നവീന്‍ ബാബുവിന്‍റെ വേര്‍പാട് കേരളത്തെ വേദനിപ്പിക്കുന്നു .
എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ചനവീൻ ബാബു പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. എഡിഎം നവീൻ ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം.
കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പിപി ദിവ്യയുടെ പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാതെ വേദി വിട്ടു. ജനപ്രതിനിധികൾ ഇങ്ങനെ അഹങ്കാരം കാണിക്കരുത് . നവീൻ ബാബുവിന്റെ മരണം എല്ലാവരെയും നൊമ്പരപ്പെടുത്തുകയാണ്. യാത്രയയപ്പു ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ വലിഞ്ഞു കയറി വന്ന് അദ്ദേഹത്തെ ആക്ഷേപിക്കുകയായിരുന്നു എന്ന് തോന്നും .
ഏതെങ്കിലും ഓഫീസുകളിൽ നടക്കുന്ന ചടങ്ങുകളിൽ ക്ഷണിക്കപ്പെടാതെ കയറിവന്നിരിക്കുവാൻ ഈ വനിതയ്ക്ക് എങ്ങനെ കഴിഞ്ഞു .ഇങ്ങനെ പോയാൽ കേരളത്തിന്റെ സ്ഥിതി എന്താകും ?ജില്ലാ പഞ്ചായത്ത് മീറ്റിംഗ് നടക്കുമ്പോൾ ഇതുപോലെ ഏതെങ്കിലുമൊരു പൗരൻ കയറിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡനെതിരെ ആരോപണം ഉന്നയിച്ചാൽ എന്തായിരിക്കും സ്ഥിതി? ആരോപണങ്ങൾ തെളിയിക്കും വരെയും ആരോപണങ്ങൾ ആയിത്തന്നെ തുടരും. ഈ മന്ത്രി സഭയിൽ തന്നെ എത്രയോ പേരുടെ മേൽ അഴിമതി ആരോപണം നിലനിൽക്കുന്നു. എത്രയോ രാഷ്ട്രീയ പ്രവർത്തകരുടെ പേരിലും അഴിമതി ആരോപണങ്ങൾ ഉണ്ട്.ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഏതെങ്കിലും ഉദ്യോഗസ്ഥർ അഴിമതി നടത്തിയതായി ഉത്തമ ബോധ്യം ഉണ്ടെങ്കിൽ അയാളെ ആ സ്ഥാനത്ത് നിന്ന് നീക്കാനും നടപടി സ്വീകരിക്കുവാനും എത്രയോ മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. അതൊന്നും ചെയ്യാതെ യാത്ര അയപ്പ് ചടങ്ങിൽ വലിഞ്ഞു കയറി വന്ന് വ്യക്തിഹത്യ നടത്തിയത് അങ്ങേയറ്റം അപലപനീയമാണ്. ആയുധങ്ങളില്ലാതെയും ഒരാളെ വകവരുത്താം എന്ന് അവർ തെളിഞ്ഞിരിക്കുകയാണ്. മാനമുള്ളവനേ മാനഹാനിയുടെ വലിപ്പം മനസ്സിലാകൂ. കൈക്കൂലി വാങ്ങുന്ന ആളായിരുന്നെങ്കിൽ ഇവർ പറയുന്നത് കേട്ട് ഈ പാതകം ചെയ്യില്ല ... നവീൻ ബാബു ഇതു വരെ കാത്തു സൂക്ഷിച്ച ഇമേജ് പെട്ടെന്ന് നഷ്ടമാകുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞു കാണില്ല .കഷ്ടപ്പെട്ട് പഠിച്ച് സർക്കാരിൽ സേവനം ചെയ്യുന്ന ജീവനക്കാരെ അവഹേളിക്കുന്ന നിലവാരം കുറഞ്ഞ ഇത്തരം രാഷ്ട്രീയക്കാരോട് എനിക്ക് വെറുപ്പാണ്. വലിഞ്ഞുകേരിച്ചെന്നു മരണവാരണ്ട് നൽകിയ എന്തു ശിക്ഷ നൽകും . നവീൻ ബാബുവിന്റെ മരണത്തിനാധാരമായ കാര്യങ്ങളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം അനിവാര്യമാണ് . മരണം ഒന്നിനും പരിഹാരമല്ല .തികച്ചും ദൗര്ഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിത്. നവീന്‍ ബാബുവിന്‍റെ വേര്‍പാട് കേരളത്തെ വേദനിപ്പിക്കുന്നു .ആദരാഞ്ജലികളോടെ
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment