Pages

Wednesday, October 16, 2024

കൊട്ടാരക്കര ശ്രീധരൻ നായർ മലയാളസിനിമയുടെ കാരണവർ

 

കൊട്ടാരക്കര ശ്രീധരൻ നായർ

മലയാളസിനിമയുടെ  കാരണവർ


മലയാളസിനിമയുടെ  കാരണവരായ കൊട്ടാരക്കര ശ്രീധരൻ നായർ  മലയാള സിനിമയുടെ  എക്കാലത്തെയും  മികച്ച പ്രതിഭയാണ് . കൊട്ടാരക്കര എന്ന നാടിനെ  സ്വന്തം പേരാക്കിമാറ്റിയ  കലാകാരനാണ്  കൊട്ടാരക്കര ശ്രീധരൻനായർ . .കൊട്ടാരക്കരയുടെ  സാംസ്ക്കാരിക  ചരിത്രത്തിൽ  നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം . അതുല്യ കാലാകാരനോടൊപ്പം 1979  മുതൽ 1985  വരെ  നിരവധി  കലാസാംസ്കാരിക യോഗങ്ങളിൽ  പങ്കെടുക്കാൻ  കഴിഞ്ഞ  ഒരു വ്യക്തിയാണ്  ലേഖകൻ . പലപ്രാവശ്യം  കൊട്ടാരക്കരയിലെ  കലാ സ്റ്റുഡിയോയിൽ  അദ്ദേഹത്തോടൊപ്പം  കൂടുമായിരുന്നു , 1984    ഓടനാവട്ടം വികാസ് ക്ലബ്ബിൻറെ  ഒരു യോഗത്തിലാണ്  അദ്ദേഹത്തോടൊപ്പം അവസാനമായി  പങ്കെടുത്തെന്നു  ലേഖകൻ ഓർമ്മിക്കുന്നു .അദ്ദേഹം  200 ലധികം ചിത്രങ്ങളിൽ  അഭിനയിച്ചിട്ടുണ്ട്

രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ എന്ന ചിത്രത്തിലെ ചെമ്പൻ കുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കൊട്ടാരക്കരയാണ്. വേലുത്തമ്പി ദളവ , തൊമ്മന്റെ മക്കൾ എന്നീ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇൻഡ്യയിലെ ആദ്യത്തെ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുടെ വേഷവും അദ്ദേഹം അനശ്വരമാക്കി.

.ചെമ്മീൻ, കൂട്ടുകുടുംബം, സ്നേഹസീമ, പാടാത്ത പൈങ്കിളി, രണ്ടിടങ്ങഴി, ഭക്തകുചേല, പുതിയ ആകാശം പുതിയ ഭൂമി, വേലുത്തമ്പി ദളവ, പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാർ, അദ്ധ്യാപിക, നിർമാല്യം (1973), മൈ ഡിയർ കുട്ടിച്ചാത്തൻ(1984) എന്നിവ  പ്രധാന സിനിമകളാണ് .

1922 സെപ്റ്റംബർ 11 നു നാരായണപിള്ളയുടെയും ഉമ്മിണിയമ്മയുടെയും മകനായി കൊട്ടാരക്കര കൊരട്ടിയോട് വീട്ടില്ജനിച്ചു. ശ്രീധരൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലായിരുന്നു. തന്റെ പത്താമത്തെ വയസ്സിൽ അദ്ദേഹം നടകാഭിനയം തുടങ്ങി. മുന്ഷി പരമുപിള്ളയുടെ "പ്രസന്ന' നാടകത്തിലൂടെ അരങ്ങിലെത്തി പ്രശസ്തനായി. പിന്നീട് ജയശ്രീ കലാമന്ദിര്എന്ന പേരില്സ്വയം നാടകസംഘമുണ്ടാക്കി. വേലുത്തമ്പി ദളവ നാടകം കമ്പനിയാണ് രംഗത്തവതരിപ്പിച്ചത്. നിരവധി നാടകങ്ങളിൽ കൊട്ടരക്കര ശ്രീധരൻ നായർ അഭിനയിച്ചിട്ടുണ്ട്. 1986 ഒക്ടോബര്‍ 19 ന് അദ്ദേഹം വിടപറഞ്ഞു. എന്നിരുന്നാലും അച്ഛന്റെ അഭിനയ പാടവം കൈമുതലാക്കി മക്കള്സായികുമാറും ശോഭാ മോഹനും ചെറുമക്കള്വിനുമോഹന്‍, അനുമോഹന്തുടങ്ങിയവരൊക്കെ മലയാള സിനിമാ ലോകത്ത് ഇപ്പോഴും സജീവമാണ്.കൊട്ടാരക്കര ശ്രീധരൻ നായരുടെ  ഭാര്യ വിജയലക്ഷ്മിയമ്മ 2021 ജനുവരിയിലാണ് മരിച്ചത്. എല്ലാ വർഷവും ഒക്ടോബർ 19-ന്  സംസ്ക്കാര അനുസ്മരണം  നടത്തിവരുന്നു 2024  ലെ  അനുസ്മരണ  യോഗത്തിൽ  ലേഖകനും  പങ്കെടുത്തു  സംസ്ക്കാരിക്കും  അതുൽ അതുല്യ  കലാകാരന്  സർക്കാർ ഭാഗത്തുനിന്നോ  ചലച്ചിത്ര മേഖലയിൽ നിന്നോ വേണ്ടത്ര  പ്രത്സാഹനം  ലഭിക്കുന്നില്ല .

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: