കാക്കി ജനങ്ങൾക്കുമേൽ
കൈവയ്ക്കാനുള്ള
ലൈസൻസല്ല '.
കേരള
പോലീസ് ബുദ്ധിയിലും
നീതി പുലർത്തുന്നതിലും
മുൻപന്തിയിലാണ് . പോലീസ്
സേനയിലുള്ള ഏതാനം
ചില ക്രിമിനലുകളാണ്
പോലീസ്സേനക്ക് നാണക്കേട്
ഉണ്ടാക്കുന്നത് . ജനങ്ങൾ
നമ്മുടെ പോലീസ്
ഇങ്ങനെയായിരിക്കണം എന്നാഗ്രഹിക്കുന്നു
. "നമ്മുടെ പോലീസുകാർ
നീതി പുലർത്തുന്നവരും,
ആത്മാർത്ഥതയുള്ളവരും, സത്യസന്ധരും,
ധൈര്യശാലികളും, ജനങ്ങളോട്
ബഹുമാനത്തോടെ പെരുമാറുന്നവരുമായിരിക്കണം.
അവർക്ക് ഉയർന്ന
അച്ചടക്കവും, സമൂഹത്തിലെ
എല്ലാ വിഭാഗങ്ങളോടും
തുല്യമായ സമീപനവും
ഉണ്ടാകണം. ജനങ്ങളുടെ
വിശ്വാസം നേടാനും,
നിയമം അനുസരിച്ച്
പ്രവർത്തിക്കാനും, സാമൂഹിക
സൗഹൃദം പ്രോത്സാഹിപ്പിക്കാനും
അവർ എപ്പോഴും
ശ്രമിക്കണം. "
കാര്യങ്ങൾ
ചെയ്യുമ്പോൾ പൂർണ്ണമായ
സത്യസന്ധതയും, പക്ഷപാതമില്ലായ്മയും
പുലർത്തണം.അപകടഘട്ടങ്ങളിലും
പ്രതിസന്ധികളിലും ധൈര്യമായി
നിലകൊള്ളണം.എല്ലാവരെയും
ബഹുമാനത്തോടെയും മാനുഷികതയോടെയും
സമീപിക്കണം. ഉയർന്ന
നിലവാരമുള്ള അച്ചടക്കം
പാലിക്കുകയും, നിയമപരവും
കൃത്യവുമായ നിർദ്ദേശങ്ങൾ
അനുസരിക്കുകയും ചെയ്യണം.ജനങ്ങളുടെ
ദുരിത സമയങ്ങളിൽ
അവരെ മനസ്സിലാക്കാനും
പിന്തുണ നൽകാനും
കഴിയണം.മത,
വംശ, ഭാഷാ,
പ്രാദേശിക ഭേദമില്ലാതെ
എല്ലാ വിഭാഗം
ജനങ്ങൾക്കിടയിലും സൗഹൃദം
വളർത്തണം.'മൃദുവായ
പെരുമാറ്റം, ദൃഢമായ
പ്രവർത്തനം' എന്ന്
അർത്ഥമാക്കുന്ന 'മൃദു
ഭാവെ, ദൃഢ
കൃത്യെ' എന്ന
സംസ്കൃത വാക്യം
ആണ് ഈ
സേനയുടെ ആപ്തവാക്യം
പൊലീസിന്റെ
മനോവീര്യം മൂന്നു
കാര്യങ്ങളെ ആശ്രയിച്ചാണ്
.പൊലീസ് വകുപ്പിലെ
നേതൃഗുണം, നീതി
നടപ്പാക്കൽ, സുതാര്യത
എന്നിവയാണവ. ക്രിമിനലുകളെ
ഒഴിവാക്കാനും പോലീസ്
സേനയിൽ അവർ
വരാതെ നോക്കാനും
സർക്കാരിന് കഴിയണം
. കാക്കി നീതിയുടെ
വസ്ത്രമാണ് . കാക്കിയണിഞ്ഞ
ക്രിമിനലുകൾ സേനയിൽ
ഉണ്ടാകരുത് .എസ്ഐ,
സിഐ, ഡിവൈഎസ്പി
തലങ്ങളിലുള്ളവരാണ് മിക്കപ്പോഴും
ജനങ്ങളുമായി നേരിട്ട്
ഇടപഴകുന്നത്. അവരതു
വേണ്ടരീതിയിൽ നിർവഹിക്കുന്നുണ്ടോ
എന്നുറപ്പാക്കാൻ എസ്പി,
ഡിഐജി, ഐജി,
എഡിജിപി, ഡിജിപി
തുടങ്ങിയവർക്ക് കഴിയണം
.
ഏതെങ്കിലും
പൗരന്റെ മനുഷ്യാവകാശം
നിഷേധിക്കപ്പെടുന്നില്ല എന്നുറപ്പാക്കേണ്ട
ചുമതല മേലധികാരികളിൽ
നിക്ഷിപ്തമാകുന്നു. പാവപെട്ട
ജനങ്ങൾക്ക് , മറ്റ്
സർക്കാർ വകുപ്പിൽ
പോകുന്നതുപോലെ ഭയം
കൂടാതെ പോലീസ്
സ്റ്റേഷനിൽ പോകാൻ
കഴിയണം . തക്കസമയത്ത്
നടപടിയെടുക്കാൻ ശേഷിയും
തന്റേടവുമുള്ളവരെയാണ് പോലീസ്
മേധാവികളെയാണ് ഇന്ന്
ആവശ്യം . ചില
പോലീസ്കാർ തങ്ങളണിഞ്ഞിരിക്കുന്ന
കാക്കി ജനങ്ങൾക്കുമേൽ
കൈവയ്ക്കാനുള്ള ലൈസൻസാണെന്ന്
തെറ്റിദ്ധരിച്ചിരിക്കുന്നു .
വിദ്യാസമ്പന്നരും
ജനങ്ങളുമായി മാന്യമായി
ഇഅനിവാര്യമാണ് ടപഴകുന്നവരുമാണ്
കേരള പൊലീസ്.
ആധുനികവൽക്കരണത്തിലും സൈബർ
പൊലീസ് മേഖലയിലും
സ്റ്റേഷനിൽ സിസിടിവിയടക്കം
സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിലും
കേരളം മുന്നിലാണ്.
പാവപ്പെട്ടവരെ സഹായിക്കുന്ന
ധാരാളം പോലീസ്കാരെ
ഈ ലേഖകന്
അറിയാം . എന്തായാലും
നമ്മുടെ പോലീസ്
സേനയിൽ ഒരു
ശുദ്ധീകരണം അനി
വാര്യമാണ് '
പ്രൊഫ്.
ജോൺ കുരാക്കാർ
No comments:
Post a Comment