ചരക്ക്-സേവന നികുതി ഇളവ് പ്രാബല്യത്തിലായി
ചരക്ക്-സേവന
നികുതി(ജിഎസ്ടി)യിലെ
ഘടനാപരിഷ്കാരങ്ങൾ
രാജ്യത്ത് പ്രാബല്യത്തിലായിരിക്കുകയാണ്
. ഇതിനുമുന്നോടിയായി രാജ്യത്തോടുനടത്തിയ അഭിസംബോധനയിൽ
പ്രധാനമന്ത്രി
നരേന്ദ്രമോദി,
ഇനി
ജനങ്ങൾക്ക്
സാധനങ്ങൾ
കുറഞ്ഞവിലയ്ക്കു
വാങ്ങാൻസാധിക്കുമെന്ന
ആഹ്ലാദംപ്രകടിപ്പിച്ചു.
നവരാത്രിയുത്സവത്തിന്റെ
ആദ്യദിനത്തിലാണ്
ജിഎസ്ടി
ഇളവുകൾ
നിലവിൽവരുന്നതെന്നു
പ്രധാനമന്ത്രി
പറഞ്ഞു
.വിലക്കുറവ്
എല്ലാ
ജനവിഭാഗങ്ങൾക്കും
ഗുണകരമാകുമെന്നും
ഇത്
രാജ്യത്തിന്റെ
വളർച്ച
വേഗത്തിലാക്കുമെന്നും
പ്രധാനമന്ത്രി
പറഞ്ഞു.
അഞ്ചുശതമാനം,
12 ശതമാനം,
18 ശതമാനം,
28 ശതമാനം
എന്നിങ്ങനെ
നാലു
സ്ലാബുകളായി
ഈടാക്കുന്ന
ജിഎസ്ടി
ഇന്നുമുതൽ
പ്രധാനമായും
അഞ്ചുശതമാനം,
18 ശതമാനം
എന്നീ
നിരക്കുകളായി
കുറയും.
നിലവിൽ
12 ശതമാനം
നിരക്കു
ബാധകമായിരുന്ന
ഒട്ടേറെ
ഉത്പന്നങ്ങളുടെയും
സേവനങ്ങളുടെയും
നികുതി
ഇനി
അഞ്ചുശതമാനമാകും;
28 ശതമാനം
ഈടാക്കിയിരുന്നത്
18 ശതമാനമായും
ചുരുങ്ങും.
ചില
ഉത്പന്നങ്ങളെ
ജിഎസ്ടിയിൽനിന്നു
പൂർണമായി
ഒഴിവാക്കുന്നുമുണ്ട്.
അതേസമയം,
ലോട്ടറിക്കും
ചൂതാട്ടങ്ങൾക്കും
ചില
ആഡംബരവസ്തുക്കൾക്കും
നാല്പതുശതമാനം
എന്നൊരു
പുതിയ
നിരക്ക്
ബാധകമാക്കി.
ബഹുഭൂരിപക്ഷം
നിത്യോപയോഗസാധനങ്ങളുടെയും
വിലകുറയുമെന്നാണു
പ്രതീക്ഷ.
നികുതിനിരക്കുകൾ
കുറയുന്നത്
കേന്ദ്ര-സംസ്ഥാന
സർക്കാരുകളുടെ
വരുമാനത്തിൽ
ഇടിവുണ്ടാക്കുമെങ്കിലും
നികുതിയിളവുമൂലമുണ്ടാകുന്ന
വിലക്കുറവ്
ഉപഭോഗത്തെ
പ്രോത്സാഹിപ്പിക്കുമെന്നും
അത്
സമ്പദ്ഘടനയെ
പോഷിപ്പിക്കുമെന്നുമാണ്
കേന്ദ്രസർക്കാരിന്റെ
പ്രതീക്ഷ.
യുഎസ്
ചുമത്തിയ
ഇരട്ടച്ചുങ്കത്തിന്റെ
ആഘാതം
മറികടക്കാനാണ്
ഈ
നീക്കമെന്ന
വാദം
സർക്കാർ
അംഗീകരിക്കുന്നില്ലെങ്കിലും
ഏറെയായി
പരിഗണനയിലുള്ള
ജിഎസ്ടി
പരിഷ്കരണം
ഇപ്പോൾ
പെട്ടെന്നു
നടപ്പാക്കിയതിനുപിന്നിൽ
ആ
കാരണവുമുണ്ട്.
പക്ഷേ,
ജിഎസ്ടി
ഇളവുകൾ
സമ്പദ്ഘടനയ്ക്കു
പ്രസരിപ്പുപകരണമെങ്കിൽ
സർക്കാർ
തുടർന്നും
ശ്രദ്ധിക്കേണ്ടൊരു
കാര്യമുണ്ട്.
മുൻപ്
ജിഎസ്ടി
കുറച്ചപ്പോൾ
ഉത്പാദകകമ്പനികൾ
ഉത്പന്നത്തിന്റെ
വില
വർധിപ്പിച്ച
അനുഭവമുണ്ട്.
അതോടെ
നികുതി
കുറച്ചതിന്റെ
ഫലം
സാധാരണക്കാർക്കു
ലഭിച്ചില്ല.
ആ
സാഹചര്യം
ആവർത്തിക്കാതിരിക്കാൻ
കേന്ദ്രസർക്കാർ
ജാഗ്രതയോടെയുള്ള
നടപടികൾ
കൈക്കൊള്ളണം.
വരുമാനം
ഗണ്യമായി
കുറയുമെന്ന
സംസ്ഥാനങ്ങളുടെ
ആവലാതിയും
കേന്ദ്രം
പരിഗണിക്കേണ്ടിവരും.
ജിഎസ്ടി
വരുമാനം
പങ്കുവെക്കുന്നതിനുള്ള
50:50 അനുപാതത്തിനുപകരം
അറുപതുശതമാനം
സംസ്ഥാനങ്ങൾക്കുനൽകണമെന്ന
കേരളത്തിന്റെ
നിർദേശം
യുക്തിസഹമാണ്.
മറ്റ് രാജ്യങ്ങളെ ആശ്രയിക്കാതെ രാജ്യം സ്വയം പര്യാപത നേടാൻ ശ്രമിക്കേണ്ടിയിരിക്കുന്നു
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment