Pages

Wednesday, November 6, 2024

എന്താണ് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ്. അതിവേഗം വളർന്നുകൊ

 

എന്താണ് കേരള പാലിയേറ്റിവ്
കെയർ ഇനി


ഷ്യേറ്റിവ്
.



അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു ചാരിറ്റി സംഘടനയാണ് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റീവ്. കേരള സൊസൈറ്റി ആക്ട് അനുസരിച്ച് 2011 രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനയാണിത്. സാൻസ്ഫ്രാൻസിസ്കോ ആസ്ഥാനമായി 110 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യൂ. ആർ. എന്ന അന്തർദേശിയ ഇന്റർഫെയ്ത്ത് സംഘടനയുമായി അഫ്ലിയേറ്റ് ചെയ്ത് അതിന്റെ ഒരു സി. സി ആയും പ്രവർത്തിക്കുന്നു.

അശരണരായ രോഗികളെ സഹായിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. കേരളത്തിൽ പ്രവർത്തിക്കുന്ന സമാന ചിന്താഗതിയുള്ള ചാരിറ്റി സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നു. കേരള കാവ്യ കലാ സാഹിതി, റൗണ്ട് സർക്യൂട്ട് ഫിലിംസ് എന്നിവ സഹോദരി സംഘടനകളാണ്. പാവപെട്ട രോഗികൾക്ക് പ്രൈവറ്റ് ആശുപത്രി അധികൃതരെ കൊണ്ട് കഴിയുന്നത്ര സൗജന്യം ചെയ്തു കൊടുപ്പിക്കുന്നു. കൂടാതെ ആശുപത്രികളെ ഹോം കെയർ യൂണിറ്റ് ആരംഭിക്കാൻ പ്രേരിപ്പിക്കുന്നു. ഫണ്ടിന്റെ ലഭ്യത അനുസരിച്ച് നിർദ്ധനരായ രോഗികൾക്ക് ചെറിയ ചികിത്സാ സഹായം കൊടുക്കുക, സർക്കാർ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, സമാന ചിന്താഗതിയുള്ള സംഘടനകളുമായി യോജിച്ച് സൗജന്യ ഭക്ഷണം നൽകാൻ ശ്രമിക്കുന്നു. ആരോഗ്യ -പാലിയേറ്റീവ് കെയർ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ, പാലിയേറ്റിവ് നേഴ്സ്മാർ മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിക്കുകയും അവാർഡ് നൽകുകയും ചെയ്യുന്നു.

പാവപെട്ട രോഗികളെ സഹായിക്കുക, മാതാപിതാക്കളെ സംരക്ഷിക്കുക, മുതിർന്നവരെ ബഹുമാനിക്കുക എന്നിവ വിധ്യാർത്ഥികളുടെയും യുജനങ്ങളുടെയും കടമയാണ്. വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി സ്കൂൾ -കോളേജ്കളിൽ പാലിയേറ്റിവ് ക്ലബ്ബുകൾ രൂപീകരിക്കുന്നു.

പാലിയേറ്റിവ് കെയർ സന്ദേശം സമൂഹത്തിൽ പ്രദാനം ചെയ്യുന്നതിനായി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കുന്നു. എല്ലാ ആശുപത്രികളെയും കേരള പാലിയേറ്റിവ് കെയറുമായി ബന്ധപ്പെടുത്തുന്നു. ആശരണരും പാവപെട്ടവരുമായ രോഗികളെ സഹായിക്കാൻ നമുക്ക് ഒന്നിക്കാം. ആയിരം പേരെ കേരള പാലിയേറ്റീവ് കെയർ പ്രസ്ഥാനത്തിൽ അംഗമാക്കാനുള്ള പരിശ്രമം നടക്കുകയാണ്. ആയിരം രൂപയാണ് അംഗത്വ ഫീസ്. നിങ്ങളുടെ സംഭാവനകളും സഹായങ്ങളും സംഘടനക്ക് അനിവാര്യമാണ്. സംഭാവനകൾ Kerala Palliative care initiative ന്റെ അക്കൗണ്ട് നമ്പർ താഴെ ചേർക്കുന്നു.
Bank of Baroda A/c no-29880100011307
Branch. Kottarakara. IFSC BARBOKOTTAR

പ്രൊഫ. ജോൺ കുരാക്കാർ
പ്രസിഡന്റ്‌. Ph- 9447559495
അശോക് കുമാർ, ജന. സെക്രട്ടറി
Ph -7012936129.






No comments: