നായ്ക്കളെ ദത്തടുക്കാനുള്ള ഒരു അവസരം നായ് സ്നേഹികൾക്ക് കൊടുക്കണം.
"
ഓരോ വർഷവും
ആയിരക്കണക്കിന് ആളുകളാണ്
നായ ആ.ക്രമണത്തിന്
ഇരയാകുന്നത്.4 വയസുകാരൻ
തെരുവിൽ വച്ച്
പകൽ വെളിച്ചത്തിൽ
മരിക്കുമ്പോൾ നായ
പ്രേമികളുടെ കരുണ
ഈ കുഞ്ഞിനോടോ
കടിച്ചു കൊന്ന
പട്ടിയോടോ?
നായ്ക്കളോടുള്ള
കരുണ നായ
പ്രമികൾക്ക് മരിച്ച
കുട്ടികളോട് ഇല്ലാത്തത്
എന്തുകൊണ്ട്?
കരുണ
വാലാട്ടുന്നവർക്കു മാത്രമാണോ?
നായകളെ
സ്നേഹിക്കുന്നതിൽ തെറ്റില്ല,
മനുഷ്യരിൽ വളരെ
പേർ നായയെ
സ്നേഹിക്കുന്നവരാണ്. പക്ഷേ
അവയെ സ്നേഹിക്കേണ്ടത്
നിങ്ങളുടെ വീടുകളിലും,
നിങ്ങളുടെ ആഡംബര
ബംഗ്ലാവുകളിലും, മനോഹരമായ
പൂന്തോട്ടങ്ങളിലും ആയിരിക്കണം.
പാവപ്പെട്ട കുഞ്ഞുങ്ങളെയും
അവശേരെയും തെരുവ്
നായ്കൾക്ക് വിട്ടുകൊടുക്കാൻ
കരുണയുള്ള മനുഷ്യർക്കാവില്ല.
മനുഷ്യരെ കടിച്ചുകീറുന്ന
നായ്ക്കളെ ഒഴിവാക്കാൻ
സർക്കാർ സംവിധാനങ്ങൾ
ഒന്നിക്കണം. തെരുവ്
നായ്ക്കളെ ദത്തടുക്കാനുള്ള
ഒരു അവസരം
നായ് സ്നേഹികൾക്ക്
കൊടുക്കുന്നത് നന്നായിരിക്കും.കൂടാതെ
ഷെല്ട്ടറുകള്‍, വന്ധ്യംകരണം,
കുത്തിവെയ്പ്പ്, കമ്മ്യൂണിറ്റി
കെയര്‍ എന്നിവ
ഉറപ്പാക്കി ഈ
പ്രശ്നം പരിഹരിക്കണം.
ഇതിലൂടെ പൊതുജനങ്ങളുടെ
സുരക്ഷ ഉറപ്പാക്കാനും
ഒപ്പം നായ്ക്കളോട്
കരുണ കാണിക്കാനും
കഴിയും.
പ്രൊഫ.
ജോൺ കുരാക്കാർ
പൂനെ
No comments:
Post a Comment