Pages

Monday, September 15, 2025

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കണം. പ്രൊഫ. ജോൺ കുരാക്കാർ മുംബൈ

 

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കണം.

കനത്ത യുഎസ് ഇറക്കുമതി തീരുവ താങ്ങാനാവാതെ ഇന്ത്യൻവ്യാപാരികൾ വിഷമിക്കുകയാണ്.ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഉൽപന്നങ്ങൾ ഓർഡർ അമേരിക്ക റദ്ദാക്കി തുടങ്ങി. ആഭ്യന്തര വിപണിയിൽ

ലോകത്തിൽ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ..

കയറ്റുമതിയുടെ കാര്യത്തിൽ പത്തൊമ്പതാം സ്ഥാനത്തും, ഇറക്കുമതിയുടെ കാര്യത്തിൽ പത്താം സ്ഥാനത്തും ആണ് ഇന്ത്യ.

ലോകത്തിലെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യ തന്നെയാണെന്ന് നാം തിരിച്ചറിയണം.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഉന്നത നിലവാരമുള്ള സാധനങ്ങൾ ലഭ്യമാക്കണം. നമ്മുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള ആഭ്യന്തര മാർക്കറ്റുകൾ ഇവിടെ കണ്ടെത്തണം. അമേരിക്ക തീരുവ തോന്നിയ പോലെ വർദ്ധിപ്പിച്ച സ്ഥിതിക്ക് ഉന്നത നിലവാരമുള്ള സാധനങ്ങൾ ഇവിടെലഭ്യമാക്കിയാൽ അമേരിക്കയുടെ അടിവേരിളക്കുമെന്ന് അമേരിക്കൻ വിദഗ്ധർ തന്നെ തുറന്നുപറയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ, ആരെന്തുപറഞ്ഞാലും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഹങ്കാരത്തിനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് അമേരിക്കയുടെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ.

താരിഫ് യുദ്ധത്തിന്റെ ഭാഗമായി ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 % താരിഫാണ് ചുമത്തിയിരിക്കുന്നത്. ഇത് രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ ജൂലൈ 30ന് 25% താരിഫ് ഏർപ്പെടുത്തി. രണ്ടാം ഘട്ടത്തിൽ ഓഗസ്റ്റ് 7ന് അധികമായി 25% താരിഫ് കൂടി ഏർപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ അമേരിക്കയിൽ നിന്ന് തന്നെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

പതിറ്റാണ്ടുകളായി ഇന്ത്യയുമായി ഉണ്ടാക്കിയ ബന്ധം ഡോണൾഡ് ട്രംപിന്റെ ഇന്ത്യക്കെതിരെയുള്ള താരിഫ് യുദ്ധം കാരണം തകരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഒന്നടങ്കം അഭിപ്രായപ്പെടുന്നതിനിടയിലാണ് സള്ളിവന്റെ പ്രഹരം.

ആഗോളതലത്തിൽ അമേരിക്കയുടെ പ്രതിച്ഛായ തീരേ മോശമായിക്കൊണ്ടിരിക്കുകയാണെന്നും, ട്രംപിന്റെ നടപടി ഇന്ത്യയെ ചൈനയുമായി കൂടുതൽ അടുപ്പിക്കുമെന്നും സള്ളിവൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണ്ടത്തെ പോലെയല്ല കാര്യങ്ങളെന്നും, ചൈനയെ ഉത്തരവാദിത്തമുള്ള ഒരു രാജ്യമായി ലോകം കണക്കാക്കുമ്പോൾ, അമേരിക്കയെ പല രാജ്യങ്ങളും ഒരു തടസമായാണ് കാണുന്നതെന്നും സള്ളിവൻ വിമർശിക്കുന്നുണ്ട്.

അമേരിക്കൻ അഭിഭാഷകനും രാഷ്ട്രീയ ഉപദേഷ്ടകനുമാണ് ജേക്ക് സള്ളിവൻ. 2021 മുതൽ 2025 വരെ, ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹം അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പ്രവർത്തിച്ചിരുന്നു. അതിനും മുൻപ്, ഒബാമ ഭരണകൂടത്തിൽ വൈസ് പ്രസിഡന്റായിരുന്ന, ജോ ബൈഡന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായും, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഡയറക്ടർ ഓഫ് പോളിസി പ്ലാനിംഗ് ആയും സള്ളിവൻ പ്രവർത്തിച്ചിട്ടുണ്ട്. ഇറാൻ ആണവ കരാർ ചർച്ചകളിൽ പ്രധാന പങ്കുവഹിച്ചിരുന്നതും അദ്ദേഹമാണ്.

ജേക്ക് സള്ളിവൻ പറഞ്ഞത് ഇങ്ങനെയാണ്: “ആഗോളതലത്തിൽ അമേരിക്കൻ ബ്രാൻഡ് ടോയ്ലറ്റിലാണ്, ട്രംപിന്റെ താരിഫ് ആക്രമണം കാരണം ഇന്ത്യ ചൈനയ്ക്കൊപ്പം ചേർന്നു. രാജ്യങ്ങൾ ഇപ്പോൾ അമേരിക്കയെ ഒരു വലിയ തടസ്സമായാണ് കാണുന്നത്. ജനപ്രീതിയിൽ, പല രാജ്യങ്ങളിലും ചൈന അമേരിക്കയെക്കാൾ മുന്നിലാണ്”.

താരിഫ് യുദ്ധത്തിൽ, ഇന്ത്യയും ചൈനയുമടക്കമുള്ള ബ്രിക്സ് രാജ്യങ്ങൾ അമേരിക്കയ്ക്കെതിരെ പ്രതിരോധം തീർത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സങ്കീർണമായ ബന്ധം മെച്ചപ്പെടാൻ തുടങ്ങിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന അതിർത്തി പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാത്രമല്ല, ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈന ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ്. ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെയുള്ള കാര്യങ്ങളിലും ഇന്ത്യയും ചൈനയും നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ടുവരികയാണ്. ചൈനയിൽ നിന്നുള്ള രാസവളങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇതെല്ലാം അമേരിക്കയിൽ നിന്ന് അകന്ന് ഇന്ത്യ ചൈനയുമായി കൂടുതൽ അടുക്കുന്നതിന്റെ സൂചനകൾ തന്നെയാണ്.

അടുത്തിടെ ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 31 ന് നടക്കുന്ന ഉച്ചകോടിയിൽ മോദി പങ്കെടുക്കും.

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയാണ് ട്രംപിന്റെ താരിഫുകൾക്ക് ഒരു പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് അമേരിക്കൻ ഭീഷണി ഉണ്ടായിട്ടും ഇന്ത്യ നിർത്തിയില്ല എന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. അതോടൊപ്പം തന്നെ, ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ ഇന്ത്യ തള്ളിക്കളഞ്ഞതും ട്രംപിന്റെ പ്രതികാര നടപടിക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയെ പിണക്കിയാൽ അമേരിക്ക വലിയ വില കൊടുക്കേണ്ടി വരും.

രാജ്യങ്ങൾക്ക് മേൽ ചുമത്തിയ താരിഫുകൾ നിയമ വിരുദ്ധം എന്ന് തീർത്ത് പറഞ്ഞ് ട്രംപിനെതിരേ അമേരിക്കൻ അപ്പീൽ കോടതി. ലോകമാകെ നാണംകെട്ട ട്രമ്പ് ഒടുവിൽ വിധിക്കെതിരെ സുപ്രീം കോടതിയിലേക്ക് പോയിരിക്കുകയാണ്.

ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് ഇന്ത്യ കൂടുതൽ ശക്തമായി ഉയർന്നു വരുമെന്ന കാര്യത്തിൽ സംശയമില്ല.

നമ്മുടെ ഉത്പന്നങ്ങളായ തുണിത്തരങ്ങൾ, രത്നങ്ങൾ, സമുദ്ര ഉത്പന്നങ്ങൾ തുടങ്ങിയവ ഇന്ത്യയിൽ തന്നെ വിറ്റഴിക്കണം അമേരിക്കയുടെവ്യാപാരനയങ്ങൾ ഇന്ത്യയെ തൽക്കാലം. ബുദ്ധിമുട്ടിക്കും. വ്യാപാരികൾക്ക് ഉണ്ടാകുന്ന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ സഹായിക്കണം.ആഭ്യന്തര വിപണി സജീവ മാക്കിയാൽ ഒരു രാജ്യത്തിനും ഇന്ത്യയെ തകർക്കാനാവില്ല.

പ്രൊഫ. ജോൺ കുരാക്കാർ

മുംബൈ

 

 

No comments: