Pages

Monday, September 15, 2025

അവസാനം സിസ്റ്റം തോറ്റു ഡോക്ടർ ഹാറീസ് ജയിച്ചു. പ്രൊഫ. ജോൺ കുരാക്കാർ മുംബൈ.

 

അവസാനം സിസ്റ്റം തോറ്റു

ഡോക്ടർ ഹാറീസ് ജയിച്ചു.

തിരുവനന്തപുരം മെഡിക്കല്കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെ കുടുക്കാന്ചെയ്യാവുന്നതെല്ലാം ആരിഗ്യവകുപ്പും കൂട്ടാളികളും. ചെയ്തു. ഒന്നും ഫലിച്ചില്ല.അവസാനം പ്രതികാര നടപടികള്ഉപേക്ഷിക്കാന്സര്ക്കാര്നിര്ബന്ധിതരായിരിക്കുന്നു. ആരോഗ്യ വകുപ്പിലെ കുത്തഴിഞ്ഞ നിലയും സര്ക്കാരിന്റെ ഭരണ പരാജയവും മറയ്ക്കാന്ആരോഗ്യവകുപ്പ് ചെയ്യാവുന്നതൊക്കെ ചെയ്തു. അർപ്പണബോധമുള്ള വ്യക്തികളാണ്

ഡോക്ടർ ഹാരിസും നവീൻ ബാബുവും

രാഷ്ട്രീയക്കാരന്റെ തന്ത്രമോ മാനസികവസ്ഥയോ ഇവർക്ക് ഉണ്ടാവില്ല.നവീൻ ബാബുവിന്റെ അവസ്ഥ ഹാരീസിൽ ആഗ്രഹിച്ചവരും ഉണ്ടാകാം.

പ്രതിബദ്ധതയുള്ള ഒരു ഡോക്ടർ, ‘സിസ്റ്റത്തിലെ വീഴ്ചകൾ തുറന്നുകാട്ടിയപ്പോൾ ആരോഗ്യമന്ത്രിയുടെ അഹന്ത അത് സമ്മതിച്ചില്ല. ചെയ്യാവുന്ന രീതിയിലൊക്കെ ദ്രോഹിക്കാൻ ശ്രമിച്ചു. ഒടുവിൽ സത്യത്തിന്റെ മഹാബലത്തിനുമുന്നിൽ തോൽവി സമ്മതിക്കേണ്ടിവന്നതും കേരളം കണ്ടു.തന്നെ കുടുക്കാൻ ശ്രമിച്ചവർക്കെതിരേ തുറന്നടിച്ച് ഡോ. ഹാരിസ് ചിറക്കൽ. കേരളം കൂടെനിന്നപ്പോഴും ചില സഹപ്രവർത്തകർ തന്നെ ജയിലിൽ അയക്കാൻ ശ്രമിച്ചു. വെള്ളിനാണയങ്ങൾക്കുവേണ്ടി സഹപ്രവർത്തകനെ മരണത്തിലേക്കുവരെ എത്തിക്കാൻ ശ്രമിച്ചവരുണ്ട്. അവർക്ക് കാലം മാപ്പുനൽകട്ടെ.

പൊതുജനവും ബഹുഭൂരിപക്ഷം ഡോക്ടർമാരും അവരുടെ സംഘടനയും ഡോ. ഹാരിസിനൊപ്പമാണ്. സിസ്റ്റം നന്നാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഹാരിസിന് രാഷ്ട്രീയ ലക്ഷ്യമില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്ശക്തമായി പ്രതികരിക്കും. എന്തുവില കൊടുത്തും ഹാരിസിനെ സംരക്ഷിക്കും'- എന്നാണ് ഡോ. പി ജി ഹരിപ്രസാദ് പറഞ്ഞത്. ഒടുവിൽ സത്യത്തിന്റെ മഹാബലത്തിനുമുന്നിൽ തോൽവി ആരോഗ്യ വകുപ്പിന് സമ്മതിക്കേണ്ടിവന്നൂ എന്നത് സത്യമാണ്.സർക്കാർ ആശുപത്രികളിലെ വീഴ്ചകളെല്ലാം കണ്ടെത്തി പരിഹരിക്കുന്നതിനുപകരം പറഞ്ഞയാളെ പ്രതിക്കൂട്ടിലാക്കരുത്. അവസാനം സിസ്റ്റം തോറ്റുഡോക്ടർ ഹാറീസ് ജയിച്ചു.

പ്രൊഫ. ജോൺ കുരാക്കാർ

മുംബൈ.

 

No comments: