Pages

Tuesday, October 15, 2024

Kadakaom veedakom nadakom

 

Kadakaom veedakom nadakom



32 ചെറുകഥകളുടെ ഒരു സമാഹാരമാണ് "കാടകം ,വീടകം നാടകം " എഴുത്തുകാരി ലതപയ്യാളിൽ ൻറെ ആത്മാശം പല കഥകളിലും പ്രകടമാകുന്നുണ്ട് . 'അമ്മ മനസ്സിന്റെ ആകുലതകളും വേവലാതികളും കഥകളിൽ കാണാം . മകളെ തനിച്ചാക്കി ക്ഷേത്രദർശനത്തിനു പോകുന്ന അമ്മയുടെ കുറ്റബോധം കഥകളിൽ കാണാം . സ്ത്രീസുരക്ഷ വെറും വാക്കുകളിൽ ഒതുങ്ങുന്നതിൽ കഥാകാരികക്ക് അമർഷമുണ്ട് . സ്ത്രീ സുരക്ഷ ദൈവങ്ങളെ ഏൽപ്പിക്കുന്നതു കഥാകാരിക്ക് ഇഷടമല്ല .

പുരുഷമേധാവിത്വത്തിൽ നിന്ന് സ്ത്രീക്ക് മോചനം ലഭിക്കുന്നില്ല എന്ന സത്യം കഥാകാരിയെ വേദനിപ്പിക്കുന്നു . തനിക്ക് ഒരു മകൻ ഉണ്ടായിരുന്നങ്കിൽ എന്നവർ ആഗ്രഹിക്കുന്നു . പലരിലും മകനെ കാണുന്നു . ലതയുടെ ശാസ്ത്രബോധം പ്രകടമാകുന്ന ഒരു കഥയാണ് " ഞാൻ പ്ലൂട്ടോ " എന്നത് ,മിക്ക കഥകളിലും ഒരു കസവു നൂലുപോലെ വിഷാദഛായ കാണാം . മൂന്നു തലമുറകളിൽ സ്ത്രീകളിൽ പ്രകടമാകുന്ന അതിശയകരമായ മാറ്റത്തിന്റെ ചിത്രമാണ്" മുഖമില്ലാത്തവർ . ലതയുടെ കഥാപ്രപഞ്ചത്തിൽ മുത്തശ്ശിമാരും , തിരസ്കൃതരും , വിസ്മൃതരും ,യാചകരും , സ്നേഹത്തിനുവേണ്ടി കേഴുന്നവരുമുണ്ട് . ചില കഥകളിൽ മരണക്കിളിയുടെ ചിറകൊച്ചയും കേൾക്കാൻ കഴിയും .

മനുഷ്യമനസ്സിനെ വിമലീകരിക്കാൻ കലകൾക്ക് കഴിയും .സാഹിത്യ കലകൾക്കും അതിനുള്ള കഴിവുണ്ട് .കഥാകാരിയുടെ ശൈലി പ്രസാദാത്മകവും ഓജസ്സും ഉള്ളതാണ് . ഭാഷ അനർഗ്ഗളമായി ഒഴുകി വരുന്നതുമാണ് ".ദൈവത്തിന്റെ പാദം " എന്ന കഥയിൽ കഥാകൃത്തിൻറെ സഹാനുഭൂതി അനുകമ്പ എന്നീ ഗുണങ്ങൾ പ്രകടമാകുന്നു ." ഉറങ്ങുന്ന വീട് എന്ന കഥയിൽ താൻ ഇതുവരെ കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ,തൻറെ ആരുമില്ലാത്ത ഒരു മുത്തശ്ശിയോട് തോന്നുന്ന സ്നേഹം വ്യത്യസ്ത ഭാവതലങ്ങളെ സൃഷ്ടിക്കുന്നു . പലതും നുറുങ്ങുകഥകൾ ആണെങ്കിലും അനുവാചക മനസ്സിൽ ഒരു ചലനം സൃഷ്ടിക്കാൻ കഴിയുന്നവയാണ് . പലതും ഹൃദയസ്പര്ശിയാണ് ' ഒരു പ്രത്യകതരം വായനാനുഭവം സൃഷ്ടിക്കാൻ ലതയുടെ കഥകൾക്ക് കഴിയുന്നുണ്ട് . ആശംസകൾ നേരുന്നു .

പ്രൊഫ്
. ജോൺ കുരാക്കാർ

No comments: