Pages

Friday, September 19, 2025

ഗാസയിൽ നിന്ന് നിലവിളി ഉയരുന്നു ഗാസാ കണ്ണീരിൽ നിന്ന് കണ്ണീരിലേക്ക്---പ്രൊഫ്. ജോൺ കുരാക്കാർ

 

ഗാസയിൽ നിന്ന് നിലവിളി ഉയരുന്നു

ഗാസാ കണ്ണീരിൽ നിന്ന് കണ്ണീരിലേക്ക്

 

ഗാസയിൽ നിന്ന്  നിലവിളി ഉയരുന്നു , ഗാസ  കണ്ണീരിൽ നിന്ന് കണ്ണീരിലേക്ക്.ഇസ്രായേലും ഹമാസും തമ്മിലുള്ള രണ്ട് വർഷം നീണ്ട യുദ്ധത്തിൽ പലസ്തീൻകാരുടെ മരണസംഖ്യ 65,000 കടന്നു. പല രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ഹമാസിന്റെ പോരാളികൾ ഏകദേശം 1,200 പേരെ കൊല്ലുകയും ഇസ്രായേലിനുള്ളിൽ നിന്ന് 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിൻറെ  തുടർച്ചയാണ്  ഗാസയിലും  മറ്റും നടന്ന സംഭവവികാസങ്ങൾ .

ഇസ്രായേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിക്കാൻ ലോകമെമ്പാടും മെഴുകുതിരി വെളിച്ചത്തിൽ അനുശോചനങ്ങൾ നടന്നു .തെൽ അവീവ് മുതൽ പാരീസ് വരെയും ന്യൂയോർക്ക് വരെയും ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടാൻ പദ്ധതിയിടുന്നു. വെടിനിർത്തൽ ആവശ്യപ്പെട്ട് മാർച്ചുകളും പ്രതിഷേധങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്

ഇസ്രായേലിലുടനീളം, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ദിനമായി അനുസ്മരണ പരിപാടികൾ നടക്കും. ബന്ദികളാക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്ത ഇസ്രായേലികളുടെ കുടുംബാംഗങ്ങളുടെ നേതൃത്വത്തിലാണ് അനുസ്മരണ ചടങ്ങു്.മരണം മുന്നില്കണ്ട മനുഷ്യരാണ് ഗാസയിലുള്ളത്' ഭൂമിയിൽ  ഒരു നരകം ഉണ്ടെങ്കിൽ അത് ഇതാണ് ,ഇതാണ് എന്ന് പറയുന്ന അവസ്ഥയിലാണ്  ഗാസ .

"ഞങ്ങൾക്ക് ഗാസ നഗരം വിട്ടുപോകാൻ താൽപ്പര്യമുണ്ടെങ്കിൽ പോലും, തിരിച്ചുവരാൻ കഴിയുമെന്ന് എന്തെങ്കിലും ഉറപ്പുണ്ടോ? യുദ്ധം എപ്പോഴെങ്കിലും അവസാനിക്കുമോ? അതുകൊണ്ടാണ് ഞാൻ എന്റെ നാടായ സബ്രയിൽ മരിക്കാൻ ആഗ്രഹിക്കുന്നത്," ഒരു സ്കൂൾ അധ്യാപകൻ  പറഞ്ഞു .ഹമാസിന്റെ അന്ത്യം കാണാതെ പിന്നോട്ടില്ല എന്ന് ഇസ്രേയേൽ പ്രധാനമന്ത്രി പറഞ്ഞു .ഗാസ സിറ്റി പിടിച്ചെടുക്കാനുളള ഇസ്രയേലിന്റെ കരയുദ്ധം തുടങ്ങി കഴിഞ്ഞു .ഗാസയിൽ  ഇന്റര്നെറ്റ് സേവനവും ഏറെക്കുറെ പൂര്ണമായും വിച്ഛേദിച്ചു. കരയുദ്ധം ആരംഭിച്ചതോടെ ഗാസ സിറ്റിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായി ഐഡിഎഫ് പറഞ്ഞു.

രണ്ടുവര്ഷമായി യുദ്ധത്തിനു നടുവില്ജീവിക്കുന്ന ഗാസയിലെ ജനങ്ങള്ക്കിടയില്പട്ടിണി മരണവും ഇപ്പോള്സ്ഥിരം കാഴ്ച്ചയാണ്. മുന്നൂറിലധികം കുട്ടികള്പട്ടിണി മൂലം മരിച്ചു. ഭക്ഷണ ക്യാംപിന് മുന്നില്മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളും മിസൈലാക്രമണത്തില്കൊല്ലപ്പെട്ടു. ഒരുനേരത്തെ ആഹാരത്തിനും മരുന്നിനും വേണ്ടി കാത്തുനില്ക്കുന്നവരെപ്പോലും വിടാതെ ആക്രമിക്കുകയാണ് ഇസ്രയേല്‍.ഒറ്റ രാത്രി, ഗാസ സിറ്റിയില്ഇസ്രയേല്കൊലപ്പെടുത്തിയത് 91 പേരെ, പലായനം ചെയ്തത് ആയിരക്കണക്കിന് പേര്‍.കഴിഞ്ഞ 23 മാസത്തിനിടെ മാത്രം 21,000 കുഞ്ഞുങ്ങളടക്കം 65,000 പേർ മരിച്ചുവീണ മണ്ണാണ് ഗാസ. 90 ശതമാനം വീടുകളും 94 ശതമാനം ആശുപത്രികളും 97 ശതമാനം സ്കൂളുകളും തകർക്കപ്പെട്ട നാട്ടിൽ ഓരോ മണിക്കൂറിലും ഓരോ കുട്ടിവീതം ഇസ്രയേലിന്റെ ആക്രമണത്തിൽ മരിക്കുന്നു. ഗാസയിൽ ഇസ്രയേൽ വംശഹത്യയാണു നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യുഎൻ അന്വേഷണ കമ്മിഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ഇസ്രയേൽ- പലസ്തീൻ പ്രശ്നത്തിനു ദ്വിരാഷ്ട്ര പരിഹാരം ഉടൻ ഉണ്ടാകണമെന്നും യുഎൻ പൊതുസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയം പത്തിനെതിരെ 142 വോട്ടുകൾക്കാണു പാസായത്.  ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസാ മുനമ്പിൽനിന്നു പലസ്തീനികളെ തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രയേൽ മൂന്നു ദിവസം മുൻപു കരയാക്രമണം ആരംഭിച്ചത്.ഇസ്രായേൽ ആക്രമണങ്ങളെത്തുടർന്ന് ഏകദേശം ഒരു ദശലക്ഷം ആളുകൾ ഗാസ നഗരം വിട്ടുപോയി. 450,000 സിവിലിയന്മാരെ ഒഴിപ്പിച്ചു. വ്യോമാക്രമണങ്ങൾ തുടരുന്നതിനാൽ തെക്കൻ ഗാസയിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളെക്കുറിച്ച് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. കഴിഞ്ഞ മാസം ഗാസ മുനമ്പിൽ നിന്ന് ഏകദേശം ഒരു ദശലക്ഷം ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

2023 ഒക്ടോബറിൽ ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണങ്ങളെ യുഎൻ പൊതുസഭയും പലസ്തീനെ പിന്തുണയ്ക്കുന്ന ഒട്ടേറെ രാജ്യങ്ങളും അപലപിച്ചിട്ടുണ്ട്. ഹമാസ് ആയുധം ഉപേക്ഷിച്ച് ഗാസയെ പലസ്തീൻ അതോറിറ്റിക്കു വിട്ടുകൊടുക്കണമെന്നതും ഒത്തുതീർപ്പു വ്യവസ്ഥകളിലൊന്നായി യുഎൻ മുന്നോട്ടുവച്ചിട്ടുമുണ്ട്. ഗാസയിൽ അടിയന്തരമായി സമാധാനം പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലോകരാജ്യങ്ങൾ അതിനായി കൈകോർക്കാൻ ഇനിയും വൈകിക്കൂടാ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: