Pages

Monday, September 15, 2025

കേരളത്തിന്റെ റോഡുകൾ യുദ്ധകളമാക്കരുത് .ജോൺ കുരാക്കാർ മുംബൈ.

 

കേരളത്തിന്റെ റോഡുകൾ

യുദ്ധകളമാക്കരുത്.

ഭരിക്കുന്ന പാർട്ടിയുടെ യുവജന വിഭാഗം പ്രതിപക്ഷ പാർട്ടിയുടെ നേതാക്കളെ ആക്രമിക്കുന്നതും വഴിയിൽ തടയുന്നതും ഒരിക്കലും ശരിയല്ല.. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് സംഭവം അവർക്ക് വളരെ ദോഷം ചെയ്യും. പൊതുജനങ്ങൾ ഇതെല്ലാം കാണുകയാണ്. ശരിയും തെറ്റും അവർക്കറിയാം. നിഷ്പക്ഷരായി നിൽക്കുന്നവരാണ് ഒരു പാർട്ടിയെ അധികാരത്തിൽ കയറ്റുന്നത് എന്ന് ഓർക്കുന്നത് നല്ലത്. രാഹുൽ മാങ്കുട്ടത്തിന്റെ പ്രശ്നം നിയമത്തിന്റെ വഴിയേ വിടണം. ഇവിടെ പോലീസും കോടതിയും ഉണ്ടല്ലോ.

കോൺഗ്രസിന്റെ നേതാക്കളെ വഴിയിൽ വാഹനം തടഞ്ഞ് ആക്രമിച്ചാൽ അവരും തിരിച്ചടിക്കില്ലേ? നമ്മുടെ തെരുവുകൽ യുദ്ധകളമാകില്ലേ. ഇതുകൊണ്ട് എന്തു പ്രയോജനം.'തെറി പറഞ്ഞാൽ പേടിച്ച് പോകുന്ന നേതാക്കളുണ്ടോ? ഒരു പാർട്ടിയിലും കാണാൻ സാധ്യതയില്ല.

ഷാഫി പറമ്പിൽ എംപിയെ വഴിയിൽ തടഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കേരളത്തിൽ പലയിടത്തും പന്തം കൊളുത്തി പ്രകടനം നടത്തി.തെരുവ് യുദ്ധം ആരംഭിച്ചാൽ ആർക്കാണ് നഷ്ടപ്പെടാനുള്ളത് എന്ന് ചിന്തിക്കുക.സമരവും മറ്റും ജനാധിപത്യവിരുദ്ധവും മര്യാദകേടുമായിമാറരുത്. വടകരയിലെ ജനങ്ങള്ഉജ്ജ്വല ഭൂരിപക്ഷത്തില്തിരഞ്ഞെടുത്ത ജനപ്രതിനിധിയും കെ.പി.സി.സി വര്ക്കിംഗ് പ്രസിഡന്റുമാണ് ഷാഫി പറമ്പില്‍.

ലൈംഗിക ആരോപണം നേരിട്ടവരെയൊക്കെ സംരക്ഷിച്ചതിന്റെ പാപക്കറ പേറുന്ന പാർട്ടികളാണ് കേരളത്തിലെ ഇടതു വലതു പാർട്ടികൾ. എന്തിന് പരസ്പരം പഴി ചാരുന്നു.

ജോൺ കുരാക്കാർ

മുംബൈ.

 

No comments: