Pages

Sunday, October 5, 2025

ചലച്ചിത്ര ആസ്വാദകർ നെഞ്ചിലേറ്റിയ പ്രതിഭയാണ് മോഹൻലാൽ

ചലച്ചിത്ര ആസ്വാദകർ നെഞ്ചിലേറ്റിയ പ്രതിഭയാണ് മോഹൻലാൽ. വെള്ളിത്തിരയിൽ അദ്ദേഹം തന്മയത്വത്തോടെ പകർന്നാടിയ വേഷങ്ങൾ തലമുറകളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയവയാണ്. രാജ്യത്തെ ഏറ്റവും ഉന്നതമായ ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ അവാർഡ് ജേതാവായ മോഹൻലാലിനെ ഇന്ന് തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ജനസഹസ്രങ്ങളെ സാക്ഷി നിർത്തി കേരളം ആദരിച്ചു. ആബാലവൃദ്ധം ഒഴുകിയെത്തിയ ചടങ്ങിൽ പങ്കുചേരാനും മഹാനടന് കേരളത്തിന്റെ സ്നേഹോപഹാരം നൽകാനും കഴിഞ്ഞത് ആവേശകരമായ അനുഭവമായി. നാനാ വിഭാഗം ജനങ്ങളും പ്രമുഖ വ്യക്തികളും ഒത്തുചേർന്ന സ്വീകരണ പരിപാടി മോഹൻലാലെന്ന അഭിമാന താരത്തിന് നമ്മുടെയെല്ലാം മനസ്സിലുള്ള സ്ഥാനത്തെ അടിവരയിടുന്നതായി. തന്റെ കലാസപര്യ കൂടുതൽ തിളക്കത്തോടെ മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

 



 

No comments: