കേരളത്തിൽ സ്ത്രീക്കും പുരുഷനും
മാന്യമായി ജീവിക്കാൻ കഴിയണം.
കേരളത്തിൽ ഇക്കിളി കഥകൾക്ക് സാധ്യത വളരെ കൂടുതലാണ്. വ്യക്തിയെ മോശമായിചിത്രീകരിക്കാൻ ഇടതു വലതു പാർട്ടികൾ മത്സരിക്കുന്നു. പുരുഷമാരും സ്ത്രീകളും സമൂഹത്തിൽ അപമാനിക്കപ്പെടുന്നു. നാടിന്റെ സംസ്ക്കാരം അറിയാത്തവർ. പുരുഷന്മാരെ തകർക്കാൻ വേണ്ടി ചില സ്ത്രീകളെ രംഗത്ത് ഇറക്കുന്നു. കുറെ കഴിയുമ്പോൾ പിൻവലിയുന്നു. സ്ത്രീകളെ അപമാനിക്കാൻ വേണ്ടി ഇല്ലാകഥകൾ മെനയുന്നു. അതിൽ ചില പുരുഷമാരും ബലിയാടാകുന്നു.
ഈ ഇക്കിളി കഥകൾ കേട്ട് ഭയന്ന് ഇന്നാരും വീട്ടിൽ ഇരിക്കുന്നില്ല. അവർ അവരുടെ കർമ്മമേഖലകളിൽ തന്നെ പ്രവർത്തിക്കുന്നു. എന്തിന് ഇതുപോലെയുള്ള കഥകൾ പ്രചരിപ്പിക്കുന്നു. ഇത് 21ആം നൂറ്റാണ്ട് ആണ്.നേരിനു വേണ്ടി തല ഉയർത്തി നിവർന്ന് നിൽക്കുന്നവർക്ക് ഒന്നിനെയും ഭയക്കേണ്ട ആവശ്യമില്ല.പട്ടികൾകുരയ്ക്കട്ടെ, അതിനു കുരയ്ക്കാതിരിക്കാനാവില്ല.ഒരു കാര്യം ഞാൻ പറയട്ടെ."സ്ത്രീകളും പുരുഷന്മാരെയും സമൂഹമധ്യത്തിൽ അവഹേളിക്ക പെടുന്നത് മര്യാദകേടാണ്, തെറ്റാണ് അത് ചെയ്യാൻ പാടില്ല. അങ്ങനെ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ ചെയ്താൽ,ആരെയും കുറെ കാലത്തേക്ക് കളങ്കിതരാക്കാനും,അപമാനിക്കാനും പറ്റും.എന്നാൽ അധികം താമസിക്കാതെ അവർ കൂടുതൽ ശക്തിയോടെ വരും.ഇവിടെസ്ത്രീക്കും പുരുഷനും മാന്യമായി ജീവിക്കാൻ കഴിയണം.
പ്രൊഫ. ജോൺ കുരാക്കാർ
No comments:
Post a Comment