Pages

Tuesday, October 15, 2024

മരണാനന്തര വിശേഷങ്ങൾ.

മരണാനന്തര വിശേഷങ്ങൾ.


 



(1).
മെക്സിക്കോകാർക്ക് നവംബർ 2 മരിച്ചവർക്കായി സമർപ്പിക്കപ്പെട്ട ദിനമാണ്അന്ന് അവിടെ അവധി ദിവസമാണ്റെഡ് ഇന്ത്യക്കാരുടെ വിശ്വാസം അനുസരിച്ച് മരിച്ചവരുടെ ആത്മാക്കൾ അന്ന് തിരിച്ചു വരുംബന്ധുക്കൾ ഒരുക്കുന്ന വിരുന്ന് സ്വീകരിക്കുകയും ചെയ്യും.
സെമിത്തേരികളിൽ ആയിരിക്കും വിരുന്ന് നടക്കുകകുഴിമാടങ്ങൾ പൂക്കൾ കൊണ്ടലങ്കരിച്ച് 'ടെക്വിലഎന്നറിയപ്പെടുന്ന
വാറ്റുമദ്യവും ഭക്ഷണ പദാർത്ഥങ്ങളും പരേതർ ക്കായി നിവേദിക്കുംഅവരത് സ്വീകരിച്ചു കഴിഞ്ഞു എന്ന സങ്കല്പത്തിൽ എല്ലാവരും സെമിത്തേരിയിൽ വച്ചുതന്നെ തീറ്റയും കുടിയും ആരംഭിക്കും.
ശവകുടീരത്തിലെ വിരുന്നിന് സവിശേഷമായ ചില വിഭവങ്ങളുണ്ട്കശുവണ്ടിയുടെയും ശവപ്പെട്ടിയുടെയും ആകൃതിയിൽ ഉണ്ടാക്കിയ ചോക്ലേറ്റുകൾപഞ്ചസാരയും ക്രീമും കൊണ്ട് നിർമ്മിച്ച തലയോട്ടികൾഅസ്ഥികൂടങ്ങൾറീത്തുകൾഎല്ലുകൾ കൊണ്ടലങ്കരിച്ച റൊട്ടി..... ഇങ്ങനെ പോകുന്നു വിശുദ്ധ വിവരപ്പട്ടികദേശീയ അവധി ദിനമായ നവംബർ രണ്ടിന് നടക്കുന്ന  ശ്രാദ്ധമൂട്ടിലൂടെ പരേതാത്മാക്കൾക്ക് ശാന്തി ലഭിക്കും എന്നാണ് വിശ്വാസം
(
പരേതാത്മാക്കൾക്ക് ശാന്തി ലഭിക്കുവാൻ നമുക്കുമുണ്ടല്ലോ ചടങ്ങുകൾ.)
(2).
പുരാതന ഗ്രീക്ക് റോമൻ മരണാനന്തര ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നുമരിച്ച വ്യക്തിയുടെ ശവശരീരം അടക്കം ചെയ്യുന്നതിന് മുമ്പ് അതിന്റെ വായിൽ നാണയങ്ങൾ വയ്ക്കുക എന്നത് നാണയങ്ങൾ വള്ളക്കാരനുള്ള കൂലിയായിട്ടാണ് കരുതപ്പെട്ടിരുന്നത്ഗ്രീക്കുകാരുടെ പരമ്പരാഗത വിശ്വാസം അനുസരിച്ച് മരിച്ചവരുടെ ആത്മാക്കളെ വള്ളത്തിൽ കയറ്റി പാതാളത്തിലെ നദിയിലൂടെ തുഴഞ്ഞ് അവസാന വിധി നിർണ്ണയത്തിന് ( Last Judgment ) കൊണ്ടു പോകുന്നതിന് ആത്മാക്കൾ വള്ളക്കൂലി കൊടുക്കണമായിരുന്നുഇതിന് ആവശ്യമായ തുകയാണ്
ശവശരീരത്തിൽ ഇട്ടുകൊടുത്തിരുന്നത് .
(3).
സത്യക്രിസ്തീയ വിശ്വാസിയായിരുന്നു ഫ്രാൻസിന്റെ പ്രസിഡണ്ട് ആയിരുന്ന ചാൾസ് ഡിഗാൾ (Charles de Gaulle). തന്റെ മരണത്തിനുശേഷം ക്രിസ്തുവിനെ അടക്കം ചെയ്ത കല്ലറയിൽ തന്റെ ശവശരീരവും അടക്കം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.അതിനുവേണ്ടി ഇസ്രായേൽ ഗവൺമെന്റിന് ഒരു കത്ത് അയച്ചുക്രിസ്തുവിനെ അടക്കം ചെയ്തതും എന്നാൽ ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്നതുമായ കല്ലറയിൽമരണശേഷം തന്റെ ഭൗതികശരീരം അവിടെ അടക്കം ചെയ്യുന്നതിന് എത്ര തുക വേണമെന്ന്ചോദിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്. 10 ലക്ഷം ഡോളർ ആവശ്യപ്പെട്ടു കൊണ്ടുള്ള മറുപടികത്താണ് ഡി ഗാളിന് ലഭിച്ചത്അത് ലഭിച്ച ഉടൻ ഇസ്രായേൽ ഗവൺമെന്റിന് അദ്ദേഹം മറുപടി എഴുതി, "നിങ്ങൾ ആവശ്യപ്പെടുന്ന തുക വളരെ കൂടുതലാണ്ഇക്കണക്കിന് നിങ്ങൾ യേശുക്രിസ്തുവിൽ നിന്നും എത്ര തുക വാങ്ങിച്ചെന്ന് അറിഞ്ഞാൽ കൊള്ളാം".  കത്തിന് അദ്ദേഹത്തിന് കിട്ടിയ മറുപടി ഇതായിരുന്നു : "താങ്കൾക്ക് കല്ലറ ഉപയോഗിക്കാം.
ഒന്നും തരേണ്ട ". 1970  ലോകത്തോട് വിട പറഞ്ഞ ഡി ഗാളിന്റെ ഭൗതിക ശരീരം ഫ്രാൻസിലെ ഒരു സെമിത്തേരിയിൽ ആയിരുന്നു അടക്കം ചെയ്തത്.
(4).
കേരളത്തിൽ നിന്നും ഒരു ഭാര്യയും ഭർത്താവും ജെറുസലേം പള്ളി സന്ദർശിച്ച സമയംഭാര്യ അവിടെവെച്ച് പെട്ടെന്ന് അസുഖബാധിതയായി മരിച്ചുപള്ളിയിലെ പുരോഹിതൻ ഭർത്താവിനോടായി പറഞ്ഞുമൃതശരീരം നാട്ടിലേക്ക് കൊണ്ടു പോകാൻ 10000 ഡോളർ എങ്കിലും ചെലവ് വരുംഅതേസമയം ഇവിടെ അടക്കം ചെയ്താൽ 100 ഡോളറേ ചെലവാകുഅപ്പോൾ ഭർത്താവ് പറഞ്ഞുഎന്ത് ചെലവായാലും മൃതശരീരം ഞാൻ നാട്ടിലേക്ക് കൊണ്ടുപൊയ്ക്കൊള്ളാംഎന്താണ് കാര്യമെന്ന് പുരോഹിതൻ അന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു,നിങ്ങൾ യേശുക്രിസ്തുവിനെ  നാട്ടിലാണല്ലോ സംസ്കരിച്ചത്എന്നിട്ട് എന്തുണ്ടായിമൂന്നാം നാൾ യേശു ഉയർത്തെഴുന്നേറ്റില്ലേഅതുകൊണ്ട് ഒരു പരീക്ഷണത്തിന് ഞാൻ തയ്യാറല്ലഅയാൾ തറപ്പിച്ചു പറഞ്ഞു.

ഡോ.പി.എൻ.ഗംഗാധരൻ നായർ.

 

No comments: