Pages

Monday, September 15, 2025

കോടതി വിധി അനുസരിക്കാത്ത കട്ടച്ചിറയിലെ അന്ത്യയൊക്യർ. പ്രൊഫ.കുരാക്കാർ പൂനെ

 

കോടതി വിധി അനുസരിക്കാത്ത

കട്ടച്ചിറയിലെ അന്ത്യയൊക്യർ.

മലങ്കര ഓർത്തഡോൿസ്പള്ളിയിലോ സെമിതേരിയിലോ അന്തോക്യ വിഭാഗത്തിന് മരണാനന്തര കർമ്മങ്ങൾ ഓർത്തഡോൿസ്വികാരിയോ വികാരി അനുവദിക്കുന്ന വൈദികരോ നടത്തണം. അതല്ല, മരിച്ചയാളിന്റെ ബന്ധുക്കൾക്ക് പുറത്തുള്ള വൈദികരെക്കൊണ്ട് കർമ്മങ്ങൾ ചെയ്യിക്കണമെങ്കിൽ, വീട്ടിലോ, മറ്റിടങ്ങളിലോ വച്ചോ കർമ്മങ്ങൾ പൂർത്തിയാക്കി, കുടുംബംഗങ്ങൾ കൊണ്ടു വന്നു അടക്കം ചെയ്യണം. പുറത്തുള്ള വൈദികർക്കു പ്രവേശനമില്ല. സെമിത്തരി നിയമം ഒന്നും അറിയാതെ അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത വിശ്വാസമാണ് കട്ടച്ചിറയിൽ വിശ്വാസികൾ ഉള്ളത് എന്നു പറഞ്ഞിട്ട് കാര്യമില്ല.പുരോഹിത വേഷത്തിൽ സെമിത്തേരിയിൽ

കടക്കുവാൻ പാത്രിയാർക്കീസ് വിഭാഗത്തെ അനുവദിക്കില്ല എന്നു പറഞ്ഞ പോലിസ് ഉദ്യോഗസ്ഥനോടു അന്ത്യയൊക്യൻ അച്ചൻ പറഞ്ഞു "താൻ മരണപ്പെട്ടാൽഒരു പുരോഹിതൻ്റെ ആംശ വസ്ത്രറങ്ങളോടെ സെമിത്തേരിയിൽ ആണു അടക്കപ്പെടേണ്ടത്. അതിനെ ആർക്കും തടയാനകില്ല.

അതിനെ ആരും തടയില്ല. കർമ്മം നടത്താനുള്ള അവകാശം ഓർത്തഡോൿസ്പുരോഹിതർക്കേ ഉള്ളൂ എന്ന് ഓർത്താൽ മതി.

തൻ്റെ പൂർവ്വീകർ കൈമാറി തന്ന വിശ്വാസമാണ് നമുക്ക് എല്ലാവർക്കും ഉള്ളത്. പഴയ കാര്യങ്ങളൊന്നും ഓർക്കാതിരിക്കുന്നതാണ് നല്ലത്. നിയമത്തിൻ്റെ നീതിബോധത്തെ ചോദ്യം ചെയ്യുന്നതോടൊപ്പം പരമോന്നത കോടതിയുടെവിധി അനുസരിക്കണം. വികാരത്തിനു അടിമപ്പെട്ട് അച്ചൻ വിവേകം ഇല്ലാത്തവനായി മാറുന്നോ എന്ന് സ്വയം പരിശോധിക്കുക.

പ്രൊഫ.കുരാക്കാർ

പൂനെ

 

No comments: