Pages

Monday, September 15, 2025

കട്ടച്ചിറയിലെ നാടകമെന്തിന്? പ്രൊഫ. ജോൺ കുരാക്കാർ

 

കട്ടച്ചിറയിലെ നാടകമെന്തിന്?

മലങ്കരസഭയുടെ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് തടസമില്ലെന്നിരിക്കെ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിഘടിത വിഭാഗം ശ്രമിക്കുകയായിരുന്നു. പള്ളി സെമിത്തേരി തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തെ വിധികൾക്ക് അനുസൃതമായും, സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ഓർഡിനൻസിന് വിധേയമായും മൃതദേഹം സംസ്ക്കരിക്കുന്നതിനെ ആരും എതിർത്തിട്ടില്ല.സംസ്ക്കാരം നടത്തിക്കൊടുക്കുവാനുള്ള സന്നദ്ധത ഇടവക വികാരി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു. നിയമപരമായി അധികാരമില്ലാത്ത വിഘടിത വിഭാഗത്തിലെ വൈദികർ പള്ളിയിലും സെമിത്തേരിയിലും പ്രവേശിക്കുന്നതിനെ പോലീസാണ് തടഞ്ഞത്. അധികാരമില്ലാത്ത സ്ഥലത്ത് അനധികൃതമായി പ്രവേശിക്കുന്നത് നിയമപരമായി വിലക്കുക എന്നത് നിയമപാലകരുടെ കടമയാണ്.

മലങ്കരസഭയുടെ 6 പള്ളികൾ സംബന്ധിച്ച കേസ് ഹൈക്കോടതി  പരിഗണിക്കാനിരിക്കെ മന:പ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള നാടകമാണ് ഇപ്പോൾ അരങ്ങേറുന്നത്. പള്ളികളിൽ പ്രശ്നങ്ങളുണ്ടെന്ന വ്യാജവാർത്തകൾ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ പൊതുസമൂഹം തിരിച്ചറിയണം. മരണപ്പെട്ടയാളിന്റെ ബന്ധുക്കൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുന്നതിന് യാതൊരു തടസവുമില്ലാതിരിക്കെ പുകമറസൃഷ്ടിക്കാനാണ് വിഘടിത വിഭാഗം ശ്രമിക്കുന്നത്. മുളന്തുരുത്തി പള്ളിയിൽ 20 വർഷം മുൻപ് മരിച്ച വ്യക്തിയുടെ കല്ലറയിൽ ആരാധന നടത്തണമെന്ന വിഘടിത വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതാണ്. നിയമപ്രകാരം നിയമിതനായ വികാരിയോട് ആവശ്യം ഉന്നയിക്കൂവെന്ന് കോടതി ഉത്തരവിട്ടത് ഏതാനും ദിവസം മുൻപാണ്. വസ്തുത ഇതായിരിക്കെ വീണ്ടും മരണപ്പെട്ടവരുടെ ശരീരത്തെ ഇത്തരം നാടകങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് ക്രൈസ്തവമൂല്യങ്ങൾക്ക് യോജിക്കുന്നതല്ലെന്ന് പ്രശ്നംസൃഷ്ടിക്കുന്നവർ മനസിലാക്കണം.

കോടതിയിൽ നടക്കാനിരിക്കുന്ന കേസിന് വേണ്ടി എന്തിനാണ് ഒരു മൃതശരീരത്തെ വലിച്ചിഴക്കാൻ ശ്രമിച്ചത്.

പ്രൊഫ. ജോൺ  കുരാക്കാർ

No comments: