Pages

Thursday, May 29, 2025

കരി ചൂണ്ടി കാട്ടുന്നവരെ കരി പുരട്ടുന്നവരായി കാണരുത്

 

കരി ചൂണ്ടി കാട്ടുന്നവരെ

കരി പുരട്ടുന്നവരായി കാണരുത്

മലങ്കര ഓർത്തഡോൿസ് സഭയ്ക്ക് വലിയ പ്രതിസന്ധികളൊന്നുമില്ല.മലങ്കര സഭയിൽ അന്ത്യോക്യ പാത്രിയാർക്കീസിന്റെ പരമാധികാരം ആഗ്രഹിക്കുന്ന ഒരു വിഭാഗമുണ്ട് എന്നത് സത്യമാണ് ', അമ്മയെ മറന്നാലും അന്ത്യോക്യയെ മറക്കില്ല എന്നാണു അവർ പറയുന്നത് . മലങ്കര ഓർത്തഡോൿസ് സഭയുടെ വിളിപേരായ " യാക്കോബായാ എന്നാണു അവർ മിക്കപ്പെഴും പറയുന്നത് . ചിലപ്പോൾ യാക്കോബായ ഓർത്തഡോൿസ് എന്നും പറയാറുണ്ട് . യാക്കോബായ വിഭാഗമായി നിൽക്കുന്നവരും ഓർത്തോഡോസ്കാർ തന്നെയാണ് . വേഷം ഒരു പോലെ , ആരാധന ഒന്ന് തന്നെ ,പള്ളി യും ഒന്ന് തന്നെ , സംസ്ക്കാരം ഒന്ന് തന്നെ , ഇവർ സഹോദരങ്ങളും അടുത്ത ബന്ധുക്കളുമാണ് . രണ്ടു വിഭാഗഗത്തെയും തിരിച്ചറിയാനും പ്രയാസം. മദ്ധ്യസ്ഥരും പരിശുദ്ധമാരും ധാരാളം ഇരുവിഭാവത്തിനും ഉണ്ട് . വിശുദ്ധ മർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൻ കീഴിലുള്ള സഭയാണ് മലങ്കര ഓർത്തഡോൿസ് സഭ . പരിശുദ്ധ മാർത്തോമ്മാ ശ്ളീഹായുടെ പിൻഗാമിയാണ് പരിശുദ്ധ കാതോലിക്കാ ബാവ .

വിശുദ്ധ പത്രോസിൻറെ സിംഹാസത്തിൽ കീഴിലുള്ള സഭയാണ് അന്ത്യയോക്യൻ ഓർത്തഡോൿസ് സഭയുടെ അധിപനാണ് പരിശുദ്ധ പാത്രിയർക്കീസ് . അദ്ദേഹം ഭരിക്കുന്ന മലങ്കര സഭയിലെ ഒരു വിഭാഗമാണ് യാക്കോബായ വിഭാഗം .ഇവരെ പാത്രിയർക്കീസ് വിഭാഗം എന്നും വിളിക്കുന്നു . മലങ്കര ഓർത്തഡോൿസ് സഭയാണ് ഇന്ത്യൻ ഓർത്തഡോൿസ് സഭ എന്ന് അറിയപ്പെടുന്നത് , ഓരോ രാജ്യത്തെ ഓർ ഓർത്തഡോൿസ് സഭകൾ സ്വതന്ത്രവും സ്വയം ശീർഷകത്വം ഉള്ളതും ഭരണഘടന ഉള്ളതും നിലപാട് ഉള്ളതുമാണ് . ഏറ്റവും വലിയ ജനാധിപത്യ സഭയാണ് ഇന്ത്യൻ ഓർത്തഡോൿസ് സഭ , സഭാ ഭരണഘടന അനുസരിച്ചാണ് ഭരണം നടത്തുന്നത് . ഭരണഘടനക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ മേല്പട്ടക്കാരായാലും വൈദീകരായാലും സഭയുടെ പരമാധികാര വിഭാഗമായ പരിശുദ്ധ സുന്നഹദോസ് നൽകുന്ന ശിക്ഷ സ്വീകരിക്കേണ്ടതാണ് .നിരവധി വൈദീകർ ശിക്ഷ നടപടിക്ക് വിധേയമായിട്ടുണ്ട് .

പരിശുദ്ധ സഭയിൽ ഒരു മേൽപ്പട്ടക്കാരൻ പറയേണ്ട കാര്യങ്ങൾ പറയേണ്ട വേദികളിൽ പറയാതെ തന്റെ ഭരണസീമയിൽ ഉൾപ്പെടാത്ത വേറൊരു ഭദ്രാസനത്തിൻ കീഴിലുള്ള പള്ളിയിൽ പോയി സഭാഭരണ ഘടനയ്ക്ക് എതിരെ സാംസാരിക്കുന്നത് തെറ്റ് തന്നെയാണ് . തെറ്റ് ആർക്കും പറ്റാം . പൊതുവേദികളിൽ ഉത്തരവാദിത്വമുള്ളവർ വളരെ സൂക്ഷിച്ചു സംസാരിക്കേണ്ടിയിരിക്കുന്നു . സ്വന്തം സഭക്കു കളങ്കം വരാതെ നോക്കണം.അടുത്തകാലത്ത് ആഗോള തീർഥാടന കേന്ദ്രമായ വേളാങ്കണ്ണി പള്ളി സന്ദർശിച്ച ബഹുമാനപെട്ട വരിഞ്ഞവിള അച്ചനെ വേളാങ്കണ്ണി പള്ളിയുടെ വികാരി, ഓർത്തഡോക്സ് പാരമ്പര്യത്തിൽ ധരിച്ചിരുന്ന വേഷഭൂഷാദികൾക്ക് മേലെ വിശുദ്ധ വസ്ത്രം ഇട്ട് വരിഞ്ഞവിള അച്ചനെ സ്വീകരിച്ചു. വരിഞ്ഞവിള അച്ചൻ ഓർത്തഡോൿസ് നിന്ന് അച്ചടക്ക നടപടി നേരിടേണ്ടി വന്നു.വരിഞ്ഞവിള പള്ളി ഒഴികെ സഭയുടെ മറ്റു പള്ളികളിൽ പ്രവേശിച്ച് വിശുദ്ധ കൂദാശകളും മറ്റും നിർവഹിക്കുന്നതിൽ നിന്ന് വിലക്ക് കൽപ്പിച്ചു.വിശുദ്ധ സഭ എടുത്ത അച്ചടക്ക നടപടി അക്ഷരംപ്രതി അദ്ദേഹം അനുസരിച്ചു.കാലക്രമത്തിൽ പരിശുദ്ധ സഭ വിലക്ക് പിൻവലിക്കുകയും ചെയ്തു.സഭയ്ക്ക് യാതൊരു പ്രതിസന്ധികളും ഇല്ല. മലങ്കര സഭയുടെ ശത്രുക്കൾ സഭയിൽ ഉള്ളവർ തന്നെയാണ് . വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നവരും പ്രചരിപ്പിക്കുന്നവരുമുണ്ട് . സഭാഗാത്രത്തിൽ പറ്റിയിരിക്കുന്ന കരി ചൂണ്ടി കാട്ടുന്നവരുമെന്നുണ്ട് . അവരെ കരി പുരട്ടുന്നവരായി കാണരുത് . കരി പുരളാതെ എല്ലാവരും പ്രത്യകിച്ച് വൈദീകരും മേല്പട്ടക്കാരും സൂക്ഷിക്കണം .പരിശുദ്ധ സഭയെ ഒരിക്കലും പരിഹസിക്കരുത്

ജോൺ കുരാക്കാർ

 

 

No comments: