Pages

Monday, September 22, 2025

നമ്മുടെ മോഹൻലാൽ-----പ്രൊഫ്. ജോൺ കുരാക്കാർ

 

നമ്മുടെ  മോഹൻലാൽ

 


ചലച്ചിത്രരംഗത്തുള്ള സമഗ്ര സംഭാവനയ്ക്ക് രാജ്യം നല്കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദ സാഹെബ് ഫാല്ക്കെ പുരസ്കാരം മഹാ നടന്മോഹന്ലാലിനെ തേടി എത്തിയിരിക്കുകയാണ് . തിരനോട്ടം എന്ന സിനിമയിലൂടെയാണ്  അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നത്. ചിത്രം പ്രദര്ശനത്തിന് എത്തിയില്ലെങ്കിലും മഞ്ഞില്വിരിഞ്ഞ പൂക്കള്എന്ന സിനിമയിലൂടെ നടന്പ്രേക്ഷക മനസ്സില്കയറിക്കൂടി. ചിത്രത്തിലെ നരേന്ദ്രന്എന്ന കഥാപാത്രം വലിയൊരു കടന്നു വരവായിരുന്നു. മഞ്ഞില്വിരിഞ്ഞ പൂക്കള്വന്വിജയം നേടിയതോടെ മോഹന്ലാല്എന്ന നടന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് ചില ചിത്രങ്ങളില്ചെറുതെങ്കിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഉപനായകനായും നായകനായും പ്രതിനായകനായും മോഹന്ലാല്പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് മലയാള സിനിമ കണ്ടത്. ജൈത്രയാത്ര തുടരുകയാണ്.

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം  ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് മോഹൻലാൽഏറ്റുവാങ്ങുമ്പോൾ ധന്യമുഹൂർത്തം അഭിമാനത്തോടെ, ആഹ്ലാദത്തോടെ, ഹൃദയം നിറഞ്ഞാണു മലയാളംകാണുക . ഇങ്ങനെയുള്ള വലിയ നേട്ടങ്ങളിലൂടെയാണ് നമ്മുടെ ഭാഷയും സംസ്കാരവും കാലത്തിൽ മായാമുദ്രകൾ ചാർത്തുന്നത്. ഇതിനുമുൻപ് ഫാൽക്കെ പുരസ്കാരം നേടിയ ( 2004) പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനിലൂടെയും ഇപ്പോഴിതാ മോഹൻലാലിലൂടെയും മലയാള സിനിമ കൂടുതൽ ദീപ്തമാകുന്നു. നടൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ രാജ്യത്തെ സിനിമാരംഗത്തിനു നൽകിയ സംഭാവനകൾ ആർക്കും  മറക്കാനാവില്ലസ്വതസിദ്ധമായ അഭിനയത്തിലൂടെ ആബാലവൃദ്ധം പ്രേക്ഷകരുടെയും പ്രിയപ്പെട്ടവനായി ലാല്മാറിയത് വളരെ പെട്ടെന്നാണ്. മോഹന്ലാല്അവര്ക്ക് ഒരു നടനല്ല, സ്വന്തം ലാലേട്ടനാണ്.

രാജാവിന്റെ മകന്എന്ന ചിത്രത്തിലെ വിന്സെന്റ് ഗോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ജാതകം തന്നെ മോഹന്ലാല്തിരുത്തിക്കുറിച്ചു. എം.ടി. വാസുദേവന്നായരുടേയും പദ്മരാജന്റെയും ഭരതന്റെയും ലോഹിതദാസിന്റെയും തിരക്കഥകളിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങളെ ജീവസുറ്റതാക്കാന് അഭിനയപ്രതിഭയ്ക്ക് കഴിഞ്ഞു. ദേവാസുരത്തിലെയും ആറാംതമ്പുരാനിലേയും പുലിമുരുകനിലേയും മറ്റും അതിമാനുഷ കഥാപാത്രങ്ങളെ മോഹന്ലാൽ അഭിനയിച്ച് ഫലിപ്പിച്ചു .പ്രിയദര്ശന്റെയും സത്യന്അന്തിക്കാടിന്റെയും ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അയത്നലളിതമായി അവതരിപ്പിച്ച് പ്രേക്ഷകരെ ഒരേസമയം പൊട്ടിച്ചിരിപ്പിക്കാനും കരയിപ്പിക്കാനും ലാലിന് കഴിഞ്ഞു. കലയോടുള്ള സമര്പ്പണമാണ് നടന്റെ തിളക്കമാര്ന്ന വിജയങ്ങള്ക്ക് കാരണം. കഥാപാത്രങ്ങളെ പൂര്ണ്ണതയിലെത്തിക്കുന്നതിനു പിന്നില് സമര്പ്പണമുണ്ട്.

സിനിമ തീർന്നാലും പ്രേക്ഷകഹൃദയത്തിൽ ഒരിക്കലും തീരാത്ത എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹത്തിൽനിന്നുണ്ടായത്.പ്രായഭേദമില്ലാതെ കലാസ്നേഹികൾ അദ്ദേഹത്തെലാലേട്ടാഎന്നു വിളിച്ച് കുടുംബാംഗമാക്കി. മലയാളിക്ക് അദ്ദേഹം അത്രമേൽ പരിചിതനും പ്രിയങ്കരനുമാണ്

അഭിനയകലയെ അയത്നസുന്ദരവും അനായാസവുമാക്കിയ കലാകാരനാണ് മോഹൻലാൽ. ഏതു ജീവിത മുഹൂർത്തത്തെയും സൂക്ഷ്മമായി അവതരിച്ചു ഫലിപ്പിക്കാനുള്ള പ്രതിഭ  മോഹൻലാലിനുണ്ട്.അദ്ദേഹം കൈകാര്യംചെയ്ത കഥപാത്രങ്ങളുെട വൈവിധ്യവും വൈപുല്യവും അദ്ഭുതാവഹമാണ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും കൂടെനടക്കുന്ന എത്രയോ കഥപാത്രങ്ങൾ.മലയാള സിനിമയുടെ അഭിമാന മൂഹൂര്ത്തമാണിത്.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: