നിങ്ങളിൽ പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ.
തെരഞ്ഞെടുപ്പ്
അടുത്തു കഴിഞ്ഞപ്പോഴേക്കും
കേരളം ആകെ
കലങ്ങി മറിഞ്ഞു.
ഇക്കിളി വാർത്തകൾ
ഇഷ്ടപെടുന്ന ഒരു
സംസ്ഥാനം ഭാരതത്തിൽ
കേരളം മാത്രമാണ്.ലോകത്ത്
ഇതുപോലെ ഒരു.
പ്രദേശം വേറെ
ഉണ്ടാകില്ല.
കേരളത്തിലെ
എല്ലാ മാധ്യമങ്ങളും
രാഷ്ട്രീയ പാർട്ടികളും
നേതാക്കമാരും പഴയ
ഒരു പീഡന
വാർത്തയുടെ പിറകെ
പോകുകയാണ്.
ഇപ്പോൾ
പട്ടിണിയെ കുറിച്ച്
ചർച്ചയില്ല, തൊഴിൽ
ഇല്ലായ്മ ഒരു
ഒരു. പ്രശ്നമല്ല,
ചെറുപ്പക്കാർ കൂട്ടത്തോടെ
നാടുവിടുന്നതിൽ പ്രയാസമില്ല.
രോഗികൾ അനുദിനം
വർധിക്കുന്നതിൽ പ്രയാസമില്ല,
കൃഷിനശിക്കുന്നതിൽ പ്രയാസമില്ല.
നമ്മുടെ. കുട്ടികൾ
ലഹരി മാഫിയകളുടെ
പിടിയിൽ. അമരുന്നതിൽ
പ്രയാസമില്ല. അതി
ദയനീയം?
ഒരു
പീഡനം നടന്നു
കഴിഞ്ഞിട്ട് വർഷങ്ങൾ
കഴിഞ്ഞതിനു ശേഷം
ചില സ്ത്രീകൾ
പരാതിയുമായി മുന്നോട്ട്
പോകുന്നു. അത്രയും
കാലം വേണ്ടി
വരുമോ അതൊരു
പീഡനം ആയിരുന്നു
എന്ന് അവർക്ക്
തിരിച്ചറിയാൻ..?
എന്തുകൊണ്ട്
ഈ സ്ത്രീകൾ
പരാതിയുമായി പോലീസിനെ
സമീപിക്കുന്നില്ല.രണ്ടുപേരും
ഒരേപോലെ ആഗ്രഹിച്ചു
നടത്തിയ ഒരു
കാര്യത്തിൽപുരുഷൻ മാത്രം
എങ്ങനെ തെറ്റുകാരനാകും?പല
കാര്യത്തിലും സ്ത്രീകൾ
തങ്ങൾക്കുള്ള പ്രിവിലേജ്
മിസ്സ് യൂസ്
ചെയ്യുന്നതായി എനിക്ക്
തോന്നിയിട്ടുണ്ട്.
സ്ത്രീകൾക്ക്
നേരെയുള്ള അതിക്രമങ്ങൾ
തടയാൻ എല്ലാം
രാഷ്ട്രീയ പാർട്ടികളും
പോലീസും ജനങ്ങളും
ഒന്നിക്കണം. സ്ത്രീ
പീഡനങ്ങൾ, ആരു
നടത്തിയാലും, ഏത്
രാഷ്ട്രീയ പാർട്ടി
നേതാക്കൾ നടത്തിയാലും
ഒരു പോലെ
കാണണം. പീഡനത്തിന്റെ
കാഠിന്യം അളക്കാൻ
നേതാക്കന്മാർ മെനക്കേടരുത്.
പോലീസിന്റെ ഡ്യൂട്ടി
അവർ ചെയ്യട്ടെ.ഭൂമികുലുക്കം
അളക്കുന്നതുപോലെ ഓരോരുത്തരുടെയും
പീഡന തീവ്രത
അളക്കാൻ കഴിയുന്ന
ഒരു യന്ത്രം
കണ്ടു പിടിക്കാൻ
ശ്രമിക്കുക?
ഒരാൾക്ക്
സ്വന്തം പാർട്ടിയിൽ
നിന്നും എതിർ
ചേരിയിലുള്ള മറ്റൊരു
പാർട്ടിയിലേക്ക് മാറാൻ
വലിയ പ്രയാസമൊന്നുമില്ല.
ഷർട്ട് പോലും
മാറേണ്ട ആവശ്യമില്ല.അടുത്ത്
നിന്നവർ എതിർ
ചേരിയിലേക്ക് പോകുമ്പോൾ
തങ്ങളെ വളർത്തി
വലുതാക്കിയ ആ
പാർട്ടി ചിലർക്ക്
തെമ്മാടി
പാർട്ടിയാകും.
രാഹുൽ
മാങ്കൂട്ടത്തിൽ
എംഎൽഎ
സ്ഥാനം
രാജിവയ്ക്കണമോ
വേണ്ടയോ എന്ന്
തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ.
പാർട്ടിയാണ്. പൊതുജന
ദൃഷ്ടി കുറ്റവാളികളായിട്ടിട്ടുള്ളവർ
എല്ലാം രാഷ്ട്രീയ
പാർട്ടികളിലുമുണ്ട്.കോടതിയിൽ
കുറ്റപത്രം നൽകിയവർവരെയുണ്ട്.
ആദർശശാലികളായ ചെറുപ്പാക്കാർ
ഇന്ന് രാഷ്ട്രീയ
പാർട്ടികളിൽ വരുന്നില്ല
എന്നത് സത്യമാണ്.ആരോടും
വിരോധമില്ലാത്ത,ജനകീയ
മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ
ഇല്ലാതാക്കാൻ ഒരു
സ്ത്രീയെ കൊണ്ടുവന്നത്
കേരളത്തിലെ ജനങ്ങൾ
കണ്ടതാണ്. ഉമ്മൻചാണ്ടിയെ
വേട്ടയാടാൻ വന്ന
സംഘത്തെ സംരക്ഷിക്കാൻ
പോലും
അദ്ദേഹത്തിന്റെ സ്വന്തം
പാർട്ടിക്ക് കഴിഞ്ഞില്ല.
നമ്മുടെ സ്ത്രീകൾക്കു
നേരെ അതിക്രമങ്ങൾ
നടക്കുന്ന ഈ കാലഘട്ടത്തിൽ
അതൊന്നും പരിഹരിക്കാതെ
പാർട്ടികൾ അന്വോന്യം
ചെളി വാരിയെറിയുമ്പോൾ
ഒരോരുത്തരും അവരവരുടെ
പിന്നാമ്പുറങ്ങളെക്കുറിച്ച് ഓർക്കുന്നത്
നന്നായിരിക്കും.ആരാണ്
സംശുദ്ധരായിട്ടുള്ളത്.നിങ്ങളിൽ
പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ.
ജോൺ
കുരാക്കാർ
മുംബൈ
No comments:
Post a Comment