കേരളത്തിന്റെ പോക്ക് എങ്ങോട്ട്?
ഭരണകർത്താക്കൾ ഒരു മിനിറ്റ് ചിന്തിക്കുക!
ആശുപത്രികളിൽ മരുന്നും ഉപകരണങ്ങളും ഇല്ല. റോഡുകൾ മുഴുവൻ പൊട്ടി പൊളിഞ്ഞു കിടക്കുന്നു. പണിയുന്ന പാലങ്ങൾ മുഴുവൻ തകർന്നു വീഴുകയാണ്. എങ്ങും അഴിമതി. ചെറുപ്പക്കാർ കൂട്ടത്തോടെ നാടു വിടുകയാണ്.
അഭ്യസ്ത വിദ്യരുടെ തൊഴിൽ ഇല്ലായ്മ പെരുകുന്നു. കൃഷി ഇല്ലാതായി, കൃഷിചെയ്യാൻ ആളും ഇല്ലാതായി. വ്യവസായത്തെ കുറിച്ച് വലിയവായിൽ സംസാരിക്കുന്നതല്ലാതെ പുതിയതായി ഒരു കുടിൽ വ്യവസായവും ഇവിടെ ആരംഭിക്കുന്നില്ല. ജനാധിപത്യരീതിയിൽ സമരം ചെയ്യാൻ പോലും അറിയാത്ത, യാതൊരു തൊഴിലും അറിയാത്ത ഒരു വിഭാഗം കേരളത്തിൽ വളരുന്നു.
നാട്ടിലുള്ള നമ്മുടെ യുവാക്കൾ ലഹരി മാഫിയകളുടെ.
പിടിയിൽ
അമർന്നിരിക്കുകയാണ്.
ഇതൊക്കെ ആരോട് പറയാൻ. നമ്മുടെ മാധ്യമങ്ങൾ ഒന്നും ഒരക്ഷരം മിണ്ടില്ല. അവരെ ആരോ വിലക്ക് വാങ്ങിയിരിക്കുകയാണ്.
സമരം ചെയ്യുന്നവർതികച്ചും സഭ്യതയില്ലാത്ത ഭാഷയിൽ സംസാരിക്കുന്നു. തെറിയാണ് അവരുടെ ഭാഷ.അനാവശ്യമായ അസൂയയിൽ ഉടലെടുത്തതാണ് അവരുടെ സംസ്ക്കാരം.സ്വന്തം വീട്ടിൽഉപയോഗിക്കുന്ന വൃത്തികെട്ട ഭാഷ പൊതുയിടങ്ങളിൽ പ്രയോഗിക്കുന്നു.ഇക്കൂട്ടർസോഷ്യൽ മീഡിയകളിലുംനിറഞ്ഞാടി ആത്മരതി കൊള്ളുന്നു.വിധിയെ പഴിക്കാതെ ജനങ്ങൾ ഉണരണം.
.
ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment