽ
അച്ചൻ കുഞ് .ഓ ,(പാലിയേറ്റിവ് അംബാസഡർ ) കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്
ജലം മഹത്തായ അനുഗ്രഹമാനന്നു ഖുർആൻ വ്യക്തമാക്കുന്നു .ജീവജാലങ്ങള്ക്കായി അല്ലാഹു സംവിധാനിച്ച വലിയ അനുഗ്രഹങ്ങളിലൊന്നാണ് ജലം. ജലത്തിന്റെ അഭാവത്തില് ഭൂമിയില് ജീവന്റെ നിലനില്പ്പുതന്നെ അസാധ്യമാണ്. ഭൂമിയില് നമുക്ക് ലഭ്യമായ വെള്ളത്തില് തന്നെ പരിമിതമായ അളവ് മാത്രമേ ഉപയോഗയോഗ്യമുള്ളൂ.’ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലര്ന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഈ രണ്ടര ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്ത് ഭൂഗര്ഭ ജലവും. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും തണ്ണീര്ത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തില് തങ്ങി നില്ക്കുന്നു.
മനുഷ്യരടക്കം ഓരോ ജീവികളുടെയും വളര്ച്ചയുടെ വിവിധഘട്ടങ്ങളില് വെള്ളത്തിന്റെ പങ്ക് അനല്പ്പമാണ്. സസ്യങ്ങള് മണ്ണിനടിയില് നിന്നും ആവശ്യമായ വെള്ളം തന്റെ വേരിലൂടെ വലിച്ചെടുക്കുന്നു. അതുപയോഗിച്ച് അവ വ്യത്യസ്ത പഴവര്ഗങ്ങള് ഉല്പ്പാദിപ്പിക്കുന്നു. ഒട്ടുമിക്ക ജീവികളും സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. വെള്ളം നഷ്ടമാകുന്നതോടു കൂടി സസ്യങ്ങളും മറ്റു ജീവികളുമെല്ലാം ഇല്ലാതാകുന്നു. എങ്ങനെയാണ് ഈ അനുഗ്രഹത്തെ ഒരാള്ക്ക് മറക്കാന് കഴിയുന്നത്? ‘നിങ്ങള്ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള് ഉല്പാദിപ്പിച്ചു തരികയും ചെയ്ത നാഥനെ നിങ്ങള് ആരാധിക്കുവിന്
ജൈവവസ്തുക്കളുടെ അടിസ്ഥാന ഘടകം ജലമാണ്. ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് കോശങ്ങളുടെ നിലനില്പ്പുതന്നെ. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിന് വിധേയമാക്കുമ്പോള് പ്രധാനമായും നമുക്ക് ലഭിക്കുന്നത് വെള്ളമാണ്.’എല്ലാ ചരാചരങ്ങള്ക്കും ജലം അത്യന്താപേക്ഷിതമാണ്. ജലമില്ലെങ്കില് സസ്യങ്ങളില്ല. സസ്യങ്ങളില്ലെങ്കില് ഭക്ഷണമില്ല. ഭക്ഷണമില്ലെങ്കില് ജീവിതമില്ല.എല്ലാ ജൈവവസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളത്തില് നിന്നാണെന്നാണ് പരിശുദ്ധ ഖുര്ആന് പറയുന്നത്.
ഭൂമിയില് ജലം നിലനില്ക്കുന്നത് സാധാരണയായി ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലാണ്. മഞ്ഞ്, വെള്ളം, നീരാവി എന്നിവ അതിന് ഉദാഹരണങ്ങളാണ്. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ അളവ് ഒരിക്കലും വ്യതിചലിക്കാത്ത ഈ ജലചംക്രമണത്തെ ആശ്രയിച്ചാണുള്ളത്. നമ്മുടെ പ്രധാന ഊര്ജസ്രോതസ്സായ സൂര്യനാണ് വാട്ടര് സൈക്ക്ളിന്റെ പ്രേരകശക്തി. സൂര്യന്റെ സഹായത്താല് മണ്ണ്, സമുദ്രം, അന്തരീക്ഷം എന്നിവയിലൂടെ ജലം നിരന്തരം ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു.
1580 ല് ഫ്രഞ്ച് ഹൈഡ്രോളിക്സ് എഞ്ചിനീയറായിരുന്ന ബര്ണാഡ് പളിസി(Bernard Palissy)യാണ് ആദ്യമായി ഇന്നു നാം വിശദീകരിച്ചുകൊണ്ടിരിക്കുന്ന രൂപത്തില് വാട്ടര് സൈക്ളിന് നിര്വചനം നല്കിയത്. സമുദ്രങ്ങളില് നിന്നും, മഞ്ഞുകളില് നിന്നും, അരുവികളില് നിന്നും, ചെടികളില് നിന്നും മറ്റു ജീവജാലങ്ങളില് നിന്നുമായി ബാഷ്പീകരി (Evaporate) ക്കപ്പെടുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിലെത്തുമ്പോള് മേഘ (Cloud)മായിമാറുന്നു. പിന്നീട് ഈ മേഘപാളികള് കാറ്റിന്റെ ഗതിവിഗതിക്കനുസരിച്ച് സഞ്ചരിക്കുകയും അനുകൂല സാഹചര്യമുണ്ടാകുമ്പോള് അവ ഘനീഭവിച്ച് മഴയും മഞ്ഞുമായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു.
ഭൂതലത്തിലെത്തിച്ചേരുന്ന വെള്ളത്തിന്റെ ഒരുഭാഗം ഭൂഗര്ഭജലമായി സൂക്ഷിക്കുകയും ബാക്കിയുള്ളവയില് നിന്ന് സസ്യങ്ങളുടെ വേരുകള് വലിച്ചെടുക്കുകയും വേരുകളില് തങ്ങി നില്ക്കുന്ന ജലത്തിന്റെ ഒരുഭാഗം സസ്യങ്ങള് പ്രകാശസംശ്ലേഷണത്തി(Photosynthesis)നായി ഉപയോഗിച്ചതിനുശേഷം അന്തരീക്ഷത്തിലേക്കുതന്നെ വിടുകയും ചെയ്യുന്നു. മറ്റൊരുഭാഗം മണ്ണിലെ ചെറുസുഷിരങ്ങളിലൂടെ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഒരുഭാഗം മണ്ണിലൂടെ സഞ്ചരിച്ച് നദികളിലും കായലുകളിലും അവസാനം കടലിലും എത്തിച്ചേരുന്നു.
സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള് ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില് പതിക്കുന്നതാണ് മഴ. കൂടുതല് തണുപ്പുള്ള പ്രദേശങ്ങളില് ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും അതിനോട് ചേര്ന്ന്കിടക്കുന്നയിടങ്ങളിലും
ചില
സമയത്ത്
ഐസ്
കഷ്ണങ്ങളും വീഴാം. ഇവയെയാണ് നമ്മള് ആലിപ്പഴം എന്നു വിളിക്കാറുള്ളത്.കാലാവര്ഷക്കാലത്തു പോലും നമുക്ക് ലഭിക്കുന്ന ജലം മുഴുവനും ഉപയോഗപ്പെടുത്തുവാന് നമുക്ക് സാധിക്കാറില്ല. ഭൂപ്രതലങ്ങളില് പതിക്കുന്ന മഴത്തുള്ളികളില് വലിയ ഒരു അളവ് നദികളിലൂടെ സമുദ്രത്തിലേക്കുതന്നെ തിരിച്ച് പോകുന്നുണ്ട്.
എല്ലാ ജൈവവസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളത്തില് നിന്നാണെന്നാണ് പരിശുദ്ധ ഖുര്ആന് പറയുന്നത്.വെള്ളം മനുഷ്യശരീരത്തിലെ കോശങ്ങള്ക്ക് പുതുചൈതന്യം നല്കുന്നതോടൊപ്പം ശരീരത്തിന്റെ താപനില സമതുലനപ്പെടുത്തുന്നതിന്നും ദഹനപ്രക്രിയ സുഗമമാക്കുന്നതിന്നും ശ്വസനസംബന്ധിയായ പ്രശ്നങ്ങള്ക്ക് പരിഹാരമാകുന്നതിന്നും ശരീരത്തില് നിന്ന് വേസ്റ്റ് പുറംതള്ളുന്നതിന്നും സഹായകമാകുന്നുണ്ട്. മനുഷ്യശരീരത്തിന്റെ മൂന്നില് രണ്ട് ഭാഗവും വെള്ളമാണ്. അസ്ഥികളില് പോലും അടങ്ങിയ ജലത്തിന്റെ അളവ് 22 ശതമാനമാണ് .എല്ലാമതങ്ങളും ജലത്തിന്റെ അത്ഭുതകരമായ സവിഷേതകൾ എടുത്തുകാട്ടുന്നുണ്ട് .
No comments:
Post a Comment