Pages

Wednesday, June 5, 2024

യൂയാക്കിം മാർ ഇവാനിയോസ് (1858- 1925)

 

യൂയാക്കിം മാർ ഇവാനിയോസ്

(1858- 1925)



ഇന്ത്യൻ ഓർത്തഡോൿസ്  സഭയിലെ തുമ്പമൺ, കണ്ടനാട് ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്താ (1913-1925) ആയിരുന്നു. കണ്ടനാട് കാരാട്ടുവീട്ടിൽ കോരയുടെ പുത്രനായി 1858- ജനിച്ചു. കോനാട്ട് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ ശിക്ഷണത്തിൽ സുറിയാനിയും സഭാവിശ്വാസപ്രമാണങ്ങളും പഠിച്ചു. 1876 മെയ് 5-ന് ( മേടം 23 ) കണ്ടനാട് പള്ളിയിൽ വച്ച് യൗപ്പദ്യക്കിനോ പട്ടം സ്വീകരിച്ചു. 1882 ഏപ്രിൽ 6ന് (മീനം 25ന് ) ശെമവൂൻ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിന്ന് കാടുങ്ങമംഗലം പള്ളിയിൽ വെച്ച് പൂർണ ശെമ്മാശപട്ടവും സ്വീകരിച്ചു. കോട്ടയം പഴയ സെമിനാരി ചാപ്പലിൽ വച്ച് പുലിക്കാട്ടിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ 1892 ഏപ്രിൽ 14ന് കശീശ്ശാപട്ടവും നൽകി.

ദീർഘകാലം പഴയ സെമിനാരിയിലും, പരുമല സെമിനാരിയിൽ താമസിച്ചു. യെരുശലേമിൽ വെച്ച് 1908- അബ്ദള്ളാ പാത്രിയർക്കീസ് റമ്പാൻ സ്ഥാനം നൽകി. അബ്ദള്ളാ പാത്രിയാർക്കീസ് മലങ്കരയിൽ വന്ന് ലൗകീകാധികാരം കൈയടക്കവാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹം വട്ടശ്ശേരിൽ തിരുമേനിയോടൊപ്പം നിന്ന് അതിനെ ശക്തമായി എതിർത്തു.

1913 ഫെബ്രുവരി 9-ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ വച്ച് അബ്ദൽ മശിഹാ പാത്രിയർക്കീസിന്റെ സാന്നിധ്യത്തിൽ കാതോലിക്കായും മെത്രാന്മാരും കൂടി ഇദ്ദേഹത്തിനും വാകത്താനം ഗീവർഗീസ് റമ്പാനും മേൽപ്പട്ടസ്ഥാനം നൽകി. യൂയാക്കി മാർ ഈവാനിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി പരുമല ആസ്ഥാനമാക്കി തുമ്പമൺ, കണ്ടനാട് എന്നീ ഭദ്രാസനങ്ങളുടെ ഭരണസാരഥ്യം വഹിച്ചു. 1925 ജൂൺ 6-ന് കാലം ചെയ്തു പരുമല സെമിനാരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

 

പ്രൊഫ. ജോൺ കുരാക്കാർ

No comments: