Pages

Tuesday, July 9, 2024

വയോജനങ്ങളും പാലിയേറ്റിവ് കെയറും പ്രൊഫ്. ജോൺ കുരാക്കാർ

                                                


                             വയോജനങ്ങളും

  പാലിയേറ്റിവ് കെയറും

പ്രൊഫ്. ജോൺ കുരാക്കാർ

 

ഗുരുതരമായ രോഗത്തിന്റെ വെല്ലുവിളികൾ നേരിടുന്നവർക്ക് ആശ്വാസവും അന്തസ്സും പിന്തുണയും നൽകുകയാണ് കേരള പാലിയേറ്റിവ് കെയർ ഇനിഷ്യേറ്റിവ് -ന്റെ ലക്ഷ്യം. ജീവിതത്തിന്റെ അവസാനഘട്ടത്തിൽ കഴിയുന്നവർക്ക് ആശ്വാസവും സമാധാനവും സ്നേഹവും നൽകുകയാണ് പാലിയേറ്റിവ് പ്രസ്ഥാനങ്ങൾ ചെയ്യുന്നത്.

സ്നേഹം,ശൂന്യമായി കൊണ്ടിരിക്കുന്നതും  അനുകമ്പ കെട്ടുപോയിരിക്കുന്നതുമായ ഒരു കാലഘട്ടത്തിലാണ്  നാം ജീവിക്കുന്നത്. മനുഷ്യരിൽ നല്ലൊരു വിഭാഗത്തിന് സമൂഹത്തിന്റെയോ അയൽക്കാരന്റെയോ, സ്വന്തം കുടുംബാങ്ങളുടെ ക്ഷേമത്തിൽ താൽപര്യമില്ല. അവശരായ സഹജീവികളെ സഹായിക്കാനുള്ള എല്ലാ കഴിവുകളും ഉണ്ടായിരുന്നിട്ടും അത് ചെയ്യുന്നില്ല.സ്നേഹവും കരുണയും വെറും ഒരു പഴംക്കഥകളായി മാറിക്കൊണ്ടിരിക്കുന്നു.

രോഗികളെയും അവഗണിക്കപ്പെട്ടവരെയും ചേർത്ത് നിർത്തുകയും അവരുടെ ആത്മീകവും ഭൗതികവുമായ ആവശ്യത്തിന് വേണ്ടി പ്രയത്നിക്കകഎന്നത് ഒരു ആരാധന പോലെയാണ്. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കേരള പാലിയേറ്റിവ് കെയർ ഈനിഷ്യറ്റിവ് ആരംഭിച്ചത്.

 

കരയുന്നവന്റെ കണ്ണീരോപ്പാനും അർഹതപ്പെട്ടവന്റെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കാനുള്ള ഊർജസ്വലത  പാലിയേറ്റിവ് പ്രവർത്തകർക്ക് ഉണ്ടാകണം. വേദനകളുടെയും യാതനകളുടെയും ക്ലെശങ്ങളുടെയും കരിനിഴൽ വീണ അനേകം ജീവിതങ്ങൾക്ക് വെളിച്ചം പകരാൻ നമുക്ക് കഴിയണം. വരും തലമുറകൾക്ക് നല്ല മാതൃകൾ ദൃശ്യമാക്കാൻ കേരള പാലിയേറ്റിവ് കെയർ ഇനിഷ്യറ്റിവ് പ്രസ്ഥാനത്തിന് കഴിയണം.

ദൈവം നമുക്ക് തന്നിട്ടുള്ള കഴിവുകൾ നഷ്ടപ്പെടുത്തി കളയാനുള്ളതല്ല. അത് ചുറ്റുപാടും ഉള്ളവർക്ക് പ്രയോജനപ്പെടണം. "പരസുഖമേ സുഖമേനിക്ക് നിയതം

പരദുഃഖം  ദുഃഖം " എന്ന് മഹാകവി ഉള്ളൂർ തന്റെ പ്രേമ സംഗീതം എന്ന കവിതയിൽ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ സന്തോഷം നമ്മുടെ സന്തോഷമായും മറ്റുള്ളവരുടെ ദുഃഖം നമ്മുടെ ദുഖമായും തീരണം. വിശക്കുന്നവന്റെ മുൻപിൽ ആഹാരമായും കണ്ണുകണാൻ കഴിയാത്തവർക്ക് വഴികാട്ടിയായും, മുടന്തമാർക്ക് താങ്ങായും ബദ്ധമാർക്ക് വിടുതലായും മാറാൻ നമുക്ക് കഴിയണം.പാലിയേറ്റിവ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരണം. നിർധനരായ രോഗികൾക്ക് കഴിയുന്നത്ര സൗജന്യം നൽകാൻ സ്വകാര്യ ആശുപത്രിളോട് സംഘടന ആവശ്യപ്പെടും. കേരളത്തിലെ കോളേജുകളിലും സ്കൂളുകളിലും പള്ളിയേറ്റിവ് ക്ലബ്ബുകൾ രൂപീകരിക്കും. ആശുപത്രികളിൽ പാലിയേറ്റിവ് യൂണിറ്റുകൾ രൂപീകരിക്കും. പാലിയേറ്റിവ് കെയർ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകും.

പുസ്തകത്തിലേക്ക് ലേഖനം എഴുതി തന്നവർക്കും സന്ദേശം എഴുതി അയച്ചുതന്ന  ഡോക്ടർമാർക്കും നന്ദി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി.പാലിയേറ്റിവ് പ്രസ്ഥാനത്തിന് വേണ്ടി പുസ്തകം സന്തോഷ പൂർവ്വം സമർപ്പിക്കുന്നു

No comments: