കാതോലിക്കോസ് എന്ന പദവിയാണ്
ആദ്യം ഉണ്ടായിരുന്നത്
ഈ കാതോലിക്കോസ് എന്ന് പറഞ്ഞാൽ യൂണിവേഴ്സൽ അഥവാ ആകമാന എന്ന അർത്ഥമാണല്ലോ. അപ്പോൾ കാതോലിക്കോസിന്റെ അർത്ഥം ഒരു സഭയുടെ അകമാന മേൽ അധ്യക്ഷൻ. കാതോലിക്കോസും പാത്രിയർക്കീസും സമന്മാർ എന്ന് പറയുന്നതിനെയും കാരണം അത് തന്നെ. ചരിത്രം പരിശോധിക്കുമ്പോൾ ആദ്യം കാണുന്നത് കാതോലിക്കോസ് മാർ ശിമയോൻ ബാർസലീബാ എന്ന പിതാവിനെയാണ്. ( അതിനു മുൻപ് മറ്റാരെങ്കിലും ഉണ്ടോ എന്ന് എന്റെ അറിവിൽ ഇല്ല) ഇദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്ന ചരിത്രം 345 ൽ കാനായി തൊമ്മൻ ഭാരതത്തിൽ വരുന്ന ചരിത്രത്തോട് സംബന്ധിച്ചാണ്. എടേസയിലെ ബിഷപ്പ് ആയിരുന്ന മാർ ജോസഫിന് ഇന്ത്യയിലെ ക്രിസ്ത്യാനികൾക്ക് ഒരു ഇടയൻ ഇല്ല എന്നുള്ള സ്വപ്നമാണല്ലോ ദർശിച്ചതു. ഈ സ്വപ്നത്തെക്കുറിച്ച് ജോസഫ് പിതാവ് കാതോലിക്കോസ് ആയിരുന്ന മാർ ശി മയോൻ ബ ർസലീബിയോട് പറയുകയും സഹായം അഭ്യർത്ഥിക്കുകയും, ബാഗ്ദാദിൽ ഉണ്ടായിരുന്ന കാനായി തൊമ്മനെ കാതോലിക്കോസ് നിയോഗിക്കുമായിരുന്നു.
അതനുസരിച്ചിട്ട് എടെശയിലെ ബിഷപ്പ് ആയിരുന്ന മാർ ജോസഫ് പുരോഹിതന്മാർ ശെമ്മാശൻമാർ എന്നിവർ അടങ്ങിയ 400 പേരോളം ബാഗ്ദാദിൽ നിന്നും മലബാറിലേക്ക് വരികയായിരുന്നു.
ചുരുക്കത്തിൽ പാത്രീ യർക്കീ സും കാതോലിക്കോസ് എന്ന പദവി അകമാന സുറിയാനി സഭയിൽ ആദ്യം മുതൽ ഉണ്ടായിരുന്നു.*എന്നാൽ പത്രീയർ ക്കിസ് എന്ന പദവിക്കും മുൻപേ സഭയിൽ കാതോലിക്കോസ് എന്ന പദവി ഉണ്ടായിരുന്നു* സിറിയക് ഭാഷ ഉപയോഗിച്ചത് കൊണ്ട് അന്ന് വന്നതായ ആൾക്കാരെ എല്ലാം സിറിയൻ ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നു. അന്ത്യോഖ്യയിൽ നിന്നുള്ളവരാണ് എന്നുള്ളത് തെറ്റിദ്ധാരണയാണ്.
കനായി തൊമ്മന്റെ നേതൃത്വത്തിൽ ശീമെയിൽ നിന്നും വന്ന ആൾക്കാരെ കന്നാനായി സമുദായം എന്നു ആദ്യം അറിയപ്പെട്ടിരുന്നു. പിന്നീടാണ് അത് സഭയായി മാറിയത്.
ക്നായിതൊമ്മന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിൽ വന്നു കുടിയേറിപ്പാർത്ത കനാനായ കൂട്ടർ, അക്കാലത്ത് പേർഷ്യ ഭരിച്ചിരുന്ന സാപ്പോർ രാജാവിൽ നിന്നും വളരെയധികം പീഡകൾ സഹിച്ചവരായിരുന്നു. അതിനുള്ള മുഖ്യകാരണം കുസ്തന്തിനോസ് ചക്രവർത്തിയോടുള്ള വിദ്വേഷമായിരുന്നു. ക്രിസ്ത്യൻ മതത്തെ, അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ മതമായി അംഗീകരിക്കുകയും, ക്രിസ്ത്യാനികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും അവരെ പീഡനങ്ങളിൽ നിന്നും വിമുക്തരാക്കിയത് ആണ്. ക്രിസ്ത്യൻ സമൂഹത്തെ പീഡിപ്പിക്കുവാൻ അദ്ദേഹം ആദ്യം പുറപ്പെടുവിച്ച കൽപ്പന, രാജ്യസുരക്ഷക്കു വേണ്ടിയുള്ള നികുതിഭാരം അവരുടെ മേൽ ഇരട്ടിയായി ചുമത്തികൊണ്ടുള്ള കൽപ്പന പുറപ്പെടുവിക്കുകയായിരുന്നു. അത് പിരിച്ചെടുക്കുന്നതിനുള്ളതായ ഉത്തരവാദിത്വം അന്നത്തെ കാതോലിക്കോസ് l മാർഷിമം പിതാവിൽ അടിച്ചേൽപ്പിച്ചു. രണ്ടു കാരണം പറഞ്ഞ് ആ പിതാവ് രാജകല്പനയെ എതിർത്തു. ഒന്ന് ക്രിസ്ത്യൻ സമുദായം സാമ്പത്തികമായി വളരെ പിന്നോക്കം ആണെന്നും രണ്ടാമത് രാജ്യത്തിന്റെ നികുതി പിരിക്കൽ അല്ല കാതോലിക്കോസിന്റെ ഉത്തരവാദിത്വം എന്നും പറഞ്ഞ് അതിനെ നിർഭയം എതിർത്തു. ക്ഷുഭിതനായ സപ്പോർ രാജാവ് കാതോലിക്കോസിനെ അറസ്റ്റ് ചെയ്യുകയും 339AD ഒരു ദുഃഖവെള്ളിയാഴ്ചയിൽ ആ പിതാവിനോടൊപ്പം അഞ്ച് ബിഷപ്പുമാരെയും നൂറു പട്ടക്കാരെയും മൺമറഞ്ഞ എലാമിന്റെ ക്യാപിറ്റൽ സിറ്റിയായ സൂസയിൽ വച്ച് അതിക്രൂരമായി വധിച്ചു. ഒരുതരത്തിൽ ഇതു ഒരു ദൈവിക പദ്ധതിയായിരുന്നു. ക്നാനായർക്ക് ഒരു സുരക്ഷാ സങ്കേതവും മാർത്തോമൻ നസ്രാണികൾക്ക് ഒരു വളർച്ചയുടെ ഘട്ടവുമായി ദൈവിക നടത്തിപ്പും ആയിരുന്നു.
No comments:
Post a Comment