പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
സ്ത്രീധനം എന്നത് കേരളത്തിൽ വലിയൊരു വിപത്തായി മാറിയിരിക്കുകയാണ് . ഒരു പെണ്ണിനെ കല്യാണം കഴിച്ച് നല്ല രീതിയിൽ സ്ത്രീധനവും വാങ്ങി ഒരു ജോലിയും ഇല്ലെങ്കിലും സുഖമായി വാഴാമെന്ന ചിന്തിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കേരളത്തിൽ പെരുകി കൊണ്ടിയിരിക്കുന്നു . സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന ഗാർഗ്ഗിക പീഡനവും കുറവല്ല ഇതിൻറെ പേരിൽ ആത്മഹത്യയും നടക്കുന്നു ഏതായാലും ഇത് നാടിനു ഒരു ശാപമാണ് സ്ത്രീധന വിരുദ്ധ അവബോധം സമൂഹത്തിൽ വളർത്തി എടുക്കേണ്ടത് അനിവാര്യമാണ് ' സ്ത്രീ തന്നെ ഒരു ധനമാണ് എന്നറിയണം . സ്ത്രീധന നിരോധന നിയമം 65 വര്ഷങ്ങളായി നിലവിലുള്ള നമ്മുടെ രാജ്യത്തുനിന്ന് ഈ സ്ത്രീധന സമ്പ്രദായം തുടച്ചു നീക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു , ഇതിനു വേണ്ടി സ്ത്രീകൾ ഒരുമിച്ചു നിൽക്കണം . മേലിൽ ഒരു സ്ത്രീയും നമ്മുടെ നാട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ മരിക്കാൻ പാടില്ല . സ്ത്രീയ്ക്കും പുരുഷനും ഒരേ വിദ്യാഭ്യാസവും ഒരേ ജോലിയും . പിന്നെ സ്ത്രീയുടെ വിവാഹത്തിന് എന്തിനു സ്ത്രീധനം ? സ്ത്രീയെ അടിമയായി സ്ത്രീധനം എന്ന കല്യാണ ചന്തയിൽ വിൽക്കേണ്ട കാര്യമില്ല . സ്ത്രീയ്ക്കും പുരുഷനും തമ്മിൽ എന്തിനു വിവേചനം . ലോകത്തിലെ എല്ലാ ഉന്നത സ്ഥാനവും സ്ത്രീകൾ വഹിക്കുന്നുണ്ട് . സ്ത്രീ അടിമയും അബലയും ഒന്നുമല്ല . അവർ പുരുഷനെ പോലെ ,ചിലപ്പോൾ അതിനപ്പുറവും കഴിവുകൾ ഉള്ളവളാണ് . സ്ത്രീധനം ചോദിച്ചു വരുന്ന പുരുഷന്മ്മാരെ സ്ത്രീകൾ ഒഴിവാക്കാൻ ശ്രമിക്കുക . മാതാപിതാക്കൾ സ്ത്രീധനം കൊടുക്കുന്നത് ഒരു സ്റ്റാറ്റസ് സിംബൽ ആയി കാണുന്നവർ അതിന്റെ തിക്ത ഫലം അനുഭവയ്ക്കേണ്ടി വരുന്നത് അവരുടെ പെൺകുട്ടികൾ ആണെന്ന് ഓർക്കുക . പണത്തെ അമിതമായി സ്നേഹിക്കുന്നവർക്ക് ഒരിക്കലും മനുഷ്യനെ സ്നേഹിക്കാനോ മനുഷ്യബന്ധങ്ങൾ കാത്ത്ജസൂക്ഷിക്കാനോ കഴിയില്ല .
സ്ത്രീധന സമ്പ്രദായത്തിന് എതിരെ പലരും ഘോരം ഘോരമായി പ്രസംഗിക്കും സ്വന്തം കുടുംബത്തിലെ കാര്യം വരുമ്പോൾ ആദര്ശമെല്ലാം മറക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നത് . തീർച്ചയായും ഇതിനെതിരെ പൊതുസമൂഹം ഉണരണം , പുതുതലമുറ എങ്കിലും ഇതിനൊരു മാറ്റം വരുത്തണം . പരസ്പരം ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം ഇത് കണക്കുപറയുന്ന കച്ചവടമല്ല . അപ്പുറത്തുള്ളവൻ 100 പവൻ കൊടുത്താൽ ഇപ്പുറത്തുള്ളവൻ കടം മേടിച്ചാണെകിലും 150 പവൻ കൊടുക്കണം എന്ന ചിന്ത മാറണം .അന്ന് മാത്രമേ നാടും നാട്ടുകാരും രക്ഷപെടുകയുള്ളൂ . എന്റെ മകൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്ന ചിന്ത മാതാപിതാക്കൾക്കും ഏത് പ്രശനത്തിലും എന്റെ മാതാപിതാക്കൾ എന്റെ കൂടെ ഉണ്ടാകുമെന്നനും ഓരോ മക്കൾക്കും തോന്നുന്ന രീതിയിൽ വേണം അവരെ വളർത്താൻ .
സ്ത്രീധനത്തിന്റെ പേരിൽ ഒരു പെണ്ണിന്റെ ജീവൻ പൊലിഞ്ഞു എന്ന് കേട്ടാൽ വാവിട്ടു കരയുന്ന സമൂഹം, കുറേനാൾ കഴിഞ്ഞാൽ അത് മറന്ന പാടാണ്. പിന്നെ വീണ്ടും എവിടെയെങ്കിലും അത്തരമൊരു വാർത്ത ഉണ്ടായാൽ പഴയസ്ത്രീധന പല്ലവി തുടരും. സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്ന് ഉറക്കെ പറയും .സത്യത്തിൽ പെൺകുട്ടികൾക്ക് ഒരേയൊരു ലക്ഷ്യം, വേണ്ടത് സ്വയംപര്യാപ്തതയാണ്,
സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത്. നാളുകളായി പറഞ്ഞുപഴകിയ വാക്കുകള്‍. എന്നിട്ടും ഈ സമ്പ്രദായം യാതൊരു മുടക്കവുമില്ലാതെ കേരളത്തില്‍ തുടരുന്നു. ഇരകളാകുന്നതോ പാവം പെണ്കുട്ടികളും. നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സാഹചര്യമെന്താണ്/?. സ്ത്രീധനം വാങ്ങുന്നതുപോലെ തന്നെ തെറ്റാണ് കൊടുക്കുന്നതും. വടക്കേ ഇന്ത്യയിലാണ് സ്ത്രീധനസമ്പ്രദായമുള്ളതെന്ന് പൊതുവേ പറയുമെങ്കിലും അവരെയൊക്കെ കടത്തിവെട്ടുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
നിലവില്‍ കേരളത്തിലെ പെണ്‍കുട്ടികള്‍ നന്നായി പഠിച്ച് ജോലിചെയ്യാനുള്ള മനഃസ്ഥിതി നേടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. നന്നായി കഠിനാധ്വാനം ചെയ്ത് ചെയ്ത് സമ്പാദിക്കാനുള്ള സാഹചര്യം പുരുഷന്മാരെ അപേക്ഷിച്ച് വളരെ അധികമാണ്. ഇനി വിവാഹം കഴിഞ്ഞ് പങ്കാളി ചൂഷണം ചെയ്യുകയാണെന്ന് തോന്നുകയാണെങ്കില്‍ അപ്പോള്‍ തന്നെ ആ ബന്ധത്തില്നിന്ന് ഇറങ്ങിപ്പോരണം. കാരണം, പിന്നെ അവിടെ ഉണ്ടാകുന്നത് മനുഷ്യബന്ധമല്ല.നമ്മുടെ നാട്ടില്‍ സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകൾ .
ഈ അനാചാരം അവസാനിപ്പിക്കാനുള്ള നിശ്ചയദാര്ഢ്യമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്. നിയമപരമായി കര്ശനമായി നടപടിയെടുക്കുകയാണ് വേണ്ടത്.വിവാഹം സ്ത്രീ ജീവിതത്തിലെ പരമമായ ലക്ഷ്യമല്ല എന്നു പെണ്കുഞ്ഞുങ്ങളെ മാത്രമല്ല എല്ലാവരെയും ബോധ്യപ്പെടുത്തിയേ മതിയാവൂ.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment