കട്ടച്ചിറയിൽ പാത്രിയാർക്കീസ് വിഭാഗം
എന്തിനു വീണ്ടും ശവസംസ്ക്കാര നാടകം നടത്തുന്നു?
മലങ്കര ഓർത്തഡോൿസ് സഭയുടെ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ മൃതദേഹം സംസ്ക്കരിക്കുന്നതിന് തടസമില്ലെന്നിരിക്കെ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിഘടിത വിഭാഗം ശ്രമിക്കുകയാണ്. പള്ളി സെമിത്തേരി തുറന്നിട്ടിരിക്കുകയാണ്. രാജ്യത്തെ വിധികൾക്ക് അനുസൃതമായും, സംസ്ഥാന സർക്കാരിന്റെ സെമിത്തേരി ഓർഡിനൻസിന് വിധേയമായും മൃതദേഹം സംസ്ക്കരിക്കുന്നതിനെ ആരും എതിർത്തിട്ടില്ല.സംസ്ക്കാരം നടത്തിക്കൊടുക്കുവാനുള്ള സന്നദ്ധത ഇടവക വികാരി ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്തു. നിയമപരമായി അധികാരമില്ലാത്ത വിഘടിത വിഭാഗത്തിലെ വൈദികർ പള്ളിയിലും സെമിത്തേരിയിലും പ്രവേശിക്കുന്നതിനെയാണ്. പോലീസ് തടഞ്ഞത്.അധികാരമില്ലാത്ത സ്ഥലത്ത് അനധികൃതമായി പ്രവേശിക്കുന്നത് നിയമപരമായി വിലക്കുക എന്നത് നിയമപാലകരുടെ കടമയാണ്.
മലങ്കരസഭയുടെ 6 പള്ളികൾ സംബന്ധിച്ച കേസ് ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെ മന:പ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള. നാടകമാണ് ഇപ്പോൾ അരങ്ങേറുന്നത്. മുളന്തുരുത്തി പള്ളിയിൽ 20 വർഷം മുൻപ് മരിച്ച വ്യക്തിയുടെ കല്ലറയിൽ ആരാധന നടത്തണമെന്ന വിഘടിത വിഭാഗത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതോന്നും ഇവർ അറിഞ്ഞില്ലെന്ന് തോന്നുന്നു.നിയമപ്രകാരം നിയമിതനായ വികാരിയോട് ആവശ്യം ഉന്നയിക്കൂവെന്ന് കോടതി ഉത്തരവിട്ടത് ഏതാനും ദിവസം മുൻപാണ്. മലങ്കര സഭയുടെ പള്ളികൾ ഇപ്പോൾ പൂർണ്ണ സമാധാനത്തോടെയാണ് പ്രവർത്തിക്കുന്നത്. വിധി നടപ്പിലാക്കിയ 65 ലധികം വലിയപ്പള്ളികളിൽ യാതൊരു പ്രശ്നവുമില്ല. മറ്റു പള്ളികളിൽ കൂടി വിധിനടപ്പാക്കുന്നത്തോടെ സഭയിൽ പൂർണ സമാധാനം കൈവരും. യോജിക്കണമെന്ന് ആആഗ്രഹിക്കുന്നവർ ആ പള്ളിയിൽ നിന്ന് വിട്ടുപോകില്ല. അല്ലാത്തവർ പുതിയ ആരാധനാലയങ്ങൾ പണിത് യാക്കോബായ പേരിൽ തൽക്കാലം. പോകും. യാക്കോബായ എന്നത് മലങ്കര ഓർത്തഡോൿസ് സഭയുടെ വിളി പേരാണ് എന്ന് പാത്രിയാർക്കീസ് വിഭാഗത്തിന് അറിയാം.
പ്രൊഫ. ജോൺ കുരാക്കാർ
മുംബൈ
No comments:
Post a Comment