Pages

Monday, September 15, 2025

നമ്മുടെ രാഷ്ട്രീയക്കാർ കുറെ പക്വതയും ബുദ്ധിയും.കാണിക്കണം ജോൺ കുരാക്കാർ ബോംബെ

 

നമ്മുടെ രാഷ്ട്രീയക്കാർ കുറെ പക്വതയും ബുദ്ധിയും.കാണിക്കണം

ഇന്ന് ആരെയും, മുഖ്യമന്ത്രിയെ പോലും തകർക്കാൻ ആറ്റം ബോംബ് വേണ്ട. ഗുണ്ടകൾ വേണ്ട, റോബെർട്ടുകൾ വേണ്ട, വെറും ഒരു സെക്സ് ബോംബ് മാത്രം മതി.. അതിനു തയാറായി കേരളത്തിൽ ആളുണ്ട്.

ഇലക്ട്രോണിക്ക്, കമ്പ്യൂട്ടർ യുഗത്തിലാണ്നാം ഇന്ന് ജീവിക്കുന്നത്. ഇന്ന് യുവാക്കൾ സൗഹൃദം ഉണ്ടാക്കുന്നതും പുതുക്കുന്നതും നിലനിർത്തുന്നതുമെല്ലാം ഫേസ്ബുക്, വാട്സാപ്പ് തുടങ്ങിയ നവീന സോഷ്യൽ മീഡിയ മുഖാന്തരമാണ്‌. സ്ത്രീ പുരുഷ സമത്വം വളരെ കൂടുതലുള്ള കാലമാണ്. ചാറ്റ് ചെയ്യുകയും മെസ്സേജ് അയക്കുകയുംചെയ്യുന്ന രീതി സർവ സർവ സാധാരണമാണ്‌. ആണിനും പെണ്ണിനും പരസ്പരം താല്പര്യം തോന്നുന്നത് തെറ്റല്ല. ഒരു പുരുഷൻ മോശം മെസ്സേജ് ഇട്ടാൽ, തനിക്ക് ഇഷ്ടമില്ലാത്ത കാര്യം ആവശ്യപ്പെട്ടാൽ സ്ത്രീ എന്താണ് ചെയ്യേണ്ടത്.ഇഷ്ടമാവാത്ത മെസ്സേജ് ബ്ലോക്ക്ചെയ്യാനുള്ള സംവിധാനം ഉപയോഗിക്കാം, മാതാപിതാക്കളോട് പറയാം, വിവാഹം കഴിഞ്ഞവരാണങ്കിൽ വേണമെങ്കിൽ പങ്കാളിയോട് പറയാം. ചെയ്യാൻ കഴിയുന്നത് ഒന്നും ചെയ്യാതെ രണ്ടുപേരും ഒരേപോലെ ആഗ്രഹിച്ചു രഹസ്യമായി നടത്തിയ ഒരു കാര്യത്തിൽപുരുഷൻ മാത്രം എങ്ങനെ തെറ്റുകാരനാകും?കാണാൻ കൊള്ളാവുന്ന, കയ്യിൽ ധാരാളം കാശുള്ള,അധികാരവും പ്രതാപവും ഉള്ള ആളുകളെ തേടിയുള്ള യാത്ര ലക്ഷ്യ സ്ഥാനത്ത് എത്താറില്ല. ഉമ്മൻ ചാണ്ടിയെ പോലുള്ള പിതൃതുല്യരെ പോലും വെറുതെ വിടാത്ത കാലമാണെന്ന് എല്ലാ യുവാക്കളും ഓർക്കുന്നത് നല്ലത്. ഇവിടെ രാഷ്ട്രീയം ഞാൻ കാണുന്നില്ല. ഒരു സ്ത്രീ ഒരു പുരുഷന് കൊടുക്കുന്ന അവസരമാണ് അവനു അവളുടെ ജീവിതത്തിലേക്ക് കടന്നുകയറാൻ വഴിയൊരുക്കുന്നത്. അവനെ ഇഷ്ടമെങ്കിൽതുറന്ന് സമ്മതിക്കുക.. ഇഷ്ടമില്ലെങ്കിൽ തുറന്നു നിരാകരിക്കുക.. ഇതൊന്നും ചെയ്യാതെ വർഷങ്ങൾ കഴിഞ്ഞിട്ട് പരാതിയുമായി നടക്കുന്നത് ശരിയാണോ?

പുരുഷൻ ആയാലുംസ്ത്രീ ആയാലും മാന്യമായി വസ്ത്രം. ധരിച്ചു നടക്കുന്നതാണ് നല്ലത്. കേരളത്തിൽ മാറു മറക്കാനുള്ള അവകാശം ദീർഘകാലം. സമരം ചെയ്തു നേടിയതാണ്എന്ന് നമ്മുടെ പുതു തലമുറയിലെ പെൺകുട്ടികൾ. അറിയണം.

അകത്തിടണ്ട തുണി അകത്തും പുറത്തിടേണ്ടത് പുറത്തും ഇടുന്നതാണ് നല്ലത്. അകത്തിട്ട് നടക്കേണ്ട തുണി പുറത്തിട്ടുസ്ത്രീകൾ നടന്നാൽ ചില പുരുഷമാർക്ക് ഇഷ്ടമാണ് എങ്കിലും സ്വന്തം വീട്ടിലെ പെണ്ണ് അങ്ങനെ നടക്കാൻ ഒരു പുരുഷനും ആഗ്രഹിക്കുന്നില്ല.

രാഷ്ട്രീയക്കാർ കുറെ പക്വതയും ബുദ്ധിയും.

കാണിക്കണം.ഇടപഴകുന്ന ആൾക്കാർ ആരെന്നു മനസ്സിലാക്കാൻ ശ്രമിക്കണം.

കഷ്ടകാലം എല്ലാവർക്കും വരും സമൂഹത്തിൽ ഉയർന്നു വരുന്ന യുവാക്കൾ സെക്സ് ബോംബുകളെ എപ്പോഴും ഭയക്കണം

ജോൺ കുരാക്കാർ

ബോംബെ

 

No comments: