Pages

Wednesday, June 5, 2024

അഭിവന്ദ്യ ഔഗേൻ മാർ ദിവന്നാസ്യോസ് തിരുമേനി

 

അഭിവന്ദ്യ ഔഗേൻ മാർ

ദിവന്നാസ്യോസ് തിരുമേനി

 


പ്രാർത്ഥനയുടെയും സേവനത്തിന്റെയും ജീവിതംനയിച്ചു മാത്യകയായ  ഓർത്തഡോക്സ് സഭയുടെ മികച്ച ആത്മീയ പിതാവായിരുന്നു അഭി. ഔഗേൻ മാർ ദിവന്യാസോസ് തിരുമേനി. 1955 ജൂലൈ 1 ന് ശ്രീ. മത്തായി കുര്യയന്റെയും ശ്രീമതി സരമ്മ കുര്യയന്റെയും മകനായി ജനിച്ചു. മിടുക്കനായ വിദ്യാർത്ഥിയായിരുന്നു. ബി.എസ്സി ഫിസിക്സിൽ ബിരുദവും ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. പിന്നീട് കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരിയിൽ ചേർന്നു. 1980 ദൈവശാസ്ത്രപഠനം പൂർത്തിയാക്കി മികച്ച ഔട്ട്ഗോയിംഗ്  വിദ്യാർത്ഥിയായി.

1979 മെയ് 21 ന് ശെമ്മാശനായി. 1980 ഓഗസ്റ്റ് 30 ന് കിഴക്കിൻ്റെ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തയുമായിരുന്ന പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ ബാവ പൗരോഹിത്യം നൽകി. (ഫാ. സക്കറിയ പെരങ്ങാട്ട്). 1992 ഡിസംബർ 5 ന് കിഴക്കിൻ്റെ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തയുമായിരുന്ന പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവ റമ്പാൻ (വെരി. റവ. ഔഗേൻ റമ്പാൻ) ആയി ഉയർത്തി. .

16 വർഷമായി മാത്യൂസ് പ്രഥമൻ ബാവായുടെ സെക്രട്ടറി ദേവലോകം അരമന മാനേജർ, വള്ളിക്കാട്ട് ദയറ മാനേജർ, കോട്ടയം സെൻട്രൽ ഭദ്രാസന സെക്രട്ടറി, ബസേലിയോസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ്, പീരുമേട് എഞ്ചിനീയറിംഗ് കോളേജ് റസിഡന്റ് മാനേജർ,  തുടങ്ങി നിരവധി പദവികൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2004 ജൂൺ 10 ന് പരുമലയിൽ കൂടിയ മലങ്കര അസോസിയേഷനിൽ മെത്രാപ്പോലീത്തയായി തിരഞ്ഞെടുക്കപ്പെട്ടു.

2005 മാർച്ച് 5 ന് ഔഗേൻ റമ്പാനെ മെത്രാപ്പോലീത്തായായി. പരി. ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ ബാവ മറ്റു മൂന്നു മെത്രാന്മാരോടൊപ്പം പരുമല സെമിനാരിയിൽ വച്ച് സൂര്യൻ എന്നർത്ഥമുള്ള ഔഗേൻ മാർ ദിവന്യസോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ചു.

2005 ജൂലൈ 1 ന്ഇടുക്കി ഭദ്രാസനത്തിൻ്റെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.  രണ്ടുവർഷത്തിനിടയിൽ തന്നെ വിശ്വാസികൾ അഭിമുഖീകരിക്കുന്ന പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തിp ജീവിതവും പാവങ്ങളോടുള്ള അനുകമ്പയും, അവർക്കായുള്ള പ്രവർത്തനങ്ങവും നമുക്കെല്ലാവർക്കും പ്രചോദനമാകട്ടെ. അഭി.തിരുമേനിയുടെ പ്രാർത്ഥത നമ്മുക്ക് കോട്ടയായിരിക്കട്ടെ.

പ്രൊഫ ജോൺ കുരാക്കാർ

No comments: