Pages

Thursday, June 27, 2024

ഇന്ത്യൻ ജുഡീഷ്യറിയുടെ മാനം കാക്കണം

 

ഇന്ത്യൻ ജുഡീഷ്യറിയുടെ 

മാനം കാക്കണ



ഓടക്കാലിയിലെ സമരം കേവലം ഓർത്തഡോൿസ്സഭക്ക് വിധി നടത്തിപ്പിന് വേണ്ടി മാത്രമുള്ളതല്ല.

ഇന്ത്യൻ ജുഡീഷ്യറിയുടെ മാനം കാക്കാൻ ഉള്ള മലങ്കര നസ്രാണിയുടെ സാമൂഹ്യ ബാധ്യതയാണ്.

കൂനൻ കുരിശ് സത്യത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിളിച്ച  .EMS ന്റെ പ്രസ്ഥാനത്തിനു ഇന്നതറിയാൻ പറ്റാത്തത്. പ്രസ്ഥാനം ഇന്ന് കൂട്ട് കച്ചവടക്കാരനും, ഒറ്റുകാരനുമായ ഒരാളുടെയും അയാളുടെ ഒരു കൂട്ടം കാങ്കണിമാരുടെയും കയ്യിൽ പെട്ടുപോയി എന്നത് കൊണ്ടു കൂടിയാണ്.

ഇന്ത്യൻ ജുഡീഷ്യറിയുടെ അഭിമാനം സംരക്ഷിക്കാൻ കേരള ഹൈക്കോടതിക്കും ബാധ്യതയുണ്ട് "കോടതിയെ ബഹുമാനിക്കൂ"എന്ന് അഭ്യർത്ഥിക്കേണ്ട ഗതികേട് കേരള ഹൈക്കോടതിക്ക്  കഴിഞ്ഞ ദിവസം ഉണ്ടായി.

സ്വന്തം ഉത്തരുവുകൾ നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കേണ്ട കേരള ഹൈക്കോടതി മലങ്കര സഭ വിഷയത്തിൽ താളം ചവിട്ടുന്നത് കേവലം ഒരു സമുദായ വിഷയം ആയി അവസാനിക്കില്ല TP ചന്ദ്രശേഖരന്റെ  കൊലയാളികൾക്ക്  പരോൾ കൊടുക്കാൻ  ശ്രമിക്കുന്നത് പോലെ, മൂന്നാറിലെ വ്യാജ പട്ടയം  അന്വേഷണം ആട്ടിമറിച്ചത് പോലെ കോടതി വിധിപ്പകർപ്പ് വരും മുൻപേ പണി തീർക്കുന്ന പാർട്ടി ഓഫീസ് പോലെ കേരള ഹൈകോടതിയെ നോക്കു കുത്തിയാക്കുന്ന  ജനാധിപത്യബോധം അശേഷമില്ലാത്ത, സത്യപ്രതിജ്ഞ ലംഘനം പരസ്യമായി നടത്തുന്ന, ജനഹിതം എതിരായ ഭരണം കേരളത്തെ മാഫിയവൽക്കരിക്കുകയാണ്.

മലങ്കര സഭ അതിന്റെ പോരാട്ട ചരിത്രത്തിൽ  ഇപ്പോൾ നിർവഹിക്കുന്നത് ഇന്ത്യൻ ജൂഡിഷ്യറിയുടെ മാന്യതക്കും, നിലനിൽപ്പിനും, ശ്രേഷ്ഠതക്കും വേണ്ടി നടത്തുന്ന സഹന സമരം കൂടിയാണ്.

No comments: