Pages

Thursday, September 5, 2024

ഉന്നർക്കെതിരെ വൻ ആരോപണം---പ്രൊഫ്. ജോൺ കുരാക്കാർ

 

ഉന്നർക്കെതിരെ

 വൻ ആരോപണം



 

ഭരണകക്ഷി എംഎൽഎയായ പി.വി.അൻവർ ഉന്നർക്കെതിരെ  സ്ഫോടനാത്മകമായ പല ആരോപണങ്ങളും ഉന്നയിക്കുന്നു. കേരളം അതുകേട്ടു  ഞെട്ടി .സ്വന്തം പൊളിറ്റിക്കൽ സെക്രട്ടറിക്കും പൊലീസ് ഉന്നതർക്കുമെതിരെയാണ് ആരോപണങ്ങളെന്നതിനാൽ പൊലീസ് മന്ത്രികൂടിയായ മുഖ്യമന്ത്രി എന്തു നിലപാടെടുക്കുമെന്നാണ് പൊതുസമൂഹം ഉറ്റുനോക്കിയത്. പൊലീസിനെതിരെയുള്ള ആരോപണങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാവുമെന്നു തിങ്കളാഴ്ചപിണറായി വിജയൻ ഉറപ്പിച്ചുപറയുകയും ചെയ്തു.

ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ രണ്ടുദിവസവും എഡിജിപി എം.ആർ.അജിത്കുമാറിനെതിരെ ആഞ്ഞടിച്ച എംഎൽഎ, ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടതോടെ അയയുകയായിരുന്നു. അന്വേഷണം അജിത്കുമാറിനെ മാറ്റിനിർത്തി വേണോയെന്ന കാര്യം മുഖ്യമന്ത്രിയും പാർട്ടിയും തീരുമാനിക്കട്ടെയെന്നാണു കൂടിക്കാഴ്ചയ്ക്കുശേഷം എംഎൽഎ പറഞ്ഞത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നൽകിയതുമില്ല. എന്നാൽ, അജിത്കുമാറിനെതിരെയും ശശിക്കെതിരെയും വീണ്ടും ഇന്നലെ എംഎൽഎ തുറന്നടിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനു പരാതി നൽകിയിട്ടുമുണ്ട്. ഗോവിന്ദൻ പ്രതികരിച്ചിട്ടില്ലെങ്കിലും, എഡിജിപിയെ മാറ്റാതെയുള്ള അന്വേഷണത്തിൽ സർക്കാർ വ്യക്തത വരുത്തട്ടെയെന്ന് എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പറയുകയുണ്ടായി.

 

സംസ്ഥാനത്താദ്യമായി, ആരോപണവിധേയനായ മേലുദ്യോഗസ്ഥനെ കസേരയിൽ നിലനിർത്തിക്കൊണ്ട് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ആരോപണം അന്വേഷിക്കുന്നഅദ്ഭുതവും കേരളം കാണുന്നു.

എഡിജിപിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് ആരോപണവിധേയനെ അതേ ചുമതലയിൽ നിലനിർത്തിക്കൊണ്ടല്ലെന്നും സീനിയറായ ഡിജിപിമാർ അന്വേഷണം നടത്തണമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഇപ്പോഴത്തെ അന്വേഷണം പ്രഹസനമാണെന്നാണു പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ. ആരോപണവിധേയരായ ഉപജാപക സംഘത്തിന്റെ ചൊൽപടിയിലാണു മുഖ്യമന്ത്രിയെന്നും അവർ എന്തെങ്കിലും വെളിപ്പെടുത്തുമെന്ന ഭയമാണ് അദ്ദേഹത്തിനെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

പി വി അൻവർ എംഎല് പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു.

15 കോടിക്കാണ് അജിത് കുമാർ കവടിയാറിൽ വീട് വെക്കാൻ സ്ഥലം വാങ്ങിയതെന്നും ഇതിനുള്ള പണം അജിത് കുമാറിന് എവിടുന്ന് കിട്ടിയെന്നും പി വി അൻവർ ചോദിക്കുന്നു.

സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും പി വി അന്വര്എംഎൽഎ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്നാണ് എംഎല് ആരോപിക്കുന്നത്. സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ. ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്വര്ആരോപിക്കുന്നു.

അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്വര്വാര്ത്താസമ്മേളനത്തില്പറഞ്ഞു. പുറത്ത് വിടാത്ത തെളിവുകൾ ഇനിയും കയ്യിലുണ്ട്. അജിത്ത് കുമാറിനെതിരെ അന്വേഷണം നടത്തുന്ന അന്വേഷണ സംഘത്തിനോട് സഹകരിക്കുമെന്നും എല്ലാ തെളിവുകളും കൊടുക്കുമെന്നും എംഎല് വ്യക്തമാക്കി. അജിത്ത് കുമാർ മാറി നിന്നാലും രാജിവെച്ചാലും ആരോപണങ്ങൾ നിലനിൽക്കുമെന്ന് പി വി അന്വര്കൂട്ടിച്ചേര്ത്തു., അന്വഷണം  നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: