മലങ്കര ഓർത്തഡോൿസ് സഭയുടെ അധിപൻ -പരിശുദ്ധ കാതോലിക്കാ ബാവയുടെ കീഴിൽരണ്ടു പാത്രിയർക്കീസുമാരെ വാഴിക്കണം '
അന്ത്യോക്യൻ പാത്രിയർക്കീസിന്റെ നിയന്ത്രണത്തിൽ മലങ്കര സഭയിൽ ശ്രേഷ്ഠ് കാതോലിക്കയെ വാഴിച്ചതുപോലെ പരിശുദ്ധ കാതോലിക്കാ ബാവയുടെ കീഴിൽ രണ്ടു പാത്രിയർക്കീസുമാരെ വാഴിക്കണം 'അതിനു നിയമ തടസ്സമുണ്ടെങ്കിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ അധിപൻ Patriarch and Catholicos എന്ന സ്ഥാന നാമം ഉപയോഗിക്കണം
, എത്ത്യോപ്യൻ ഓർത്തഡോൿസ് സഭയിലും അർമേനിയൻ ഓർത്തഡോൿസ് സഭയിലും മറ്റും ഈ സ്ഥാനാനാമങ്ങൾ ഉപയോഗിക്കുന്നുണ്ട്ഓറിയന്റൽ ഓർത്തഡോൿസ് സഭകളുടെ ഓട്ടോസെഫലസ് ലിസ്റ്റിൽ ആറാമതായി മലങ്കര ഓർത്തഡോൿസ് സഭയും ഉണ്ട് .സ്വയം മൂറോൻ കൂദാശ നടത്താനും മെത്രാപ്പൊലിതാമാരെ വാഴിക്കാനും സ്വന്തം സഭാ തലവനെ വാഴിക്കാനുള്ള അധികാരം,1912 മുതൽ ഇന്ത്യൻ ഓർത്തഡോൿസ് സഭക്കുണ്ട് .1934 ഭരണ ഘടനയിൽ ഇതൊക്കെ വ്യക്തം .അന്ത്യോക്യൻ സിറിയൻ ഓർത്തോഡോക്സ് സഭയുടെ പാത്രിയർക്കീസ് ഇന്ത്യയിൽ ഒരു വിഭാഗത്തെ കൂടെ നിർത്താൻ ശ്രമം തുടങ്ങിയിട്ട് കാലങ്ങളേറെയായി .
പാത്രിയർക്കീസ് വിഭാഗം ഇന്ത്യൻ ഓർത്തഡോക്സ് സഭാ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി കലഹം സൃഷ്ടിക്കാൻഎന്നും ശ്രമിച്ചുകൊണ്ടിരിക്കും . ഇന്ത്യൻ കോടതികളിൽ നിന്ന് എന്നും തിരിച്ചടി മാത്രമാണ് ലഭിക്കുന്നത്. ഭിന്നിപ്പ് രൂക്ഷമായതോടെ മലങ്കര സഭയിൽ അന്ത്യോക്യൻ പാത്രിയർക്കീസിന്റെ സഥാനം മിക്കവാറും അസ്തമയ ബിന്ദുവിലാണ് . അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല എന്ന മുദ്രാവാക്യവുമായി ഒരു വിഭാഗം യാക്കോബായ എന്ന പേരിൽ കൂടെയുണ്ട് . അവർ ഓർത്തഡോൿസ് സഭയ്ക്ക് സമാന്തരമായി മുന്നോട്ടു പോകുന്നു കുറെ പള്ളികളും ധാരാളം വൈദീകരും ഏതാണ്ട് 25 ലധികം മെത്രാന്മാരും അവർക്കുണ്ട് . ഭാരതത്തിന്റെ പരമോന്നത കോടതിയുടെ വിധി അനുസരിക്കാതെ മുന്നോട്ടു പോകുന്നു . കുറെയൊക്കെ രാഷ്ട്രീയ സ്വാധീനവും അവർക്കുണ്ട് ,
.വൈദികരുടേയും സന്യസ്ഥരുടെയും മെത്രാന്മാരുടെയും തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ഓർത്തഡോൿസ് സഭ പുലർത്തിപ്പോന്ന സൂക്ഷ്മതയും വിവേകവും എടുത്തുപറയേണ്ടതാണ്.മലങ്കര സഭയുടെ പള്ളികൾ വെട്ടിപ്പിടിച്ച് കൈക്കലാക്കിയ പാത്രിയർക്കീസ് വിഭാഗത്തിൻറെ മുന്നിൽ974 മുതൽ 1995 വരേയും പിന്നീട് 2017 വരെയും ദീർഘനാളുകൾ കണ്ണീരോടെ ദൈവത്തി്ലാശ്രയിച്ച് കാത്തിരുന്ന സഭയാണ് മലങ്കര ഓർത്തഡോക്സ് സഭ. കേസ് കൊടുത്തത് പാത്രിയർക്കീസ് വിഭാഗമാണ് .കേസൊക്കെ തോറ്റപ്പോൾ കോടതി വിധി അന്യായവിധിയായി അവർക്ക് തോന്നി . ഓർത്തഡോൿസ് സഭയുമായി പിണക്കമുള്ളവരെയൊക്കെ അവർ കണ്ടു പിടിച്ച് ഓർത്തഡോൿസ് സഭയെ തെറിവിളിക്കാൻ പഠിപ്പിച്ചു . അനേകം കൊച്ചു ചാനലുകളെ സഭയ്ക്ക് എതിരെ തിരിച്ചുവിട്ടു , ഓർത്തോഡോസ്കാരുടെ ഈ ചാനലുകൾ വിശ്വാസികൾ കണ്ടതോടെ അവർ തടിച്ചു കൊഴുത്തു . എല്ലാ കേസുകളിലും പരാജയപെട്ടവർ വിധി ഏകപക്ഷീയമാണേ എന്ന് മുതലക്കണ്ണീരായി ഓടിനടക്കുന്നുഅയ്യോ പള്ളി പിടിക്കുന്നേ എന്ന് അലമുറയായി. ശവസംസ്കാരത്തിന് കോടതി അനുവദിച്ച മാർഗ്ഗമുണ്ടായിട്ടും കോടതി നിരോധിച്ച വൈദികരെക്കൊണ്ട് തന്നെ അടക്കിക്കണമെന്ന് വാശിയൊടെ നടക്കുന്നു .സഭാ ചരിത്രവവും പാത്രിയർക്കീസ് വിഭാഗത്തിന്റെ കഴിഞ്ഞകാല ചെയ്തികൾ അറിയാത്തവരും കാര്യമറിയാതെ ഓർത്തഡോൿസ് സഭയെ കുറ്റപ്പെടുത്തുന്നു ,. ഓർത്തഡോൿസ് സഭയിലെ ഒരു പ്രധാന വൈദീകനായ വെണ്ടറപ്പള്ളിലച്ചനെ വടവുകോട് പള്ളിയിൽപാത്രിയർക്കീസ് വിഭാഗം കൂക്കുവിളിയോടെ അടക്കിയതിൻ്റെ വീഡിയോ ഇന്നും സോഷ്യൽ മീഡിയായിൽ ഉണ്ട് . സഭ നേരിടുന്ന പ്രശ്നങ്ങളെ
നേരിടാൻ സഭയിലെ പിതാക്കന്മാർക്കും കഴിയുന്നില്ല
. വൈദീകരും
മെത്രാന്മാരും വഴിമാറി നടക്കുകയാണ് .ഈ തക്കം മുതലാക്കി കേരളത്തിലെ മലങ്കര സഭയിലെ യാക്കോബായ വിഭാഗം വ്യാജ വാർത്തകൾ സൃഷ്ടിച്ചും സമൂഹത്തിൽ കള്ളം പ്രചരിപ്പിച്ചും ചില മാധ്യമങ്ങളെ സ്വാധീനിച്ച് സ്വന്തം മാതൃ സഭയായ ഓർത്തഡോൿസ് സഭയെ പരിഹസിക്കുന്നു . പരിശുദ്ധ സഭയിലെ ആയിരകണക്കിന് വൈദീകരും മെത്രാൻരും ഇനിയും ഉറക്കം നടിച്ച് നടക്കരുത്
ജോൺ കുരാക്കാർ
No comments:
Post a Comment